Sourav Ganguly: രോഹിതും കോഹ്ലിയും അടുത്ത ഏകദിന ലോകകപ്പ് കളിക്കുമെന്ന് തോന്നുന്നില്ലെന്ന് ഗാംഗുലി; കാരണമിതാണ്
Virat Kohli and Rohit Sharma: ലോകകപ്പ് വരെ ഇന്ത്യയ്ക്ക് 27-ഓളം ഏകദിനങ്ങള്‍ കളിക്കേണ്ടതുണ്ട്. അതായത് ഒരു വര്‍ഷത്തില്‍ പതിനഞ്ചോളം മത്സരങ്ങള്‍ വരുമെന്നും, ഇത് കളിക്കുന്നത് രോഹിതിനും കോഹ്ലിക്കും എളുപ്പമായിരിക്കില്ലെന്നും ഗാംഗുലി
ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നു വിരമിച്ചെങ്കിലും ഏകദിനത്തില്‍ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും തുടര്‍ന്ന് കളിക്കുമെന്നതാണ് ആരാധകരുടെ ആശ്വാസം. 2027ലെ ലോകകപ്പ് വരെ ഇരുവരും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അപ്പോഴേക്കും രോഹിതിന് 40 വയസും, കോഹിക്ക് 39 വയസും പൂര്‍ത്തിയാകും. എന്നാല്‍ ആരാധകര്‍ക്ക് നിരാശ പകരുന്ന കാര്യമാണ് മുന്‍ ക്യാപ്റ്റനും, ബിസിസിഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ചൂണ്ടിക്കാട്ടുന്നത്. രോഹിതും കോഹ്ലിയും 2027ലെ ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്നാണ് ഗാംഗുലിയുടെ നിരീക്ഷണം. രോഹിതിന്റെയും കോഹ്ലിയുടെയും ലോകകപ്പിലേക്കുള്ള പാത അത്ര എളുപ്പമല്ലെന്നാണ് ഗാംഗുലിയുടെ വിലയിരുത്തല്‍.
അടുത്ത ലോകകപ്പ് വരെ ഇന്ത്യയ്ക്ക് 27-ഓളം ഏകദിനങ്ങള്‍ കളിക്കേണ്ടതുണ്ട്. അതായത് ഒരു വര്‍ഷത്തില്‍ പതിനഞ്ചോളം മത്സരങ്ങള്‍ വരുമെന്നും, ഇത് കളിക്കുന്നത് രോഹിതിനും കോഹ്ലിക്കും എളുപ്പമായിരിക്കില്ലെന്നും ഗാംഗുലി പറയുന്നു.




തനിക്ക് ഉപദേശം നല്‍കാനില്ല. തന്നെപോലെ തന്നെ മത്സരത്തെക്കുറിച്ച് അവര്‍ക്കും അറിയാമെന്ന് കരുതുന്നു. അവര്‍ തീരുമാനിക്കും. പക്ഷേ, കളി അവരില്‍ നിന്നും, അവരില്‍ നിന്ന് കളിയും അകന്നുപോകുമെന്ന് എല്ലാവരും മനസിലാക്കണമെന്നും ഗാംഗുലി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.