AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Vs South Africa: സഞ്ജു ഓപ്പണര്‍, ഗില്‍ പുറത്ത്; അഹമ്മദാബാദില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്‌

India Vs South Africa 5th T20 Toss Details: സഞ്ജു സാംസണ്‍ ഓപ്പണറാകും. കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണയ്ക്ക് പകരം ജസ്പ്രീത് ബുംറ എന്നിവരും പ്ലേയിങ് ഇലവനിലുണ്ട്

India Vs South Africa: സഞ്ജു ഓപ്പണര്‍, ഗില്‍ പുറത്ത്; അഹമ്മദാബാദില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്‌
Sanju Samson Image Credit source: പിടിഐ
jayadevan-am
Jayadevan AM | Published: 19 Dec 2025 18:53 PM

അഹമ്മദാബാദ്: അഞ്ചാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ടോസ് നേടിയ പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങിന് അയച്ചു. പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പകരം സഞ്ജു സാംസണ്‍ ഓപ്പണറാകും. ഇതടക്കം മൂന്ന് മാറ്റങ്ങള്‍ ഇന്ത്യ വരുത്തി. കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണയ്ക്ക് പകരം ജസ്പ്രീത് ബുംറ എന്നിവരും പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു ബാറ്ററായി മാത്രമാണ് കളിക്കുന്നത്. ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പര്‍.

വിക്കറ്റിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാത്തതിനാൽ ആദ്യം ബാറ്റ് ചെയ്യാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. മഞ്ഞു വലിയ പങ്കു വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരമാവധി റണ്‍സ് നേടാനാകും ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേഡിയം ഇതിനകം തന്നെ നിറഞ്ഞു കവിഞ്ഞതായി തോന്നുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Also Read: Sanju Samson: രണ്ടാം ടി20 ലോകകപ്പ് ടീമിലും സ്ഥാനം ലക്ഷ്യമിട്ട് സഞ്ജു; ഇന്ന് പരീക്ഷ, നാളെ ഫലപ്രഖ്യാപനം

മികച്ച വിക്കറ്റാണെന്ന് കരുതുന്നുവെന്നും, മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും ബൗളിങ് തിരഞ്ഞെടുത്ത തീരുമാനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഐഡൻ മര്‍ക്രം പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് പകരം ഡേവിഡ് മില്ലറും, ആന്റിച്ച് നോര്‍ക്യെയ്ക്ക് പകരം ജോര്‍ജ് ലിന്‍ഡെയും കളിക്കും. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

ദക്ഷിണാഫ്രിക്ക: ക്വിൻ്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഐഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ്ജ് ലിൻഡെ, മാർക്കോ യാന്‍സെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, ഒട്ട്‌നീൽ ബാർട്ട്മാൻ.