India vs England: മഴയില്‍ നനഞ്ഞ് ലീഡ്‌സ് ടെസ്റ്റ്; ഇംഗ്ലണ്ടിന് നാലു വിക്കറ്റുകള്‍ നഷ്ടം

India vs England First Test Day 5 Follow Up: പോപ്പിന് ശേഷം ക്രീസിലെത്തിയ ജോ റൂട്ടുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ബെന്‍ ഡക്കറ്റിനെ താക്കൂര്‍ വീഴ്ത്തി. സെഞ്ചുറി നേടിയ ഡക്കറ്റ് 170 പന്തില്‍ 149 റണ്‍സെടുത്താണ് പുറത്തായത്. തൊട്ടുപിന്നാലെയെത്തിയ ഹാരി ബ്രൂക്ക് വന്ന പോലെ മടങ്ങി

India vs England: മഴയില്‍ നനഞ്ഞ് ലീഡ്‌സ് ടെസ്റ്റ്; ഇംഗ്ലണ്ടിന് നാലു വിക്കറ്റുകള്‍ നഷ്ടം

ഹാരി ബ്രൂക്കിനെ പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം

Updated On: 

24 Jun 2025 22:00 PM

ലീഡ്‌സില്‍ പുരോഗമിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ രസംകൊല്ലിയായി മഴ. മഴ കളി തടസപ്പെടുത്തിയതോടെ, മത്സരം ചായ സെഷനായി പിരിഞ്ഞു. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 31 പന്തില്‍ 14 റണ്‍സുമായി ജോ റൂട്ടും, 17 പന്തില്‍ 13 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സുമാണ് ക്രീസില്‍. വിജയലക്ഷ്യത്തിന് ഇംഗ്ലണ്ടിന് ഇനിയും 102 റണ്‍സ് വേണം. 371 ആണ് വിജയലക്ഷ്യം. ഓപ്പണിങ് വിക്കറ്റില്‍ ബെന്‍ ഡക്കറ്റും, സാക്ക് ക്രൗളിയും 188 റണ്‍സിന്റെ കരുത്തുറ്റ അടിത്തറയാണ് ഇംഗ്ലണ്ടിനായി പാകിയത്. ഒടുവില്‍ 126 പന്തില്‍ 65 റണ്‍സെടുത്ത ക്രൗളിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യയ്ക്ക് ആദ്യ ആശ്വാസം സമ്മാനിച്ചത്.

കൃഷ്ണയുടെ പന്തില്‍ ക്രൗളിക്ക് പിഴച്ചു. കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് ക്രൗളി പുറത്തായത്. തുടര്‍ന്ന് ഒല്ലി പോപ്പുമായി ചേര്‍ന്ന് ബെന്‍ ഡക്കറ്റ് ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചെങ്കിലും വീണ്ടും ഇന്ത്യയുടെ രക്ഷകനായി പ്രസിദ്ധ് കൃഷ്ണ അവതരിച്ചു. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടന്നതിന് പിന്നാലെ പോപ്പിനെ കൃഷ്ണ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ പോപ്പിന് രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സ് മാത്രമാണ് നേടാനായത്.

Read Also: India vs England: ഇത്തവണ ബുംറയ്ക്കും കഴിഞ്ഞില്ല; പിടിമുറുക്കി ക്രൗളിയും ഡക്കറ്റും

തുടര്‍ന്ന് ശാര്‍ദ്ദുല്‍ താക്കൂറിന്റെ ഊഴമായിരുന്നു. പോപ്പിന് ശേഷം ക്രീസിലെത്തിയ ജോ റൂട്ടുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ബെന്‍ ഡക്കറ്റിനെ താക്കൂര്‍ വീഴ്ത്തി. സെഞ്ചുറി നേടിയ ഡക്കറ്റ് 170 പന്തില്‍ 149 റണ്‍സെടുത്താണ് പുറത്തായത്. തൊട്ടുപിന്നാലെയെത്തിയ ഹാരി ബ്രൂക്ക് വന്ന പോലെ മടങ്ങി. താക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ച ബ്രൂക്ക് ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്‌.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ