AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Chennai Weather: ചിദംബരം സ്‌റ്റേഡിയത്തില്‍ മഴയ്ക്ക് സാധ്യത; ഐപിഎല്‍ വെള്ളത്തിലായേക്കും

Chennai Weather Forecast April 3 IPL Match Time: ചെന്നൈയില്‍ ഇതുവരെ 91 മത്സരങ്ങളാണ് നടന്നിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മുരളി വിജയ് നേടിയ 127 റണ്‍സാണ് ഈ ഗ്രൗണ്ടില്‍ പിറന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ലീഗ് പോയിന്റുകളില്‍ ആധിപത്യം നേടാനുള്ള ഇരുടീമുകളുടെയും പോരാട്ടം ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Chennai Weather: ചിദംബരം സ്‌റ്റേഡിയത്തില്‍ മഴയ്ക്ക് സാധ്യത; ഐപിഎല്‍ വെള്ളത്തിലായേക്കും
ചെപ്പോക്കില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 27 Apr 2026 | 09:56 PM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഏഴാം മത്സരത്തിനായി ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം വേദിയാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സും (സിഎസ്‌കെ) പഞ്ചാബ് കിങ്‌സും (പിബികെഎസ്) (Chennai Super Kings vs Punjab Kings) ആണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ഐപിഎല്ലിന്റെ 19ാം സീസണില്‍ ചെപ്പോക്കില്‍ നടക്കുന്ന ആദ്യ മത്സരമാണിത്. ഈ ഗ്രൗണ്ടില്‍ കഴിഞ്ഞ സീസണില്‍ നടന്ന അവസാന മത്സരവും സിഎസ്‌കെയും പിബികെഎസും തമ്മിലുള്ളതായിരുന്നു.

ചെന്നൈയില്‍ ഇതുവരെ 91 മത്സരങ്ങളാണ് നടന്നിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മുരളി വിജയ് നേടിയ 127 റണ്‍സാണ് ഈ ഗ്രൗണ്ടില്‍ പിറന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ലീഗ് പോയിന്റുകളില്‍ ആധിപത്യം നേടാനുള്ള ഇരുടീമുകളുടെയും പോരാട്ടം ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ചെന്നൈ കാലാവസ്ഥ

എന്നാല്‍ മത്സരത്തെ മഴ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍ക്ക് ഉള്ളത്. പകല്‍ സമയത്ത് കനത്ത ചൂടും വൈകുന്നേരങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയുമാണ് നിലവില്‍ ചെന്നൈയില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മഴയ്ക്ക് വലിയ സാധ്യതയില്ലെങ്കിലും മൂടല്‍ മഞ്ഞ് ഉണ്ടായേക്കാമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. രണ്ടാമതായി ബാറ്റ് ചെയ്യാനിറങ്ങുന്ന ടീമിനെ ആയിരിക്കും മൂടല്‍ മഞ്ഞ് (Dew) വലയ്ക്കുന്നത്. വൈകുന്നേരം 6.30 ന് ഏകദേശം 30 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കാം. 7.30നും 8.30നും ഇടയില്‍ സമാനമായി കാലാവസ്ഥ തുടരും. മണിക്കൂറില്‍ 18 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Also Read: IPL 2026 : തലയും അഭിഷേകും അടിച്ച് തൂക്കി; കെകെആറിനെ 65 റൺസ് തകർത്ത് സൺറൈസേഴ്സ്

സ്‌റ്റേഡിയത്തില്‍ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമാണുള്ളത്. ചെന്നൈയുടെ മറ്റിടങ്ങളില്‍ വരണ്ട കാലാവസ്ഥ തുടരും. മത്സര സമയത്ത് മഴ പെയ്യാനുള്ള സാധ്യത പത്ത് ശതമാനത്തില്‍ താഴെയാണ്. കാലാവസ്ഥ പ്രതികൂലമാകാതെ 40 ഓവര്‍ മത്സരം പൂര്‍ണമായി നടന്നേക്കാം.

Follow Us