Saturday Astro Remedies : ശനിദോഷം അകറ്റാൻ ശനിയാഴ്ചകളിൽ ഈ മന്ത്രങ്ങൾ ജപിക്കൂ…

Lord Shani Mantras: കഷ്ടപ്പാടുകളിൽ നിന്നും മോചനം ലഭിക്കാനും പ്രതികൂല സാഹചര്യങ്ങളിൽ തരണം ചെയ്യാനും ശനിദേവൻ സഹായിക്കും എന്നാണ് വിശ്വാസം...

Saturday Astro Remedies : ശനിദോഷം അകറ്റാൻ ശനിയാഴ്ചകളിൽ ഈ മന്ത്രങ്ങൾ ജപിക്കൂ...

Shani Astro Remedies

Published: 

21 Nov 2025 09:32 AM

നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശനിദേവൻ. ശനിയാഴ്ച ദിവസങ്ങളിൽ ശനിദേവന് ആരാധിക്കുന്നതിലൂടെ ശനിയുടെ അവതാരവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എല്ലാം നീങ്ങും എന്നാണ് വിശ്വാസം. കാരണം ശനിയുടെ ദോഷം ജാതകത്തിൽ ഉണ്ടായാൽ ജീവിതത്തിൽ എല്ലാ വിജയങ്ങൾക്കും തടസ്സം ആയിരിക്കും.

അതിനാൽ തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയം നേടണമെങ്കിൽ ശനിദേവന്റെ അനുഗ്രഹം കൂടിയേ തീരൂ. കഷ്ടപ്പാടുകളിൽ നിന്നും മോചനം ലഭിക്കാനും പ്രതികൂല സാഹചര്യങ്ങളിൽ തരണം ചെയ്യാനും ശനിദേവൻ സഹായിക്കും എന്നാണ് വിശ്വാസം.

ശനിയാഴ്ച ദിവസങ്ങളിൽ ശനി മന്ത്രങ്ങളും ഹനുമാൻ ചാലിസയും ചൊല്ലുന്നതിലൂടെ ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും എന്നാണ് വിശ്വാസം.

“ഓം ശം ശനിചരായ നമഃ”

“നീലാഞ്ജന സമഭാസം രവി പുത്രം യമാഗ്രജം…” (ശനി ബീജ് മന്ത്രം)

ശനിയാഴ്ച 7 തവണ ഹനുമാൻ ചാലിസ ജപിക്കുക.

ഈ മന്ത്രങ്ങൾ ശനിയാഴ്ചകളിൽ 108 തവണ ജപിക്കുന്നത് കൂടുതൽ ഫലം നൽകും. ഈ മന്ത്രങ്ങളും ഹനുമാൻ ചാലിസയും ആത്മാർത്ഥതയോടെ ജപിക്കുന്നത് മാനസിക സമാധാനം നൽകുകയും കർമ്മ തടസ്സങ്ങൾ നീക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കൂടാതെ എല്ലാ ശനിയാഴ്ചകളിലും ശനിദേവൻ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ലതായി കണക്കാക്കുന്നു. കൂടാതെ ശനിദോഷം അകറ്റുന്നതിനായി ശനിയാഴ്ചകളിൽ ഹനുമാൻ ക്ഷേത്രങ്ങൾ ദർശിക്കുന്നതും നല്ലതാണ്.

കാരണം ശനിദോഷ നിവാരകനാണ് ഹനുമാൻ സ്വാമി. കൂടാതെ ഒരു വ്യക്തി തന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ശനിദോഷം അകറ്റാൻ സഹായിക്കും. കാരണം കർമ്മത്തിന്റെയും നീതിയുടെയും ദേവനായാണ് ശനിയെ കണക്കാക്കുന്നത്. നാം ജീവിതത്തിൽ നല്ല കർമ്മങ്ങൾ ചെയ്യുകയും മറ്റുള്ളവരെ സഹായിക്കുക മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നിവ ചെയ്യുന്നതിലൂടെയും ശനി ദോഷം അകറ്റാൻ സഹായിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും