Copa America 2024 : അവസാന നിമിഷം സമനില പൂട്ട് പൊളിച്ചു; കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർ ജയം

Copa America 2024 Argentina vs Chile Highlights : 88-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ലൗത്താരോ മാർട്ടിനെസാണ് അർജൻ്റീനയ്ക്കായി വിജയഗോൾ കണ്ടെത്തിയത്. ടൂർണമെൻ്റിലെ മാർട്ടിനെസിൻ്റെ രണ്ടാമത്തെ ഗോളാണിത്.

Copa America 2024 : അവസാന നിമിഷം സമനില പൂട്ട് പൊളിച്ചു; കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർ ജയം

Lautaro Martinez (Image Courtesy : X)

Updated On: 

26 Jun 2024 | 10:48 AM

കോപ്പ അമേരിക്കയിൽ (Copa America 2024) ചിലിയുടെ സമനില പൂട്ട് പൊളിച്ച് അർജൻ്റീനയ്ക്ക് (Argentina vs Chile) തുടർച്ചയായ രണ്ടാം ജയം. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് നിലവിലെ ചാമ്പ്യന്മാർ വിജയഗോൾ നേടുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചിലിക്കെതിരെ ലോകകപ്പ് ജേതാക്കളുടെ വിജയം. മത്സരത്തിൻ്റെ 88-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ സ്ട്രൈക്കർ താരം ലൗത്താരോ മാർട്ടിനെസാണ് (Lautaro Martinez) നിലവില കോപ്പ ചാമ്പ്യന്മാർക്കായി ഗോൾ കണ്ടെത്തുന്നത്. ജയത്തോടെ ആറ് പോയിൻ്റുമായി അർജൻ്റീന ഗ്രൂപ്പ എയിൽ ഒന്നാം സ്ഥാനം നിലനിർത്തി.

ഗോൾ പിറക്കാതെ ആദ്യപകുതി

തുടക്കം മുതൽ തന്നെ അർജൻ്റീന തങ്ങളുടെ ആധിപത്യം ചിലിക്ക് മേൽ സ്ഥാപിക്കുകയായിരുന്നു. എന്നാൽ ലയണൽ മെസിയും സംഘവും നടത്തിയ ആക്രമണങ്ങൾ ചിലിയൻ പ്രതിരോധത്തിൽ തട്ടി അകന്ന് നിന്നു. ലഭിക്കുന്ന അവസരങ്ങളിൽ ചിലി പ്രത്യാക്രമണം നടത്തിയെങ്കിലും എമിലിയാനോ മാർട്ടിനെസിനെ മറികടക്കാൻ അതിന് സാധിച്ചിരുന്നില്ല. അർജൻ്റീനയുടെ ആധ്യപത്യത്തിൽ നിരവധി ഗോൾ അവസരങ്ങൾ പിറന്നെങ്കിലും ഒരു ലീഡ് പിറക്കാതെ ആദ്യപകുതി അവസാനിക്കുകയായിരുന്നു.

ALSO READ : Euro Cup 2024 : ഇഞ്ചുറി ടൈമിൽ സ്വിറ്റ്സർലൻഡിൻ്റെ വിജയം തല്ലിക്കെടുത്തി ജർമ്മനി; ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടെ പ്രീ ക്വാർട്ടറിൽ

രണ്ടാം പകുതിയിലും ചിലിയൻ ഗോൾമുഖത്തേക്ക് അർജിൻ്റീനിയൻ താരങ്ങൾ ആക്രമണങ്ങൾ തുടർന്നു. മെസിയുടെയും സംഘത്തിൻ്റെയും ആക്രമണത്തിന് മൂർച്ച് കൂട്ടാൻ അഞ്ചെലോ ഡിമരിയും ലൗത്താരോ മാർട്ടിനെസും പകരക്കാരായി കോച്ച് ലയണൽ സ്കലോണി കളത്തിൽ  ഇറക്കി. തുടർന്ന് 88-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെയാണ് നിലവിലെ ചാമ്പ്യന്മാർക്ക് ഗോൾ വല കുലുക്കാൻ സാധിച്ചത്.

ഗോൾ പിറന്നത് ഇങ്ങനെ

87-ാം മിനിറ്റിൽ മെസി താൻ എടുത്ത കോർണർ കിക്ക് ചിലിയൻ ഗോൾ പോസ്റ്റിലേക്ക് പായിച്ചു. തട്ടിയകറ്റിയ ക്ലാഡിയോ ബ്രാവോ അർജൻ്റീനയ്ക്ക് വീണ്ടും കോർണർ അനുവദിച്ച് നൽകി.  88-ാം മിനിറ്റിൽ മെസിയുടെ രണ്ടാമത്തെ കോർണർ അർജൻ്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റ്യൻ റോമേറോ ഓവർ ഹെഡ് കിക്കിലൂടെ പന്ത് ചിലിയൻ ഗോൾ പോസ്റ്റിലേക്ക് പായിച്ചു. ചിലിയുടെ കസ്റ്റോഡിയൻ ബ്രാവോ തൻ്റെ എട്ടാമത്തെ സേവ് അപ്പോൾ നടത്തിയെങ്കിലും പന്ത് നേരയെത്തിയത് അർജൻ്റീനയൻ സ്ട്രൈക്കർ ലൗത്താരോ മാർട്ടിനെസിൻ്റെ കാലിലേക്ക്. പകരക്കാരനായി എത്തിയ താരം കൃത്യമായി ചിലിയിൽ ഗോൾ വലയ്ക്കുള്ളിലേക്ക് പന്ത് പായിച്ചു. ഗോൾ വാറിൽ പുനഃപരിശോധിച്ചെങ്കിലും അത് പിൻവലിച്ചില്ല. തുടർന്ന് അഞ്ച് മിനിറ്റ് അധിക സമയം നൽകിയെങ്കിലും ചിലിക്ക് സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല.

ജയത്തോടെ ആറ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ അർജൻ്റീന ഒന്നാം സ്ഥാനം നിലനിർത്തി. ഗ്രൂപ്പ് എയിൽ ഇന്ന് ജൂൺ 26-ാം തീയതി നടന്ന മറ്റൊരു മത്സരത്തിൽ കാനഡ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. 74-ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡാണ് കാനഡയ്ക്കായി ഗോൾ നേടിയത്. 59-ാം മിനിറ്റിൽ പ്രതിരോധ താരം മിഗുവേൽ അരാഹുവോ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതാണ് പെറുവിന് തിരിച്ചടിയായത്. കോപ്പ അമേരിക്കയിൽ നാളെ പുലർച്ചെ നടക്കുന്ന മത്സരങ്ങളിൽ ഇക്വഡോർ ജമൈക്കയെയും വെന്സ്വേല മെക്സിക്കോയെയും നേരിടും

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ