Amala Yoga: മേടം, ചിങ്ങം… 5 രാശിക്കാർക്ക് ഇന്നത്തോടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും! അമലയോഗത്തിന്റെ ശുഭസംയോജനം
Top 5 Zodiac Signs on November 19: മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശിക്ക് ശേഷമുള്ള അമാവാസിയാണ് ഇന്ന്. ഇന്നത്തെ ദിവസത്തെ ഭരിക്കുക ഭഗവാൻ ഗണപതിയാണ്. ഈ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത
ഇന്ന് നവംബർ 19 ബുധനാഴ്ച. മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശിക്ക് ശേഷമുള്ള അമാവാസിയാണ് ഇന്ന്. ഇന്നത്തെ ദിവസത്തെ ഭരിക്കുക ഭഗവാൻ ഗണപതിയാണ്. ഈ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത.
അതിൽ പ്രധാനപ്പെട്ടതാണ് അമലയോഗം. ഗണപതിയുടെ അനുഗ്രഹവും അമലയോഗത്തിന്റെ സ്വാധീനവും കാരണം എന്ന് പ്രധാനമായി അഞ്ച് രാശിക്കാർക്ക് നേട്ടങ്ങൾക്ക് സാധ്യത. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.
മേടം : മേടം രാശിക്കാർക്ക് ഇന്ന് ഭാഗ്യകരമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ബിസിനസിൽ ലാഭം കൊയ്യും വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. നല്ല വാർത്തകൾ കേൾക്കാനും സാധ്യത. മേടം രാശിക്കാർ ബുധനാഴ്ച ഉഴുന്നുപരിപ്പും ശർക്കരയും ആവശ്യക്കാർക്ക് ദാനം ചെയ്യുക.
ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ബുധനാഴ്ച ശുഭകരമായ ദിവസമാണ്. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. എല്ലാ കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. അപ്രതീക്ഷിതമായ ധന നേട്ടങ്ങൾക്കും സാധ്യത. പരിഹാരമായി ചിങ്ങ രാശിക്കാർ ഭഗവാൻ വിഷ്ണുവിന് തുളസി മാല അർപ്പിക്കുക.
കന്നി: ബിസിനസുകാർക്ക് ഇന്ന് മികച്ച ദിവസം. ധന നേട്ടത്തിന് സാധ്യത. മുൻകാല നിക്ഷേപങ്ങളിൽ നിന്നും ലാഭം കൊയ്യും. ഉദ്യോഗാർത്ഥികൾക്ക് കരിയറിൽ പുരോഗതി. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. വിവാഹം കഴിയാത്തവർക്ക് നല്ല ആലോചനകൾ വരും. വിദ്യാർത്ഥികൾക്കും മികച്ച ദിവസം. ബുധനാഴ്ച ശിവനെ തേൻ കൊണ്ട് അഭിഷേകം ചെയ്യുക.
ധനു : ഇന്ന് തൊഴിൽപരമായ പുരോഗതിക്ക് സാധ്യത. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം. ബിസിനസുകാർക്ക് മികച്ച ദിവസം. ചുറ്റുമുള്ളവരിൽ നിന്നും പിന്തുണ ലഭിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. ബുധനാഴ്ച പശുവിന് ശർക്കരയും പയറും അർപ്പിക്കുക. ഹരി സ്ത്രോത്രം ചൊല്ലുക.
മകരം: മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സർക്കാരുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ കാര്യങ്ങൾ പൂർത്തിയാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തീകരിക്കും. ആത്മസംതൃപ്തി ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ബുധനാഴ്ച തുളസി ദേവിയെ ആരാധിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)