T20 World Cup 2026: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ; സഞ്ജുവിന് ഉറപ്പിക്കാം?
T20 World Cup 2026 Indian Team: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി ആദ്യ വാരം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയ്ക്കും ടി20 ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാകും പ്രഖ്യാപിക്കുക

Indian T20 Team
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ 2026 ജനുവരി ആദ്യ വാരം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയ്ക്കും ടി20 ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാകും പ്രഖ്യാപിക്കുകയെന്നാണ് വിവരം. ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ടീം തന്നെയാകും ടി20 ലോകകപ്പിനുമുണ്ടാവുക. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നു വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ അവസരം ലഭിക്കുന്നില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്താനാണ് സാധ്യത. ജിതേഷ് ശര്‍മയാകും ഒന്നാം വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ലോകകപ്പിലും സഞ്ഡു രണ്ടാം വിക്കറ്റ് കീപ്പറായിരുന്നു. അന്ന് ഋഷഭ് പന്തായിരുന്നു പ്രധാന വിക്കറ്റ് കീപ്പര്‍.
ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് മുന്നൊരുക്കം നടത്താന്‍ ലഭിക്കുന്ന മികച്ച അവസരമാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായി ടി20 ലോകകപ്പ് നടക്കും. ഫെബ്രുവരി 7 ന് മുംബൈയിൽ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെആദ്യ മത്സരം.
ഫെബ്രുവരി 12 ന് ഡൽഹിയിൽ നമീബിയയെ നേരിടും. ഫെബ്രുവരി 15 ന് ചിരവൈരികളായ പാകിസ്ഥാനെ നേരിടാൻ കൊളംബോയിലേക്ക് പോകും. ഫെബ്രുവരി 18 ന് അഹമ്മദാബാദിൽ നെതർലാൻഡ്‌സിനെതിരെയാണ് അവസാന ഗ്രൂപ്പ് മത്സരം.