Guruvayoor Temple Rules: ഗുരുവായൂരമ്പല നടയിലാണോ കല്യാണം? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Guruvayoor Temple Rules Marriage: . ഇത് ദാമ്പത്യ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്കും സന്തോഷത്തിനും അഭിവൃദ്ധിക്കും കാരണമാകും എന്നും വിശ്വസിക്കപ്പെടുന്നു. ഗുരുവായൂർ കണ്ണനെ സാക്ഷിയാക്കി ദാമ്പത്യജീവിതം ആരംഭിക്കുന്നതോടെ ദമ്പതികൾക്ക് ജീവിതത്തിലുടനീളം ഐശ്വര്യങ്ങൾ ഉണ്ടാകും. ഭക്തിക്കും കർമ്മങ്ങൾക്കും പ്രാധാന്യം നൽകുന്ന ചടങ്ങുകളാണ് ഗുരുവായൂരിൽ നടക്കുക......

Guruvayoor Temple Rules: ഗുരുവായൂരമ്പല നടയിലാണോ കല്യാണം? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Guruvayoor Marriage Rule

Published: 

10 Apr 2026 | 11:29 AM

ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ച് വിവാഹിതരാകുന്നത് ജീവിതത്തിൽ സർവ ഐശ്വര്യങ്ങൾക്കും കാരണമാകും എന്നാണ് വിശ്വാസം. ഇത് ദാമ്പത്യ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്കും സന്തോഷത്തിനും അഭിവൃദ്ധിക്കും കാരണമാകും എന്നും വിശ്വസിക്കപ്പെടുന്നു. ഗുരുവായൂർ കണ്ണനെ സാക്ഷിയാക്കി ദാമ്പത്യജീവിതം ആരംഭിക്കുന്നതോടെ ദമ്പതികൾക്ക് ജീവിതത്തിലുടനീളം ഐശ്വര്യങ്ങൾ ഉണ്ടാകും.

ഭക്തിക്കും കർമ്മങ്ങൾക്കും പ്രാധാന്യം നൽകുന്ന ചടങ്ങുകളാണ് ഗുരുവായൂരിൽ നടക്കുക. അതിനാൽ തന്നെ ഇവിടെ വച്ച് ദിനംപ്രതി വിവാഹിതരാകുന്നത് നിരവധി ആളുകളാണ്. അത്തരത്തിൽ നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ അടുത്ത ബന്ധുക്കൾക്കും ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ALSO READ:വിവാഹകാര്യത്തിൽ തടസ്സമോ? വെള്ളിയാഴ്ച്ച ഈ കാര്യങ്ങൾ ചെയ്യൂ

സാധാരണയായി വിവാഹം കഴിക്കുമ്പോൾ മുഹൂർത്തം നോക്കാറുണ്ടെങ്കിലും ഗുരുവായൂരിൽ മുഹൂർത്തം ഒരു പ്രശ്നമല്ല. ഏതുസമയത്തും വിവാഹം നടത്താവുന്നതാണ്. മാത്രമല്ല വിവാഹം കഴിക്കാൻ ചില ദിവസങ്ങൾ സാധാരണയായി ഒഴിവാക്കാറുണ്ടെങ്കിലും ഗുരുവായൂരിൽ എല്ലാ ദിവസങ്ങളിലും വിവാഹം നടത്താറുണ്ട്. എന്നിരുന്നാലും രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വിവാഹം നടത്തുന്ന സമയം. പ്രത്യേകമായി സജ്ജീകരിച്ച കല്യാണമണ്ഡപങ്ങളിലായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വച്ചാണ് വിവാഹം നടക്കാറുള്ളത്.

ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യമേ ബുക്ക് ചെയ്യേണ്ടതുണ്ട്. ഇതിനെ ഗുരുവായൂർ ദേവസ്വംബോർഡുമായി നേരിട്ട് ബന്ധപ്പെടണം. കൂടാതെ വധുവരന്മാരുടെ പ്രായം, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കേണ്ടതായി ഉണ്ട്. വിവാഹ സമയത്ത് പരമ്പരാഗതമായ വസ്ത്രം ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കാൻ അനുമതിയില്ല.

Follow Us
സന്തോഷം തോനുന്നില്ലേ? ടെൻഷൻ മാറ്റാൻ ഇങ്ങനെ ചെയ്യൂ
ചക്ക മൂത്തോ എന്ന് എങ്ങനെ അറിയാം?
അടുക്കളയിൽ മല്ലിയില വളർത്താം, മണ്ണ് വേണ്ട
​ഗ്യാസ് മാറാൻ ജീരകം ഇങ്ങനെ കഴിക്കൂ, ഉടനടി ആശ്വാസം
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു