Asia Cup 2025: പാകിസ്ഥാന് ഗംഭീരത്തുടക്കം, ഒമാനെ 93 റണ്‍സിന് തകര്‍ത്തു
Asia Cup 2025 Pakistan vs Oman: പാകിസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ ഒമാന്‍ 67 റണ്‍സിന് പുറത്തായി. 43 പന്തില്‍ 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. നാളെയാണ് ഇന്ത്യ-പാക് പോരാട്ടം
ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെതിരെ പാകിസ്ഥാന് മിന്നും ജയം. 93 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ ഒമാന്‍ 16.4 ഓവറില്‍ 67 റണ്‍സിന് പുറത്തായി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സയിം അയൂബ്, സൂഫിയാന്‍ മുഖീം, ഫഹീം അഷ്രഫ്, ഒരു വിക്കറ്റ് വീതം സ്വന്തമാക്കിയ ഷാഹിന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് നവാസ് എന്നിവരുടെ ബൗളിങ് മികവാണ് പാക് വിജയം അനായാസമാക്കിയത്. പാക് ബൗളര്‍മാര്‍ക്കെല്ലാം വിക്കറ്റ് ലഭിച്ചു. ഒമാന്‍ ബാറ്റിങ് നിരയില്‍ ഹമ്മദ് മിര്‍സ (23 പന്തില്‍ 27), ആമിര്‍സ കലീം (11 പന്തില്‍ 13), ഷക്കീല്‍ അഹമ്മദ് (23 പന്തില്‍ 10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ജതീന്ദര്‍ സിങ്-മൂന്ന് പന്തില്‍ ഒന്ന്, മുഹമ്മദ് നദീം-ഏഴ് പന്തില്‍ മൂന്ന്, സൂഫിയന്‍ മെഹ്‌മൂദ്-അഞ്ച് പന്തില്‍ ഒന്ന്, വിനായക് ശുക്ല-നാല് പന്തില്‍ രണ്ട്, സിക്രിയ ഇസ്ലാം-എട്ട് പന്തില്‍ പൂജ്യം, ഫൈസല്‍ ഷാ-മൂന്ന് പന്തില്‍ ഒന്ന്, ഹസ്‌നൈന്‍ ഷാ-രണ്ട് പന്തില്‍ ഒന്ന്, സമയ് ശ്രീവാസ്തവ-11 പന്തില്‍ 5 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഒമാന്‍ ബാറ്റര്‍മാരുടെ പ്രകടനം.
Also Read: Asia Cup 2025: പൊരുതിക്കളിച്ച ഹോങ്കോങിനെ അനായാസം വീഴ്ത്തി ബംഗ്ലാദേശ്; ജയം ഏഴ് വിക്കറ്റിന്




43 പന്തില്‍ 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ സയിം അയൂബിനെ നഷ്ടമായി. ഫൈസല്‍ ഷായുടെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു.
43 പന്തില്‍ 66 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ സയിം അയൂബിനെ നഷ്ടമായി. ഫൈസല്‍ ഷായുടെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. ഒമാനു വേണ്ടി ഫൈസല്‍ ഷായും, ആമിര്‍ കലീമും മൂന്ന് വിക്കറ്റ് വീതവും, മുഹമ്മദ് നദീം ഒരു വിക്കറ്റും വീഴ്ത്തി. നാളെയാണ് ഇന്ത്യ-പാക് പോരാട്ടം.