AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Yuzvendra Chahal- Dhanashree Verma: വിധി വന്നതിന് ശേഷം ഞാൻ പൊട്ടിക്കരഞ്ഞു, ചഹൽ കൂളായി ഇറങ്ങിപ്പോയി; പ്രതികരണവുമായി ധനശ്രീ വർമ്മ

Dhanashree Verma About Divorce: ചഹാലുമായുള്ള വിവാഹമോചനക്കേസിൽ വിധി വന്നതിന് ശേഷം താൻ പൊട്ടിക്കരഞ്ഞെന്ന് ധനശ്രീ വർമ്മ. ചഹൽ കൂളായി ഇറങ്ങിപ്പോയെന്നും ധനശ്രീ പറഞ്ഞു.

Yuzvendra Chahal- Dhanashree Verma: വിധി വന്നതിന് ശേഷം ഞാൻ പൊട്ടിക്കരഞ്ഞു, ചഹൽ കൂളായി ഇറങ്ങിപ്പോയി; പ്രതികരണവുമായി ധനശ്രീ വർമ്മ
യുസ്‌വേന്ദ്ര ചഹൽ, ധനശ്രീ വർമImage Credit source: Social Media
abdul-basith
Abdul Basith | Updated On: 20 Aug 2025 18:26 PM

വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യ പ്രതികരണവുമായി ധനശ്രീ വർമ്മ. വിധി വന്നതിന് ശേഷം താൻ പൊട്ടിക്കരഞ്ഞു എന്നും ചഹൽ കൂളായി കോടതിൽ നിന്ന് ഇറങ്ങിപ്പോയി എന്നും ധനശ്രീ പറഞ്ഞു. ഇക്കൊല്ലം ഫെബ്രുവരി അഞ്ചിനാണ് ധനശ്രീ വർമ്മയും യുസ്‌വേന്ദ്ര ചഹലും വിവാഹമോചിതരായത്. 2022ലായിരുന്നു വിവാഹം.

വിവാഹമോചനക്കേസ് വിധിയുടെ അന്ന് യുസ്‌വേന്ദ്ര ചഹൽ കുടുംബ കോടതിയിലെത്തിയത് ‘Be Your Own Sugar Daddy’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു. ഇത് ധനശ്രീയ്ക്കുള്ള സന്ദേശമായിരുന്നു എന്ന് ചഹൽ പിന്നീട് ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തിലും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ധനശ്രീ പ്രതികരിച്ചു.

തനിക്കുള്ള സന്ദേശമായിരുന്നെങ്കിൽ വാട്സപ്പ് മെസേജ് അയച്ചാൽ മതിയായിരുന്നല്ലോ എന്ന് ധനശ്രീ ചോദിച്ചു. ടീഷർട്ട് ധരിച്ചുള്ള നാടകമൊക്കെ എന്തിനായിരുന്നു. ഈ നാടകമൊക്കെ നടക്കും മുൻപ് തന്നെ വിവാഹമോചന വിഷയത്തിൽ ആളുകൾ തന്നെയാവും കുറ്റപ്പെടുത്തുകയെന്ന് ഉറപ്പായിരുന്നു. വിധി പ്രതീക്ഷിച്ചിരുന്നതാണ്. അതിനായി മാനസികമായി തയ്യാറെടുക്കുകയും ചെയ്തു. പക്ഷേ, വിധി വന്നതിന് പിന്നാലെ എന്താണ് സംഭവിച്ചതെന്നറിയില്ല. താൻ പൊട്ടിക്കരഞ്ഞു. ചഹൽ ഒന്നും സംഭവിക്കാത്തതുപോലെ കോടതിയിൽ നിന്ന് ഇറങ്ങിനടന്നു എന്നും ധനശ്രീ അഭിമുഖത്തിൽ പ്രതികരിച്ചു.

Also Read: Yuzvendra Chahal: ‘ഞാൻ ചതിച്ചിട്ടില്ല; ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചു’: വിവാഹമോചനത്തിൽ പ്രതികരിച്ച് യുസ്‌വേന്ദ്ര ചഹാൽ

താൻ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ച സമയത്താണ് വിവാഹമോചിതരാവാൻ തീരുമാനിച്ചതെന്നും ചഹൽ പറഞ്ഞിരുന്നു. രാജ് ശമാനിയുടെ പോഡ്കാസ്റ്റിലായിരുന്നു താരത്തിൻ്റെ പ്രതികരണം. കുറേ കാലമായി പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മറ്റുള്ളവർക്ക് മുന്നിൽ അത് കാണിക്കേണ്ടതില്ലെന്ന് തങ്ങൾ തീരുമാനിച്ചു. സാധാരണ ദമ്പതിമാരെപ്പോലെയാണ് സമൂഹമാധ്യമങ്ങളിൽ പെരുമാറിയത്. ആളുകൾ തന്നെ ചതിയനെന്ന് വിശേഷിപ്പിച്ചെങ്കിലും താനൊരിക്കലും ചതിച്ചില്ല. ജീവിതത്തെ മടുത്തുപോയി. ദിവസവും രണ്ട് മണിക്കൂറുകളോളം കരയുമായിരുന്നും എന്നും ചഹൽ പറഞ്ഞു.