Sabarimala Mandala Kalam 2025: മണ്ഡലകാലത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ
Sabarimala Mandala Kala Vritham: ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന ദിവസങ്ങളാണ് മണ്ഡലകാലത്തെ 41 ദിവസം. ചിട്ടയായ ജീവിതവും ശുദ്ധമായ മനസ്സോടുകൂടി വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഫലം ലഭിക്കും. എന്നാൽ വ്രതം എടുക്കുന്ന വ്യക്തി...

Sabarimala Mandala Kalam 2025
ശബരിമല മണ്ഡലകാലം ആരംഭിക്കുകയാണ്. 41 ദിവസത്തെ വ്രതത്തിന്റെയും അനുഷ്ഠാനത്തിന്റെയും പുണ്യ ദിനങ്ങൾ ആണ് ഇനി. ഇനിയുള്ള 41 ദിവസങ്ങളിൽ കൃത്യമായി വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ശാരീരികമായും മാനസികമായും വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന ദിവസങ്ങളാണ് മണ്ഡലകാലത്തെ 41 ദിവസം. ചിട്ടയായ ജീവിതവും ശുദ്ധമായ മനസ്സോടുകൂടി വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഫലം ലഭിക്കും. എന്നാൽ വ്രതം എടുക്കുന്ന വ്യക്തി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
മാലയിട്ട് അയ്യനെ കാണാൻ പോകുന്നവർ മാത്രമല്ല അല്ലാത്തവർക്കും 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാം. അവരും ചില കാര്യങ്ങൾ ശ്രദ്ധിച്ചു വേണം വ്രതം എടുക്കേണ്ടത്. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മണ്ഡലകാലത്ത് വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ എഴുന്നേൽക്കുക. വീടും പരിസരവും നന്നായി വൃത്തിയാക്കുക. ശേഷം സ്വയം കുളിച്ചതിനു ശേഷം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. കുളിച്ചതിനു ശേഷം മാത്രമേ ഭക്ഷണം ഉണ്ടാക്കുന്നതിനു മറ്റുമായി അടുക്കളയിൽ പ്രവേശിക്കാൻ പാടുള്ളൂ. മാത്രമല്ല വീട്ടിൽ പൂജാമുറിയുള്ളവരാണെങ്കിൽ രാവിലെ കുളിച്ച് ശേഷം പൂജാമുറിയും വൃത്തിയാക്കി അവിടെ ദൈവത്തിന് ആരതി നൽകുക.
ALSO READ: മണ്ഡലകാലത്ത് വ്രതമെടുക്കുന്ന സ്വാമിമാർ ഉള്ള വീട്ടിൽ നിർബന്ധമായും ഈ 4 കാര്യങ്ങൾ ചെയ്യണം
മണ്ഡലകാല സമയത്ത് വീട്ടിൽ ദിവസവും രണ്ട് നേരം വിളക്ക് കത്തിക്കുന്നതും നല്ലതാണ്. ശബരിമലയിൽ പോകുവാൻ മാല ഇട്ടവരാണെങ്കിൽ കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. 41 ദിവസങ്ങളിൽ ബ്രഹ്മചര്യ ജീവിതം പിന്തുടരേണ്ടത് പ്രധാനമാണ്. ദൈവത്തിലും നിങ്ങളിലും ഏകാഗ്രത പുലർത്താൻ ഇത് സഹായിക്കും. വീടിനടുത്ത് അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ അവിടെ ദർശനം നടത്തുക.
അഥവാ ഇനി മറ്റു ക്ഷേത്രങ്ങൾ ആണെങ്കിൽ അവിടെയും ദർശനം നടത്താവുന്നതാണ്. ശരണം വിളിക്കുക. ഈ 41 ദിവസങ്ങളിൽ മന്ത്രി ജപത്തിനും നാമം ജപിക്കുന്നതിനും പ്രാധാന്യം നൽകുക. ഏറ്റവും പ്രധാനം മത്സ്യമോ മാംസമോ ഈ ദിവസങ്ങളിൽ കഴിക്കാതിരിക്കുക. മാത്രമല്ല പുകവലി മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. ലഘു ഭക്ഷണങ്ങൾ ഈ മാസത്തിൽ കഴിക്കുന്നതാണ് ഉത്തമം.
ALSO READ: തത്ത്വമസി തേടി..! ശബരിമല മണ്ഡലകാലത്തിന് പിന്നിലെ കഥയും പ്രാധാന്യവും
നിങ്ങളുടെ സ്വഭാവങ്ങളിലും മാറ്റം കൊണ്ടുവരിക. ഒരിക്കലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനോ അവർക്ക് ദ്രോഹം ചെയ്യുവാനോ ശ്രമിക്കരുത്. ആളുകളോട് ക്ഷമയോടെ സംസാരിക്കുവാനും അവർക്ക് ഗുണം ലഭിക്കുന്ന കർമ്മങ്ങൾ ചെയ്യുവാനും ശ്രമിക്കുക. മറ്റുള്ള ആളുകളോട് ദേഷ്യത്തോടെയോ കോപത്തോടെയോ സംസാരിക്കരുത്. കാരണം മണ്ഡലകാലത്തിലെ ഈ 41 ദിവസം സ്വയം ശുദ്ധീകരണത്തിനും കൂടി സഹായിക്കുന്നതാണ്. അതിനാൽ ഒരിക്കലും ഇത്തരം ദുഷ്പ പ്രവർത്തികൾ ചെയ്യരുത്. കഴിയുന്നതും മറ്റുള്ളവർക്ക് സഹായം നൽകി അവർക്ക് നന്മകൾ ഉണ്ടാവുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുക.