Wednesday Astro Remedies: സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ​ഗണപതി ഭ​ഗവാനെ പ്രീതിപ്പെടുത്താൻ ബുധനാഴ്ച്ച ഇവ ധാനം ചെയ്യൂ

Wednesday Astro Remedies to Overcome Financial Issues: ഇന്ന് ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട ദിവസം കൂടിയാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ദുർബലം ആണെങ്കിലും പല പ്രശ്നങ്ങളും വെല്ലുവിളികളും നേരിടാനായി സാധ്യതയുണ്ട്. അതിനാൽ ബുധനാഴ്ചകളിൽ ഈ കാര്യങ്ങൾ ചെയ്യൂ.

Wednesday Astro Remedies: സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ​ഗണപതി ഭ​ഗവാനെ പ്രീതിപ്പെടുത്താൻ ബുധനാഴ്ച്ച ഇവ ധാനം ചെയ്യൂ

Wednesday Astro Remedies 22 october

Updated On: 

22 Oct 2025 08:58 AM

ഗൗരി ദേവിയുടേയും ശിവന്റെയും പുത്രനാണ് ഗണേശൻ. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി നന്മ വരുവാൻ ഗണേശ ഭഗവാന്റെ അനുഗ്രഹം കൂടിയെ തീരു. ഭഗവാനെ ആരാധിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസം ബുധനാഴ്ചയാണ്. ഈ ദിവസം ഗണേശ ഭഗവാനെ അതിന്റെ അനുഷ്ഠാനത്തോടുകൂടി ആരാധിക്കുകയാണെങ്കിൽ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങളും കരിയറിൽ വളർച്ച ജീവിതത്തിലെ തടസ്സങ്ങൾ എല്ലാം നീങ്ങും എന്നാണ് വിശ്വാസം. ഇന്ന് ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട ദിവസം കൂടിയാണ്. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ദുർബലം ആണെങ്കിലും പല പ്രശ്നങ്ങളും വെല്ലുവിളികളും നേരിടാനായി സാധ്യതയുണ്ട്. അതിനാൽ ബുധനാഴ്ചകളിൽ ഈ കാര്യങ്ങൾ ചെയ്യൂ.

ഗണപതിയെ ആരാധിക്കുക: ബുധനാഴ്ച ദിവസങ്ങളിൽ ഗണപതിയെ ആത്മാർത്ഥമായി മനസ്സാന്നിധ്യത്തോടെ പ്രാർത്ഥിക്കുകയാണെങ്കിൽ ജീവിതത്തിൽ നേരിടുന്ന എല്ലാ തടസ്സങ്ങളും മാറും. ഭഗവാന് ധർബ പുല്ല്, മഞ്ഞപ്പൂക്കൾ, മോദകം എന്നിവ സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും.

ALSO READ: ചതുർഗ്രഹി രാജയോഗത്തിന്റെ അപൂർവ്വ സംയോജനം; മേടം, കർക്കിടകം തുടങ്ങീ 5 രാശിക്കാർക്ക് ഇന്ന് ബംബർ നേട്ടങ്ങൾ

രാവിലെ ശംഖ് ഊതുക: പ്രധാനപ്പെട്ട ഏതൊരു ജോലിയും ചെയ്യുന്നതിന് മുമ്പ് ബുധനാഴ്ച രാവിലെ കുളിച്ച് ഭഗവാനെ ആരാധിക്കുമ്പോൾ ശഖ് ഊതുന്നത് നല്ലതാണ്. ഇത് ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരും. വിജയത്തിലേക്കുള്ള വഴി തുറക്കും.

ഈ വസ്തുക്കൾ ദാനം ചെയ്യുക: ബുധനാഴ്ച ദിവസങ്ങളിൽ ആവശ്യക്കാർക്ക് ചെറുപയർ, പച്ചത്തുണി, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ദാനം ചെയ്യുക.

ബുധ ബീജ മന്ത്രം ജപിക്കുക: ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ദുർബലമാണെങ്കിൽ ജീവിതത്തിൽ പല തടസ്സങ്ങളും ഉണ്ടാകും. അതിനാൽ ശക്തിപ്പെടുത്താൻ ബുധനാഴ്ച രാവിലെ കുളിച്ച് ശുദ്ധിയായ ശേഷം “ഓം ബ്രാം ബ്രീം ബ്രൂം സഹ ബുദ്ധായ നമഃ” എന്ന മന്ത്രം ജപിക്കുക. ഇത് സമ്പത്ത് ആകർഷിക്കാനും ബിസിനസ്സ് വളർച്ചയ്ക്ക് വഴിയൊരുക്കാനും സഹായിച്ചേക്കാം.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ