Wednesday Astro Remedies: സമ്പത്തും സൗഭാഗ്യങ്ങളും നിറയും! ബുധനാഴ്ച്ചകളിൽ ഈ ഗണേസമന്ത്രങ്ങൾ ചൊല്ലൂ
Lord Ganesh Mantras: ഗണേശന് ഒരിക്കലും തുളസി അർപ്പിക്കരുത്. കറുകപ്പുല്ലാണ് ഗണേശ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ടത്. ബുധനാഴ്ചകളിൽ 21 കറുകപ്പുല്ല് എടുത്ത്...

Lord Ganesh
ഹിന്ദുമത വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനോ ദേവതയ്ക്കോ വേണ്ടി ഉള്ളതാണ്. അത്തരത്തിൽ ഇന്ന് നവംബർ 19 ബുധനാഴ്ചയാണ്. ബുധനാഴ്ച ബുധഗ്രഹത്തിനും വിഘ്നേശ്വരനായ ഗണേശ ഭഗവാനും വേണ്ടിയുള്ള ദിവസമാണ്. ഈ ദിവസത്തിൽ ഗണേശ ഭഗവാനെ ആരാധിക്കുന്നത് തടസ്സങ്ങൾ നീക്കാനും ബുദ്ധിശക്തി വർദ്ധിപ്പിക്കാനും ധന നേട്ടത്തിനും ഐശ്വര്യത്തിനും ഉത്തമമാണ് എന്നാണ് വിശ്വാസം.
ബുധനാഴ്ചകളിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായശേഷം ഗണേശ ഭഗവാനെ ആരാധിക്കുക. ഗണേശന് ഒരിക്കലും തുളസി അർപ്പിക്കരുത്. കറുകപ്പുല്ലാണ് ഗണേശ ഭഗവാൻ ഏറ്റവും പ്രിയപ്പെട്ടത്. ബുധനാഴ്ചകളിൽ 21 കറുകപ്പുല്ല് എടുത്ത് കെട്ടുകളായി ഭഗവാന് സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് തടസ്സങ്ങൾ നീങ്ങി ജീവിതത്തിൽ ഐശ്വര്യം വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ഭഗവാനെ ചുവന്ന ചെമ്പരത്തിപ്പൂക്കൾ അല്ലെങ്കിൽ മറ്റു ചുവന്ന പൂക്കൾ അർപ്പിക്കുന്നതും ഉത്തമം.
ALSO READ: മേടം, ചിങ്ങം… 5 രാശിക്കാർക്ക് ഇന്നത്തോടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും! അമലയോഗത്തിന്റെ ശുഭസംയോജനം
ബുധനാഴ്ച ദിവസങ്ങളിൽ ഭഗവാൻ ഗണേശന് ഇഷ്ടമുള്ള വഴിപാടുകൾ അർപ്പിക്കുക. അതായത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങളായ മോദകം, ലഡു എന്നിവ നിവേദിക്കുക. ഇത് വീട്ടിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. അല്ലെങ്കിൽ വീട്ടിൽ നിന്ന് തന്നെ ശർക്കരയും ഗോതമ്പും ഉപയോഗിച്ചുള്ള പലഹാരങ്ങളും ഭഗവാന് നിവേദിക്കാം. കൂടാതെ ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി ബുധനാഴ്ചകളിൽ ഇനി പറയുന്ന മന്ത്രങ്ങൾ ജപിക്കുക.
1. ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്
2. ഓം ഗം ഗണപതയേ നമഃ(ഐശ്വര്യത്തിനായുള്ള മന്ത്രം)
ഒപ്പം ബുധനാഴ്ച ദിവസങ്ങളിൽ പച്ചനിറത്തിലുള്ള വസ്ത്രങ്ങളോ പച്ചക്കറികളോ പയറുവർഗങ്ങളോ ആവശ്യക്കാർക്ക് ദാനം ചെയ്യുന്നത് ഐശ്വര്യ വർദ്ധനവിന് ഉത്തമമായി കണക്കാക്കുന്നു. കൂടാതെ ബുധനാഴ്ചകളിൽ പശുക്കൾക്ക് പച്ച പുല്ല് നൽകുന്നതും ജീവിതത്തിൽ ഐശ്വര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)