Champions Trophy 2025: ഫഖർ സമാനെ തിരികെവിളിച്ചു; മുഹമ്മദ് റിസ്‌വാൻ നയിക്കും; പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു

Champions Trophy 2025 Pakistan Team: ഇക്കൊല്ലത്തെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള 15 അംഗ പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ച് പിസിബി. മുഹമ്മദ് റിസ്‌വാൻ നായകനാവുന്ന ടീമിൽ ഫഖർ സമാൻ ഏറെക്കാലത്തിന് ശേഷം തിരികെയെത്തി.

Champions Trophy 2025: ഫഖർ സമാനെ തിരികെവിളിച്ചു; മുഹമ്മദ് റിസ്‌വാൻ നയിക്കും; പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു

ഫഖർ സമാൻ, മുഹമ്മദ് റിസ്‌വാൻ

Published: 

31 Jan 2025 23:43 PM

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ആതിഥേയരായ പാകിസ്താൻ. മുഹമ്മദ് റിസ്‌വാൻ ആണ് ടീമിനെ നയിക്കുക. ഏറെക്കാലത്തിന് ശേഷം ഫഖർ സമാൻ ടീമിലേക്ക് തിരികെയെത്തി. പരിക്കേറ്റ യുവ ഓപ്പണർ സയിം അയൂബിന് ടീമിൽ ഇടം ലഭിച്ചില്ല. ബാബർ അസമോ സൗദ് ഷക്കീലോ ആവും ഫഖർ സമാനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയെന്ന് പിസിബി മുഖ്യ സെലക്ടർ ആസാദ് ഷഫീഖ് അറിയിച്ചു.

2017ലെ പാകിസ്താൻ ടീമിലുണ്ടായിരുന്ന മൂന്ന് പേർ മാത്രമാണ് ഈ വർഷത്തെ ടൂർണമെൻ്റിൽ കളിക്കുക. കഴിഞ്ഞ ടൂർണമെൻ്റ് ഫൈനലിൽ ഇന്ത്യക്കെതിരെ മാച്ച് വിന്നിങ് സെഞ്ചുറി നേടിയ സമാൻ 2024 ജൂണിന് ശേഷം ദേശീയ ടീമിൽ കളിച്ചിരുന്നില്ല. പരിക്കും അസുഖങ്ങളുമായിരുന്നു കാരണം. ആഭ്യന്തര മത്സരങ്ങളിലൂടെ ഫോം വീണ്ടെടുത്തതോടെയാണ് സമാനെ വീണ്ടും ദേശീയ ടീമിൽ പരിഗണിച്ചത്.

2023 ലോകകപ്പിൽ അവസാന ഏകദിനം കളിച്ച സൗദ് ഷക്കീലിന് ടെസ്റ്റിലെ മികച്ച പ്രകടനങ്ങളാണ് തുണയായത്. ആഭ്യന്തര മത്സരങ്ങളിലെ പ്രകടനങ്ങൾ പരിഗണിച്ച് ഫഹീം അഷ്റഫും ഖുഷ്ദിൽ ഷായും ടീമിൽ ഇടം നേടി. ഈ ടീം തന്നെ ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെൻ്റിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപാണ് ഈ പരമ്പര.

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള പാകിസ്താൻ ടീം: മുഹമ്മദ് റിസ്‌വാൻ, ബാബർ അസം, ഫഖർ സമാൻ, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, തയ്യബ് താഹിർ, ഫഹീം അഷ്റഫ്, ഖുഷ്ദിൽ ഷാ, സൽമാൻ അലി ആഘ, ഷഹീൻ ഷാ അഫ്രീദി, അബ്‌റാർ അഹ്മദ്, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്നൈൻ

Also Read: Champions Trophy 2025 : പാകിസ്താനിലും മെയിൻ കിങ് തന്നെ; ചാമ്പ്യൻസ് ട്രോഫിക്കായി ലാഹോറിൽ വിരാട് കോലിയുടെ ബാനർ

ചാമ്പ്യൻസ് ട്രോഫി
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടിക്കറ്റ് വില്പന ഐസിസി ആരംഭിച്ചുകഴിഞ്ഞു. പാകിസ്താനിൽ ഒരുക്കങ്ങൾ പൂർത്തിയാവാനുണ്ടെങ്കിലും ടിക്കറ്റ് വില്പന ആരംഭിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്ന സ്റ്റേഡിയങ്ങളുടെ പണി ഫെബ്രുവരി ആദ്യ ആഴ്ച തന്നെ പൂർത്തിയാവുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ടിക്കറ്റ് വില്പന ആരംഭിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ഈ മാസം 28 മുതലാണ് ടിക്കറ്റ് വില്പന ആരംഭിച്ചത്. പാകിസ്താനിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പനയാണ് ആരംഭിച്ചിരിക്കുന്നത്. ദുബായിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടില്ല. ഈ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പനയും ഉടൻ ആരംഭിക്കുമെന്ന് ഐസിസി അറിയിച്ചു.

പാകിസ്താനിൽ കറാച്ചി, ലാഹോർ, റാവല്പിണ്ടി എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ഈ വേദികളുടെയൊക്കെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 30നായിരുന്നു സ്റ്റേഡിയം പണി പൂർത്തിയാക്കാനുള്ള ഐസിസിയുടെ ഡെഡ്ലൈൻ. ഈ ദിവസത്തിൽ പണി പൂർത്തിയാക്കാൻ പിസിബിയ്ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഐസിസി പിസിബിയ്ക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.

ഫെബ്രുവരി 18 മുതലാണ് ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ ഹൈബ്രിഡ് മോഡലിനോട് പിസിബി എതിർത്തുനിന്നിരുന്നു. പിന്നീട് ഐസിസിയും ബിസിസിഐയുമായിട്ടുള്ള ചർച്ചകൾക്ക് ശേഷം പിസിബി ഹൈബ്രിഡ് മോഡലിനോട് സമ്മതമറിയിക്കുകയായിരുന്നു.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
പട്ടിക്കുട്ടനെ പുതപ്പിച്ച് ഉറക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: ആന എന്താണ് ലോറിയിൽ തിരയുന്നത്?
Viral Video : കാർ ഒരു കഷ്ണം, വീഡിയോ
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി