Sabarimala Mandala Kalam 2025: ശബരിമലയിലെ ഇരുമുടിക്കെട്ടിന്റെ പ്രാധാന്യവും ഐതീഹ്യവും അറിയുമോ?

Sabarimala Irumudikkettu Significance: 18 പുണ്യ പടികൾ ചവിട്ടി അയ്യപ്പസ്വാമിയെ ദർശിക്കുന്ന ഭക്തന്റെ ശിരസ്സിൽ ഇരുമുടിക്കെട്ടും ഉണ്ടാകും. യഥാർത്ഥത്തിൽ കേവലം ഒരു യാത്രാ സഞ്ചി മാത്രമല്ല ഇരുമുടിക്കെട്ട്....

Sabarimala Mandala Kalam 2025: ശബരിമലയിലെ ഇരുമുടിക്കെട്ടിന്റെ പ്രാധാന്യവും ഐതീഹ്യവും അറിയുമോ?

Sabarimala Mandala Kalam

Updated On: 

19 Nov 2025 13:50 PM

ശബരിമല മണ്ഡലകാലം ആരംഭിച്ചിരിക്കുകയാണ്. അയ്യനെ കാണാൻ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ. 41 ദിവസത്തെ കഠിന വ്രതം എടുത്ത് മാലയിട്ട് കറുപ്പ് എടുത്ത് ഇരുമുടിക്കെട്ടുമായി ഭക്തർ അയ്യനെ കാണാൻ മല ചവിട്ടും. ഈ 41 ദിവസത്തെ വ്രതം ഭക്തിയോടെയും കൃത്യതയോടെയും അനുഷ്ഠിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യമാകും എന്നാണ് വിശ്വാസം.

ശബരിമലയിൽ അയ്യപ്പനുമായി ബന്ധപ്പെട്ട ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഇരുമുടിക്കെട്ട്. 18 പുണ്യ പടികൾ ചവിട്ടി അയ്യപ്പസ്വാമിയെ ദർശിക്കുന്ന ഭക്തന്റെ ശിരസ്സിൽ ഇരുമുടിക്കെട്ടും ഉണ്ടാകും. യഥാർത്ഥത്തിൽ കേവലം ഒരു യാത്രാ സഞ്ചി മാത്രമല്ല ഇരുമുടിക്കെട്ട്.

ALSO READ: ആത്മസമർപ്പണത്തിന്റെ അമൃതകുംഭം! ശബരിമലയിൽ നെയ്തേങ്ങ കൊണ്ടു പോകുന്നതിന്റെ പ്രാധാന്യം

അത് ആ ഭക്തന്റെ 41 ദിവസത്തെ വ്രതശുദ്ധിയുടെയും സമർപ്പണത്തിന്റെയും ആത്മീയമായ യാത്രയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. ഇരുമുടിക്കെട്ട് എന്നാൽ രണ്ടു മുടികൾ അഥവാ രണ്ട് ഭാഗങ്ങൾ എന്നാണ് അർത്ഥം. ഇത് അയ്യപ്പസ്വാമികൾ തങ്ങളുടെ ഗുരുസ്വാമിയുടെ അനുവാദത്തോടെയാണ് തയ്യാറാക്കുന്നത്.

കെട്ടിന്റെ ഒരു ഭാഗത്ത് ഭഗവാനുള്ള വഴിപാടുകളാണ്. ഈ ഭാഗം തലമുടിയിലേക്ക് നേരിട്ട് എത്തുന്നത് ഈശ്വരീയമായ പുണ്യം ഭക്തന്റെ ശിരസ്സിൽ എത്തുന്നു എന്നാണ് വിശ്വാസം. അതിൽ പ്രധാനമായും ഭഗവാന സമർപ്പിക്കുവാനുള്ള ഉണക്കലരി തുടങ്ങിയവയാണ് സൂക്ഷിക്കുക. കൂടാതെ നെയ്തേങ്ങയും അതിലാണ് സൂക്ഷിക്കുക.

ALSO READ: ശബരിമല സ്വാമിമാർ ധരിക്കുന്ന മാല 2 തരം; പിന്നിലെ തത്വവും വ്യത്യാസവും അറിയാം

കൂടാതെ മറ്റു പൂജാ ദ്രവ്യങ്ങൾ ആയ കർപ്പൂരം, പട്ട്, അവൽ, മലർ, വെറ്റില അടക്ക തുടങ്ങിയവയും ഈ ഭാഗത്ത് ഉൾപ്പെടുത്തും. ഇതെല്ലാം തന്നെ ഭഗവാന് സമർപ്പിക്കാനുള്ള ദ്രവ്യങ്ങളാണ്. പിന്മുടിയിൽ ഭക്തന്റെ യാത്രക്കിടയിലുള്ള ആവശ്യസാധനങ്ങൾക്കായി ഉപയോഗിക്കുന്നു.

അതേസമയങ്ങളിൽ ചിലയിടങ്ങളിൽ നടുമുടി എന്നൊരു ആചാരവും ഉണ്ട്. ഇതിൽ വഴിപാട് രസീതുകൾ കാണിക്ക അർപ്പിക്കാനുള്ള നാണയങ്ങൾ തുടങ്ങിയവ മധ്യഭാഗത്ത് ഒരു ചെറിയ കെട്ടുംകെട്ടി ചിലയിടങ്ങളിൽ സൂക്ഷിക്കാറുണ്ട്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും