Asia Cup 2025: ഏഷ്യാ കപ്പ് കളിക്കുന്നതിനിടെ യുവതാരത്തെ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത

Sri Lanka cricketer Dunith Wellalage's father dies during Afghanistan match: ദുനിത് വെല്ലലാഗെയുടെ പിതാവ് സുരംഗ അന്തരിച്ചു. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരശേഷമാണ് വെല്ലലാഗ പിതാവിന്റെ വിയോഗവാര്‍ത്ത അറിയുന്നത്. അഫ്ഗാനെ തോല്‍പിച്ച് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചെങ്കിലും, വെല്ലലാഗയുടെ പിതാവിന്റെ വിയോഗം ശ്രീലങ്കന്‍ ടീമിന് വേദനയായി

Asia Cup 2025: ഏഷ്യാ കപ്പ് കളിക്കുന്നതിനിടെ യുവതാരത്തെ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത

Image for representation purpose only

Published: 

19 Sep 2025 09:42 AM

Dunith Wellalage’s father passes away: ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദുനിത് വെല്ലലാഗെയുടെ പിതാവ് സുരംഗ അന്തരിച്ചു. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരശേഷമാണ് വെല്ലലാഗ പിതാവിന്റെ വിയോഗവാര്‍ത്ത അറിയുന്നത്. അഫ്ഗാനെ ആറു വിക്കറ്റിന് തോല്‍പിച്ച് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചെങ്കിലും, വെല്ലലാഗയുടെ പിതാവിന്റെ വിയോഗം ശ്രീലങ്കന്‍ ടീമിന് വേദനയായി. പരിശീലകന്‍ സനത് ജയസൂര്യയും, ടീം മാനേജറും ഗ്രൗണ്ടിലെത്തിയാണ് വെല്ലലാഗയെ പിതാവിന്റെ മരണവാര്‍ത്ത അറിയിച്ചത്. താരം ഉടന്‍ തന്നെ മടങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ദുനിതിന്റെ പിതാവ് സുരംഗയും ക്രിക്കറ്റ് താരമായിരുന്നു. താന്‍ സെന്റ് പീറ്റേഴ്‌സ് കോളേജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍, പ്രിന്‍സ് ഓഫ് വെയില്‍സ് കോളേജിലെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സുരംഗയെന്ന് ശ്രീലങ്കന്‍ മുന്‍ ഓള്‍ റൗണ്ടര്‍ റസല്‍ ആര്‍നോള്‍ഡ് പറഞ്ഞു.

ദുനിത് വെല്ലലാഗെയുടെ പിതാവ് സുരംഗ കുറച്ചു മുൻപ് അന്തരിച്ചു. അദ്ദേഹം കുറച്ചുനാള്‍ ക്രിക്കറ്റ് കളിച്ചിരുന്നു. ഞാൻ സെന്റ് പീറ്റേഴ്‌സിനെ നയിച്ചപ്പോൾ അദ്ദേഹം പ്രിൻസ് ഓഫ് വെയിൽസ് കോളേജിന്റെ ക്യാപ്റ്റനായിരുന്നു”-സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ കമന്ററിക്കിടെ റസല്‍ ആർനോൾഡ് പറഞ്ഞു.

വളരെ ദുഃഖകരമാണ് ഈ വാര്‍ത്ത. കുറച്ചു മുമ്പാണ് ദുനിത്തിനെ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ടീമിന്റെ വിജയത്തില്‍ ആഘോഷങ്ങളുണ്ടായിരിക്കില്ല. ഈ ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും, സൂപ്പര്‍ ഫോറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും റസല്‍ അര്‍നോള്‍ഡ് പറഞ്ഞു.

Also Read: Asia Cup 2025: ശ്രീലങ്കയോട് തോറ്റ് അഫ്ഗാനിസ്ഥാന്‍ പുറത്ത്; സൂപ്പര്‍ 4 ചിത്രം തെളിഞ്ഞു

മോശം പ്രകടനം

അതേസമയം, അഫ്ഗാനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വെല്ലലാഗെയ്ക്ക് സാധിച്ചില്ല. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ താരം 49 റണ്‍സ് വഴങ്ങി. അഫ്ഗാന്‍ താരം മുഹമ്മദ് നബി വെല്ലലാഗെയുടെ ഒരോവറില്‍ അഞ്ച് സിക്‌സറുകളാണ് പറത്തിയത്. ഇബ്രാഹിം സദ്രാന്റെ വിക്കറ്റാണ് വെല്ലലാഗെയ്ക്ക് ലഭിച്ചത്.

വെല്ലലാഗെയെ സനത് ജയസൂര്യ ആശ്വസിപ്പിക്കുന്ന ദൃശ്യം

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്