Sabarimala Mandalakalam 2025: ശബരിമല നട 16ന് തുറക്കും; ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു

Sabarimala Mandalakalam Temple Open: ഓൺലൈൻ വിർച്വൽ ക്യൂ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നീ മേഖലകളിൽ തത്സമയ ബുക്കിങ് കൗണ്ടറുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ ആയി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കുമാണ് ഇത്തവണ ദർശനം ലഭിക്കുക.

Sabarimala Mandalakalam 2025: ശബരിമല നട 16ന് തുറക്കും; ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു

Sabarimala

Published: 

14 Nov 2025 20:53 PM

പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനത്തിന് (Sabarimala Mandalakalam) തുടക്കം കുറിച്ച് ഈ മാസം 16ന് നട തുറക്കും. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. നവംബർ 17 മുതൽ പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചക്ക് ഒരുമണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി 11 വരെയും നട തുറന്നിരിക്കും. നട തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകൾക്കുള്ള ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകൾ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഓൺലൈൻ വിർച്വൽ ക്യൂ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നീ മേഖലകളിൽ തത്സമയ ബുക്കിങ് കൗണ്ടറുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ ആയി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കുമാണ് ഇത്തവണ ദർശനം ലഭിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാം പടിക്ക് മുമ്പായി നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ALSO READ: വിപരീത രാജയോഗം വഴി ഗുണം മൂന്ന് രാശിക്കാർക്ക്, നേട്ടം ഇവർക്ക്

സ്ത്രീകൾക്കും കുട്ടികൾക്കും പെട്ടെന്നു ദർശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തിൽ ഭർക്തർക്ക് ഭക്ഷണം നൽകാനുള്ള പ്രത്യേക സംവിധാനവും ഇക്കൊല്ലം ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ ഫിസിയോ തൊറാപ്പി സെന്റർ ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കും. പമ്പയിലും സന്നിധാനത്തും ബോർഡിന്റെ ഓഫ്‌റോഡ് ആംബുലൻസ് സംവിധാനവും 24 മണിക്കൂറും പ്രവർത്തിക്കും.

ഡിസംബർ 27നാണ് മണ്ഡല പൂജ ആരംഭിക്കുക. അന്നേ ദിവസം രാത്രി 10ന് നട അടച്ച ശേഷം 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. ശബരിമലയിൽ 15 മുതൽ പടിപൂജ ഉണ്ടായിരിക്കും. 18ന് രാവിലെ കൊട്ടാരം വക കളഭാഭിഷേകമുണ്ടാകും. 19 ന് രാത്രി മാളികപ്പുറത്തു ഗുരുതിയുണ്ടാകും. 20ന് രാവിലെ കൊട്ടാര പ്രതിനിധിക്കു മാത്രം ദർശനം നൽകി നട വീണ്ടും അടയ്ക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും