Asia Cup 2025: സൂര്യകുമാർ യാദവിനെ ‘പന്നി’ എന്ന് വിളിച്ച് മുഹമ്മദ് യൂസുഫ്; വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു
Mohammad Yousuf Against Suryakumar Yadav: ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് യൂസുഫിനെ പന്നി എന്ന് വിളിച്ച് മുഹമ്മദ് യൂസുഫ്. ചാനൽ ചർച്ചക്കിടെയാണ് പാകിസ്താൻ്റെ മുൻ താരത്തിൻ്റെ അധിക്ഷേപം.

മുഹമ്മദ് യൂസുഫ്
സൂര്യകുമാർ യാദവിനെ അധിക്ഷേപിച്ച് പാകിസ്താൻ്റെ മുൻ താരം മുഹമ്മദ് യൂസുഫ്. ചാനൽ ചർച്ചയിൽ സൂര്യകുമാറിനെ പന്നി എന്ന് വിളിച്ചായിരുന്നു അധിക്ഷേപം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് യൂസുഫിൻ്റെ അധിക്ഷേപം.
Also Read: Asia Cup 2025: ഐസിസിയുടെ നടപടി താങ്ങാൻ വയ്യ; ഏഷ്യാ കപ്പ് ബഹിഷ്കരണത്തിൽ നിന്ന് പിന്മാറി പാകിസ്താൻ
“സിനിമാലോകത്തുനിന്ന് പുറത്തുകടക്കാൻ ഇന്ത്യക്ക് കഴിയുന്നില്ല. അവർ വിജയിക്കാൻ സ്വീകരിക്കുന്ന രീതികളിൽ ലജ്ജിക്കണം. അമ്പയർമാരെ ഉപയോഗിക്കുന്നു. മാച്ച് റഫറിയെ ഉപയോഗിച്ച് പാകിസ്താനെ ഉപദ്രവിക്കുന്നു.”- മുഹമ്മദ് യൂസുഫ് പറഞ്ഞു. തുടർന്നാണ് ‘പന്നി’ എന്ന് അർത്ഥം വരുന്ന ഉർദുവാക്കായ ‘സുവർ’കുമാർ യാദവ് എന്ന് യൂസുഫ് പറഞ്ഞത്. ഇത് കേട്ട ചാനൽ അവതാരകൻ ‘സൂര്യകുമാർ യാദവ്’ എന്ന് യൂസുഫിനെ തിരുത്തുന്നുണ്ട്. ഒപ്പം ഇരുന്ന പാനലിസ്റ്റുകൾ ചിരിക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം.
വിഡിയോ കാണാം
A low level rhetoric from Yousuf Yohana (converted) on a national TV program.
He called India captain Suryakumar Yadav as “Suar” (pig).
Shameless behaviour. And they demand respect, preach morality. pic.twitter.com/yhWhnwaYYq
— Slogger (@kirikraja) September 16, 2025
ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീം അംഗങ്ങൾ എതിർ ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകാൻ തയ്യാറാവാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ടോസിൻ്റെ സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയ്ക്ക് ഹസ്തദാനം നൽകിയില്ല. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം നൽകാതെ മടങ്ങുകയും ചെയ്തു. പിന്നാലെ പാക് താരങ്ങൾ ഡ്രസിങ് റൂമിൽ വന്നെങ്കിലും ഇന്ത്യ ഡ്രസിങ് റൂമിൻ്റെ വാതിൽ അടച്ചിട്ടു. ഇതിൽ പ്രതിഷേധിച്ച് പ്രസൻ്റേഷൻ സെറിമണിയിൽ നിന്ന് സൽമാൻ അലി ആഘ വിട്ടുനിന്നു.
പിന്നാലെ ഇന്ത്യൻ ടീമിനും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനുമെതിരെ പിസിബി രംഗത്തുവന്നു. ടോസിൻ്റെ സമയത്ത് സൂര്യകുമാർ യാദവിന് ഹസ്തദാനം നൽകരുതെന്ന് മാച്ച് റഫറി സൽമാൻ അലി ആഘയോട് പറഞ്ഞെന്ന് പിസിബി ആരോപിച്ചു. റഫറിയെ നീക്കണമെന്ന് പിസിബി ആവശ്യപ്പെട്ടെങ്കിലും ഐസിസി വഴങ്ങിയില്ല.