AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rising Stars Asia Cup: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചു, ജിതേഷ് ശര്‍മ ക്യാപ്റ്റന്‍

Jitesh Sharma will lead India A team in Rising Stars Asia Cup: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിനെ ജിതേഷ് ശര്‍മ നയിക്കും. നമന്‍ ധിറാണ് വൈസ് ക്യാപ്റ്റന്‍. വൈഭവ് സൂര്യവംശിയും ടീമിലിടം നേടി. ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും തിളങ്ങിയ നിരവധി താരങ്ങള്‍ സ്‌ക്വാഡിലുണ്ട്‌

Rising Stars Asia Cup: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചു, ജിതേഷ് ശര്‍മ ക്യാപ്റ്റന്‍
ജിതേഷ് ശർമ്മImage Credit source: PTI
jayadevan-am
Jayadevan AM | Published: 04 Nov 2025 14:47 PM

മുംബൈ: ഖത്തറിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ജിതേഷ ശര്‍മയാണ് ക്യാപ്റ്റന്‍. നമന്‍ ധിറാണ് ഉപനായകന്‍. 14കാരന്‍ വൈഭവ് സൂര്യവംശിയും ടീമിലിടം നേടി. ആഭ്യന്തര ക്രിക്കറ്റിലും, ഐപിഎല്ലിലും തിളങ്ങിയ നിരവധി താരങ്ങള്‍ ടീമിലുണ്ട്. പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, നേഹൽ വാധേര, നമൻ ധീർ, സൂര്യൻഷ് ഷെഡ്‌ഗെ, ജിതേഷ് ശർമ്മ, രമൺദീപ് സിങ്‌, ഹർഷ് ദുബെ, അശുതോഷ് ശർമ്മ, യാഷ് താക്കൂർ, ഗുർജപ്‌നീത് സിംഗ്, വിജയ് കുമാർ വൈശാഖ്, യുധ്വീർ സിംഗ് ചരക്, അഭിഷേക് പോറെൽ, സുയാഷ് ശർമ്മ എന്നിവരാണ് സ്‌ക്വാഡിലുള്ളത്.

ഗുർനൂർ സിങ്‌ ബ്രാർ, കുമാർ കുശാഗ്ര, തനുഷ് കൊട്ടിയാൻ, സമീർ റിസ്വി, ഷെയ്ക് റഷീദ് എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ്‌ നവംബർ 14 മുതൽ 23 വരെ ദോഹയിലെ വെസ്റ്റ് എൻഡ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഒമാൻ, യുഎഇ, പാകിസ്ഥാൻ എ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ.

ഇന്ത്യയുടെ മത്സരങ്ങളുടെയും, സെമി-ഫൈനല്‍ പോരാട്ടങ്ങളുടെയും ഷെഡ്യൂള്‍

  • നവംബര്‍ 14ന് യുഎഇയ്‌ക്കെതിരെ
  • നവംബര്‍ 16ന് പാകിസ്ഥാന്‍ എയ്‌ക്കെതിരെ
  • നവംബര്‍ 18ന് ഒമാനെതിരെ
  • ആദ്യ സെമി ഫൈനല്‍ നവംബര്‍ 21
  • രണ്ടാം സെമി ഫൈനല്‍ നവംബര്‍ 21
  • ഫൈനല്‍ നവംബര്‍ 23

Also Read: Sanju Samson: ലേലത്തിൽ വന്നാൽ റെക്കോർഡ് തിരുത്താം; ട്രേഡിംഗിൽ സഞ്ജുവിന് ഗുണമില്ല

ജിതേഷ് ശർമ്മ

നിലവില്‍ ടി20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണ് ജിതേഷ് ശര്‍മ. മൂന്നാം ടി20യില്‍ സഞ്ജു സാംസണെ ഒഴിവാക്കി ജിതേഷ് ശര്‍മയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏഴാമനായി ബാറ്റിങിന് എത്തിയ താരം പുറത്താകാതെ 13 പന്തില്‍ 22 റണ്‍സെടുത്തു.

ബിസിസിഐയുടെ ട്വീറ്റ്‌