KL Rahul: സ്ഥിരത വേണം, ‘വണ്‍ ടൈം വണ്ടറാ’കരുത്; കെഎല്‍ രാഹുലിനോട് സഞ്ജയ് മഞ്ജരേക്കര്‍

Sanjay Manjrekar about KL Rahul: രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ബാറ്റിംഗ് ഓർഡറിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് രാഹുല്‍. അദ്ദേഹത്തില്‍ നിന്നും സ്ഥിരതയാർന്ന പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് മഞ്ജരേക്കർ

KL Rahul: സ്ഥിരത വേണം, വണ്‍ ടൈം വണ്ടറാകരുത്; കെഎല്‍ രാഹുലിനോട് സഞ്ജയ് മഞ്ജരേക്കര്‍

കെ.എൽ. രാഹുൽ

Updated On: 

30 Jun 2025 17:14 PM

രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ച പശ്ചാത്തലത്തില്‍ സീനിയര്‍ റോളില്‍ കെഎല്‍ രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ബാറ്റിംഗ് ഓർഡറിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണ് രാഹുല്‍. അദ്ദേഹത്തില്‍ നിന്നും സ്ഥിരതയാർന്ന പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് മഞ്ജരേക്കർ പറഞ്ഞു. അതേസമയം, ലീഡ്‌സ് ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഋഷഭ് പന്തിനെ മഞ്ജരേക്കർ പ്രശംസിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിംഗ് ആസ്വദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണെന്ന് തോന്നുന്നുവെന്നാണ് മഞ്ജരേക്കർ പറഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടാന്‍ ശാരീരികമായി പരിശ്രമിക്കുന്നതിനെക്കാള്‍ കൂടുതല്‍ മാനസികമായി തയ്യാറെടുക്കേണ്ടി വരും. 48 മണിക്കൂറിന് ശേഷം വീണ്ടും സെഞ്ചുറി നേടാനും അത്തരത്തിലുള്ള തയ്യാറെടുപ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അത് ഒരു അസാധാരണ താരത്തിന്റെ മുഖമുദ്രയാണെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

Read Also: India vs England: അടുത്ത കളി സെഞ്ചുറിയടിച്ചാൽ ജയ്സ്വാൾ ദ്രാവിഡിനെ മറികടക്കും; എഡ്ജ്ബാസ്റ്റണിൽ താരത്തെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

കെ.എൽ. രാഹുൽ പരമ്പരയിലുടനീളം സ്ഥിരത നിലനിർത്തണം. പന്ത് ഫോം നിലനിര്‍ത്തുന്നത് കാണാം. എന്നാൽ ടീമിലുള്ള മറ്റൊരു സീനിയര്‍ ബാറ്റര്‍(കെഎല്‍ രാഹുല്‍)ക്ക്‌ ഫോം നിലനിർത്തുക എന്നല്ലാതെ ഇപ്പോൾ മറ്റ് മാർഗമില്ല. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹത്തെ വളരെയധികം ആവശ്യമുണ്ട്. ഒറ്റ ടെസ്റ്റിലെ പ്രകടനം മാത്രം പോരാ. അദ്ദേഹത്തിന്‌ വണ്‍ ടൈം വണ്ടറാകാനാകില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ