India vs England: ഇനി ടെസ്റ്റ് ക്രിക്കറ്റ് ആവേശം; ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം നാളെ മുതല്‍; എപ്പോള്‍, എവിടെ കാണാം?
India Vs England Test Series First Match When And Where To Watch: റെഡ് ബോളിലെ സമീപകാല മോശം പ്രകടനങ്ങള്‍ സമ്മാനിച്ച വേദനകള്‍ മറക്കാനും, അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പുകള്‍ മികച്ച രീതിയില്‍ ആരംഭിക്കാനും ഇന്ത്യയ്ക്ക് വിജയം നിര്‍ണായകമാണ്.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം നാളെ ലീഡ്‌സിലെ ഹെഡിംഗ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. ലോകത്തിലെ മികച്ച രണ്ട് ടീമുകളുടെ പോരാട്ടം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റെഡ് ബോളിലെ സമീപകാല മോശം പ്രകടനങ്ങള്‍ സമ്മാനിച്ച വേദനകള്‍ മറക്കാനും, അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പുകള്‍ മികച്ച രീതിയില്‍ ആരംഭിക്കാനും ഇന്ത്യയ്ക്ക് വിജയം നിര്‍ണായകമാണ്.
ഇന്ത്യയിലെ ആരാധകർക്ക് സോണി സ്പോർട്സ് ടെൻ 1, സോണി സ്പോർട്സ് ടെൻ 5 ടിവി ചാനലുകളിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ തത്സമയം കാണാൻ കഴിയും. ജിയോഹോട്ട്സ്റ്റാറിലൂടെയും മത്സരങ്ങള്‍ കാണാം.




പ്രധാന വിവരങ്ങള്‍, ചുരുക്കത്തില്‍
- മത്സര സമയം: ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ
- ടിവി പ്രക്ഷേപണം: സോണി സ്പോർട്സ് ടെൻ 1, സോണി സ്പോർട്സ് ടെൻ 5
- ഓൺലൈൻ സ്ട്രീമിംഗ്: ജിയോഹോട്ട്സ്റ്റാര്‍
മത്സരത്തീയതികള്‍
- ഒന്നാം ടെസ്റ്റ്: ജൂൺ 20-24(ഹെഡിംഗ്ലി, ലീഡ്സ്)
- രണ്ടാം ടെസ്റ്റ്: ജൂലൈ 2-6, (എഡ്ജ്ബാസ്റ്റൺ, ബർമിംഗ്ഹാം)
- മൂന്നാം ടെസ്റ്റ്: ജൂലൈ 10-14, (ലോർഡ്സ്, ലണ്ടൻ)
- നാലാം ടെസ്റ്റ്: ജൂലൈ 23-27, (എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ)
- അഞ്ചാം ടെസ്റ്റ്: ജൂലൈ 31-ഓഗസ്റ്റ് 4, (കിയ ഓവൽ, ലണ്ടൻ)
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹര്‍ഷിത് റാണ.
Squad Update:
Harshit Rana links up with Team India for first Test in Leeds.
Details 🔽 #TeamIndia | #ENGvINDhttps://t.co/Lv8xKZS2ZJ pic.twitter.com/dI3oygLOjH
— BCCI (@BCCI) June 18, 2025
ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ്, ഷോയിബ് ബഷീർ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, സാം കുക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടോങ്, ക്രിസ് വോക്സ്.