Asia Cup 2025: ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ഹോങ്കോങ്; ബംഗ്ലാദേശിന് 144 റണ്‍സ് വിജയലക്ഷ്യം

Asia Cup 2025 Hong Kong vs Bangladesh: ഹോങ്കോങിനെതിരെ ബംഗ്ലാദേശിന് 144 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദും, തന്‍സിം ഹസന്‍ സാക്കിബും, റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

Asia Cup 2025: ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ഹോങ്കോങ്; ബംഗ്ലാദേശിന് 144 റണ്‍സ് വിജയലക്ഷ്യം

Bangladesh vs Hong Kong

Published: 

11 Sep 2025 22:01 PM

അബുദാബി: ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരെ ബംഗ്ലാദേശിന് 144 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിട്ടണ്‍ ദാസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഹോങ്കോങിന് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ നാല് റണ്‍സെടുത്ത അന്‍ഷുമാന്‍ റാഥിനെ ടസ്‌കിന്‍ അഹമ്മദ് പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ സീഷന്‍ അലിയും, ബാബ ഹയാതും ഹോങ്കോങിനെ കൂടുതല്‍ പരിക്കില്ലാതെ മുന്നോട്ട് നയിച്ചു. എന്നാല്‍ 12 പന്തില്‍ 14 റണ്‍സെടുത്ത ബാബറിനെ അഞ്ചാം ഓവറില്‍ തന്‍സിം ഹസന്‍ സാക്കിബ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

തുടര്‍ന്ന് ക്രീസിലെത്തിയ നിസാഖാത്ത് ഖാനും, സീഷന്‍ അലിയും ഹോങ്കോങിനായി 41 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 34 പന്തില്‍ 30 റണ്‍സെടുത്ത സീഷനെ പുറത്താക്കി തന്‍സിം ഈ കൂട്ടുക്കെട്ട് പൊളിച്ചു. നാലാം വിക്കറ്റില്‍ നിസാകാതും, യാസിമും ഹോങ്കോങിനായി തകര്‍ത്തടിച്‌തോടെ സ്‌കോറിങ് കുതിച്ചു.

19 പന്തില്‍ 28 റണ്‍സെടുത്ത യാസിം റണ്ണൗട്ടായത് ഹോങ്കോങിന് കനത്ത തിരിച്ചടിയായി. അധികം വൈകാതെ ഹോങ്കോങിന്റെ ടോപ് സ്‌കോററായ നിസാഖാത്ത് ഖാനും (40 പന്തില്‍ 42) മടങ്ങിയ യാസിമിനെ റണ്ണൗട്ടാക്കിയതും, നിസാഖാത്തിന്റെ വിക്കറ്റ് വീഴ്ത്തിയതും റിഷാദ് ഹൊസൈനായിരുന്നു.

തുടര്‍ന്ന് ബാറ്റിങിന് എത്തിയ ഒരാള്‍ക്ക് പോലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ഐസാസ് ഖാന്‍-ആറു പന്തില്‍ അഞ്ച്, കിഞ്ചിത് ഷാ-ഒരു പന്തില്‍ പൂജ്യം, കലാന്‍ ചല്ലു-പുറത്താകാതെ മൂന്ന് പന്തില്‍ നാല്, എഹ്‌സാന്‍ ഖാന്‍-രണ്ട് പന്തില്‍ നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഹോങ്കോങ് ബാറ്റര്‍മാരുടെ പ്രകടനം. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദും, തന്‍സിം ഹസന്‍ സാക്കിബും, റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല