Shani Vakra Nivarthi: 3 രാശിക്കാർക്ക് രാജയോഗവും സൗഭാഗ്യങ്ങളും! 15 ദിവസത്തിനുള്ളിൽ ശനി മീനം രാശിയിലേക്ക് നേരിട്ട് സഞ്ചരിക്കും

Saturn Transit: ഏകദേശം 138 ദിവസം പിന്നോക്കാവസ്ഥയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഇനി മുന്നോട്ടു സഞ്ചരിക്കാൻ ഒരുങ്ങുകയാണ്. 15 ദിവസത്തിനുള്ളിൽ അതായത് കൃത്യം നവംബർ 28ന് ശനി നേരിട്ട് സഞ്ചരിക്കും

Shani Vakra Nivarthi: 3 രാശിക്കാർക്ക് രാജയോഗവും സൗഭാഗ്യങ്ങളും! 15 ദിവസത്തിനുള്ളിൽ ശനി മീനം രാശിയിലേക്ക് നേരിട്ട് സഞ്ചരിക്കും

Shani Vakra Nivarthi

Published: 

14 Nov 2025 | 01:15 PM

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗ്രഹങ്ങളുടെ സ്വാധീനം വളരെ വലുതാണ്. കാരണം ഗ്രഹങ്ങളുടെ ചലനം അനുസരിച്ച് നമ്മുടെ രാശിയിലും മാറ്റങ്ങൾ വരും. ഒരുപക്ഷേ നമ്മൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്ത് ശുഭകരമായ ഗ്രഹത്തിന്റെ ഒരു മാറ്റം മതി ജീവിതം തന്നെ മാറിമറിയാൻ. അത്തരത്തിൽ നവഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. ശനിയെ നീതിയുടെ ദേവനായും കർമ്മങ്ങൾക്ക് ഫലം നൽകുന്നവനായും വിശേഷിപ്പിക്കുന്നു.

ജ്യോതിഷം അനുസരിച്ച് ശനിദേവൻ നമ്മൾ ചെയ്യുന്ന പ്രവർത്തികൾക്ക് അനുസരിച്ചുള്ള ഫലങ്ങൾ നൽകും എന്നാണ് വിശ്വാസം. മാത്രമല്ല ശനി അതിന്റെ സ്ഥാനത്തിലോ വേഗതയിലോ മാറ്റങ്ങൾ വരുത്തുമ്പോൾ അതിന്റെ സ്വാധീനവും വിവിധ രാശിക്കാരുടെ ജീവിതത്തിൽ അനുഭവപ്പെടും. അത്തരത്തിൽ ഏകദേശം 138 ദിവസം പിന്നോക്കാവസ്ഥയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ശനി ഇനി മുന്നോട്ടു സഞ്ചരിക്കാൻ ഒരുങ്ങുകയാണ്. 15 ദിവസത്തിനുള്ളിൽ അതായത് കൃത്യം നവംബർ 28ന് ശനി നേരിട്ട് സഞ്ചരിക്കും. ശനിയുടെയും സഞ്ചാരം വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ആരാഷിക്കാര്‍ ആരൊക്കെ എന്ന് നോക്കാം.

വൃശ്ചികം: ശനിയുടെ മുന്നോട്ടുള്ള സഞ്ചാരം അഥവാ ശനി വക്ര നിവർത്തി വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. പലകാര്യങ്ങളിലായി നേരിട്ടിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെടും. വിവിധ ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്നവർ ലാഭം കൊയ്യും.

ALSO READ: ശിവപാർവതി പരിണയം പോലെ..! നല്ല ജീവിതപങ്കാളിക്ക് വേണ്ടി വെള്ളിയാഴ്ചകളിൽ ഈ കാര്യങ്ങൾ ചെയ്യുക

ചിങ്ങം: ശനിയുടെ നേരിട്ടുള്ള സംക്രമണം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. നിങ്ങളുടെ ജീവിതത്തിലെ പല തടസ്സങ്ങളും മാറും. പല കാര്യങ്ങളിലും അപ്രതീക്ഷിതമായ വിജയം ഉണ്ടായേക്കാം. ബിസിനസുകാർക്ക് ഇത് നല്ല സമയം. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും.

മീനം: നവംബർ 28ന് ശനി മീനും രാശിയിലേക്ക് നേരിട്ട് ആണ് സഞ്ചരിക്കുന്നത്. ഇത് ഇവർക്ക് വലിയ ഭാഗ്യങ്ങളാണ് കൊണ്ടുവരിക. നിങ്ങൾക്ക് ജീവിതത്തിൽ മനസമാധാനം ലഭിക്കും. ആത്മീയ പുരോഗതിയും സാമൂഹിക അന്തസ്സും വർദ്ധിക്കും. ശാരീരികവും മാനസികവുമായ അവസ്ഥകളിൽ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടാകും.

ഈ അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് വേണ്ടി ശനിദേവന് തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾ മാത്രം ചെയ്യുക. മറ്റുള്ളവരെ സഹായിക്കുകയും അച്ചടക്കത്തോടെയും ചിട്ടയായതുമായ ജീവിതശൈലികളും പിന്തുടരുക

 

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ