5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: കമ്മിൻസും ഹേസിൽവുഡും ടീമിൽ നിന്ന് പുറത്ത്; സ്റ്റോയിനിസ് വിരമിച്ചു: ഓസ്ട്രേലിയ മുടന്തുന്നു

Cummins And Hazelwood Ruled Out Of Champions Trophy: ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, പേസർ ജോഷ് ഹേസൽവുഡ്, ഓൾറൗണ്ടർ മിച്ചൽ മാർഷ്, മറ്റൊരു ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. അവസാന 11ൽ സ്ഥിരമായ നാല് താരങ്ങളാണ് ഇതിനകം ഓസ്ട്രേലിയൻ ടീമിൽ നിന്ന് പുറത്തായത്.

Champions Trophy 2025: കമ്മിൻസും ഹേസിൽവുഡും ടീമിൽ നിന്ന് പുറത്ത്; സ്റ്റോയിനിസ് വിരമിച്ചു: ഓസ്ട്രേലിയ മുടന്തുന്നു
പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 06 Feb 2025 17:26 PM

ചാമ്പ്യൻസ് ട്രോഫിയ്ക്ക് തയ്യാറെടുക്കുന്ന ഓസ്ട്രേലിയക്ക് തിരിച്ചടി. ടീമിൽ ഉൾപ്പെട്ട പലതാരങ്ങളും ചാമ്പ്യൻസ് ട്രോഫി കളിക്കാനുണ്ടാവില്ല. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് അടക്കം പ്രമുഖ താരങ്ങൾ പരിക്കിൻ്റെ പിടിയിലാണ്. മാർക്കസ് സ്റ്റോയിനിസ് വിരമിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മുൻനിര ടീമിനെ ടൂർണമെൻ്റിന് അയക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ ഓസ്ട്രേലിയയ്ക്ക്. ഫെബ്രുവരി 12 ആണ് ചാമ്പ്യൻസ് ട്രോഫി ടീം ഫൈനൽ ലിസ്റ്റ് അയക്കേണ്ട ദിവസം.

ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പ്രധാന ബൗളർ ജോഷ് ഹേസൽവുഡും പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായി. പ്രാഥമിക ടീമിൽ ഇരുവരും ഉൾപ്പെട്ടിരുന്നു. ഇന്ത്യക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയ്ക്കിടെ പരിക്കേറ്റ ഇരുവരും വൈകാതെ പൂർണ ആരോഗ്യം വീണ്ടെടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇതുണ്ടായില്ല. ചാമ്പ്യൻസ് ട്രോഫ്ഫിയുടെ സമയത്ത് ഇരുവരും പൂർണഫിറ്റാവില്ലെന്ന് മുഖ്യ സെലക്ടർ ജോർജ് ബെയ്‌ലി അറിയിച്ചു.

നേരത്തെ മിച്ചൽ മാർഷും 15 അംഗ ടീമിൽ നിന്ന് പുറത്തായിരുന്നു. പരിക്ക് തന്നെയാണ് മാർഷിനും തിരിച്ചടിയായത്. താരം ടീമിൽ നിന്ന് പുറത്തായെന്ന് ജനുവരി 31നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. ഇതിനിടെ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഏകദിനത്തിൽ നിന്ന് വിരമിച്ചതോടെ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസും ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി. ഇതോടെ പ്രാഥമിക സ്വാഡിൽ നിന്ന് നാല് പേരെയെങ്കിലും ഓസ്ട്രേലിയക്ക് മാറ്റേണ്ടിവരും. കമ്മിൻസിന് പകരം സ്റ്റീവ് സ്മിത്തോ ട്രാവിസ് ഹെഡോ ആവും ഓസീസ് ക്യാപ്റ്റൻ.

Also Read: Virat Kohli : കോലിക്ക് പരിക്ക്; നാഗ്പൂർ ഏകദിനത്തിൽ ഇല്ല, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾക്ക് തിരിച്ചടിയോ?

ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ടീം ഫൈനൽ സ്ക്വാഡ് ലിസ്റ്റ് സമർപ്പിക്കേണ്ട ഫെബ്രുവരി 12ന് തന്നെയാണ് ശ്രീലങ്കക്കെതിരായ രണ്ട് ഏകദിന മത്സരങ്ങളിൽ ആദ്യത്തേത് നടക്കുക. കമ്മിൻസും ഹേസൽവുഡും അടക്കമുള്ള താരങ്ങൾ പുറത്തായതോടെ ശ്രീലങ്കക്കെതിരായ ടീമിൽ ഷോൺ ആബട്ട്, സ്പെൻസർ ജോൺസൺ, ബെൻ ഡ്വാർഷ്യൂയിസ് എന്നിവരെ ഓസ്ട്രേലിയ ഉൾപ്പെടുത്തി. ഇതോടൊപ്പം ലെഗ് സ്പിന്നർ തൻവീർ സങ്ക, ബാറ്റർ ജേക് ഫ്രേസർ മക്കർക്, ഓൾറൗണ്ടർ കൂപ്പർ കൊണോലി എന്നിവരെയും ഓസ്ട്രേലിയ ടീമിൽ പരിഗണിച്ചിട്ടുണ്ട്. ഇതിൽ ആബട്ട്, ജോൺസൺ, കൂപ്പർ കൊണോലി, മക്കർക്ക് എന്നിവർ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കണ്ടെത്തിയേക്കും. അങ്ങനെയെങ്കിൽ ഓസീസ് ടീമിൽ ആരോൺ ഹാർഡി മാത്രമാവും പേസ് ബൗളിംഗ് ഓൾറൗണ്ടർ. ഹേസൽവുഡിൻ്റെയും കമ്മിൻസിൻ്റെയും ഐപിഎൽ പങ്കാളിത്തവും സംശയത്തിലാണ്. കമ്മിൻസ് സൺറൈസേഴ്സ് ക്യാപ്റ്റനും ഹേസൽവുഡ് ആർസിബി താരവുമാണ്.