Mohammed Shami : ഐസിസി മത്സരങ്ങളുടെ രാജാവ് ഇതാ തിരിച്ചെത്തിയിരിക്കുന്നു; ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി

ICC Champions Trophy 2025 India vs Bangladesh Mohammed Shami : അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഏറ്റവും കുറഞ്ഞ പന്തിൽ 200 ഏകദിന വിക്കറ്റുകൾ എടുക്കുന്ന താരമായി മാറി മുഹമ്മദ് ഷമി. പരിക്കേറ്റ് ജസ്പ്രിത് ബുംറ ചാമ്പ്യൻസ് ട്രോഫി നിന്നും പിന്‍മാറിയതോടെ ഇന്ത്യയുടെ ബോളിങ് ആക്രമണം നയിക്കുന്നത് ഷമിയാണ്.

Mohammed Shami : ഐസിസി മത്സരങ്ങളുടെ രാജാവ് ഇതാ തിരിച്ചെത്തിയിരിക്കുന്നു; ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി

Mohammed Shami

Published: 

20 Feb 2025 | 07:42 PM

ദുബായ് : ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യയുടെ മുഹമ്മദ് ഷമി. കഴിഞ്ഞ ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം തിരികെയെത്തിയതിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് ബംഗ്ലാദേശിനെതിരെ ദുബായിൽ കാഴ്ചവെച്ചിരിക്കുന്നത്. അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഏറ്റവും വേഗത്തിൽ 200 ഏകദിന വിക്കറ്റ് നേടുന്ന താരമായി ഷമി മാറി. ഏറ്റവും കുറഞ്ഞ പന്തുകൾ എറിഞ്ഞ് 200 ഏകദിന വിക്കറ്റുകൾ നേടി താരമെന്ന റെക്കോർഡ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താരം ശസ്ത്രക്രിയ, റിഹാബിലേഷൻ എല്ലാം കഴിഞ്ഞ 400 ദിവസമാണ് കളത്തിന് പുറത്ത് ചിലവഴിച്ചത്. തുടർന്ന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും മഷിയുടെ കാര്യമായ പ്രകടനമുണ്ടായില്ല. എന്നാൽ ആ ഷമിയെ അല്ല ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ കണ്ടത്. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ തൻ്റെ ഫോം എവിടെയും നഷ്ടപ്പെട്ടിട്ടില്ലയെന്ന് വ്യക്തമാക്കുകയായിരുന്നു ബംഗാൾ പേസർ തൻ്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ.

ALSO READ : Ranji Trophy Kerala vs Gujarat : പ്രതീക്ഷകൾ മങ്ങുന്നു, ഇനി അത്ഭുത നടക്കേണ്ടി വരും; രഞ്ജിയിൽ ലീഡിനായി പൊരുതി കേരളവും ഗുജറാത്തും

ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ താരത്തെ ഐസിസിയുടെ രാജാവ് എന്നാണ് സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്. ഐസിസിയുടെ രാജാവ് തിരികെയെത്തിയിരിക്കുന്നയെന്നാണ് ആരാധകർ പറയുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിക്കായിട്ടുള്ള ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ജസ്പ്രിത് ബുംറയ്ക്ക് പരിക്കേറ്റതോടെ താരം ഐസിസിയുടെ ടൂർണമെൻ്റിൽ നിന്നും പിന്‍മാറി. ഇതോടെ ഇന്ത്യൻ ബോളിങ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഷമിയുടെ മേൽലെത്തി. ബുംറയ്ക്ക് പകരം യുവതാരം ഹർഷിത് റാണയാണ് ഇന്ത്യൻ പേസ് നിരയ്ക്കൊപ്പം ചേർന്നിരിക്കുന്നത്.

അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 228 റൺസിന് പുറത്തായി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35ന് അഞ്ച് നിലയിൽ ബംഗ്ലാ കടുവകളുടെ മുന്നേറ്റനിര ആദ്യം തകർന്നടിയുകയായിരുന്നു. അവിടെ നിന്നും ഭേദപ്പെട്ട സ്കോറിലേക്ക് ബംഗ്ലേദശിനെ നയിച്ചത് സെഞ്ചുറി നേടിയ തൗഹിദ് ഹൃദോയിയാണ്. ആറാം വിക്കറ്റിൽ ജാക്കർ അലിയുമായി ചേർന്ന് ഹൃദോയി 100 റൺസിൻ്റെ കൂട്ടികെട്ടൊരുക്കുകയും ചെയ്തു. കൂടാതെ ചില അവസരങ്ങൾ ഇന്ത്യൻ താരങ്ങൾ കൈവിട്ടത് കൂട്ടതകർച്ചയിൽ നിന്നും ബംഗ്ലാദേശിന് രക്ഷപ്പെടാനുള്ള ഒരു പിടിവള്ളിയായി മാറി. ഷമിക്ക് പുറമെ റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വീതം വിക്കറ്റുകൾ നേടി.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ