Saturday Astro Remedies: ശനിദോഷം കുഴപ്പിക്കുന്നോ? ശനിദേവന്റെ അനുഗ്രഹം നേടാൻ ശനിയാഴ്ച്ച ഇക്കാര്യം ചെയ്യൂ
Saturday Astro Tips: ജാതകത്തിൽ ശനിദോഷം ഉള്ളവർ ശനിയാഴ്ച ദിവസങ്ങളിൽ ശനിദേവനെ അതിന്റെ ആചാരപൂർവ്വം ആദരിച്ചാൽ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും.ശനിയുടെ ദോഷം കൊണ്ട് ജാതകത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ഒഴിവാക്കാൻ ഏറ്റവും എളുപ്പമുള്ള പരിഹാരം പിപ്ലാദ മുനി എഴുതിയ ശനി സ്തോത്രം ശനിയാഴ്ച്ച ദിവസങ്ങളിൽ ചൊല്ലുക എന്നതാണ്.
ഹിന്ദുമത വിശ്വാസ പ്രകാരം ശനിയാഴ്ച ആരാധിക്കുന്നത് ശനിദേവനെയാണ്. ഈ ദിവസം ശനിദേവന് ഭക്തിപൂർവ്വം ആരാധിച്ചാൽ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും മാറും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ജാതകത്തിൽ ശനിദോഷം ഉള്ളവർ ശനിയാഴ്ച ദിവസങ്ങളിൽ ശനിദേവനെ അതിന്റെ ആചാരപൂർവ്വം ആദരിച്ചാൽ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും.
ശനിയുടെ ദോഷം കൊണ്ട് ജാതകത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ഒഴിവാക്കാൻ ഏറ്റവും എളുപ്പമുള്ള പരിഹാരം പിപ്ലാദ മുനി എഴുതിയ ശനി സ്തോത്രം ശനിയാഴ്ച്ച ദിവസങ്ങളിൽ ചൊല്ലുക എന്നതാണ്. പിപ്ലാദ മുനി ശനിദേവനെ വളരെയധികം ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിനായി
ശനിയാഴ്ച ദിവസങ്ങളിൽ ഏതെങ്കിലും ശനി ക്ഷേത്രത്തിൽ ദർശനം നടത്തുക. ശേഷം ക്ഷേത്രത്തിൽ നീല പൂക്കൾ, കടുക് എണ്ണ, നീല അല്ലെങ്കിൽ കറുത്ത പട്ട്, പഴങ്ങൾ, പൂക്കൾ, കറുത്ത എള്ള് മുതലായവ ശനി ദേവന് സമർപ്പിക്കുക. തുടർന്ന് നിങ്ങൾക്ക് ശനിയുടെ ദോഷത്തിൽ നിന്നും മോചനം നൽകണമേ എന്ന് അദ്ദേഹത്തോട് പ്രാർത്ഥിക്കാം. അവിടെ നിന്ന് പിപ്ലാദ ശനി സ്തോത്രം ചൊല്ലാൻ തുടങ്ങുക. സാധിക്കുമെങ്കിൽ, ഒരു ആൽ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് പിപ്ലാദ ശനി സ്തോത്രം ചൊല്ലാം. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ, ദശരഥ രാജാവ് എഴുതിയ ശനി സ്തോത്രവും വായിക്കാം.
ശനി മൂല മന്ത്രം
ഓം പ്രാം പ്രീം പ്രൗം സ: ശനൈശ്ചരായ നമഃ
ശനി ഗായത്രി മന്ത്രം
ഓം കാകധ്വജായ വിദ്മഹേ ഖഡ്ഗഹസ്തായ ധീമഹി തന്നോ മന്ദഃ പ്രചോദയാത്
ശനി ധ്യാന ശ്ലോകം
നീലാംജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാ മാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം