AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasprit Bumrah: ആരാ പറഞ്ഞത് ബുംറയില്ലെന്ന്? എഡ്ജ്ബാസ്റ്റണിലും എറിഞ്ഞേക്കും ‘ബും ബും’

Jasprit Bumrah Likely To Play India vs England 2nd Test: രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന സെഷനില്‍ ബുംറയും പങ്കെടുത്തിരുന്നു. ഇതോടെ താരം രണ്ടാം ടെസ്റ്റിലും കളിച്ചേക്കുമെന്ന അഭിപ്രായങ്ങളും ശക്തമായി

Jasprit Bumrah: ആരാ പറഞ്ഞത് ബുംറയില്ലെന്ന്? എഡ്ജ്ബാസ്റ്റണിലും എറിഞ്ഞേക്കും ‘ബും ബും’
ജസ്പ്രീത് ബുംറImage Credit source: PTI
jayadevan-am
Jayadevan AM | Published: 30 Jun 2025 21:28 PM

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കില്ലെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. ബുംറ കളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീം സെലക്ഷന് അദ്ദേഹവുമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ അന്തിമ ഇലവനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രണ്ട് ടെസ്റ്റുകള്‍ക്കുമിടയില്‍ അദ്ദേഹത്തിന് എട്ട് ദിവസം ലഭിച്ചിരുന്നു. എന്നാല്‍ സാഹചര്യം, ജോലിഭാരം, മറ്റ് മത്സരങ്ങള്‍ തുടങ്ങിയവ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് ബുംറ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലന സെഷനില്‍ ബുംറയും പങ്കെടുത്തിരുന്നു. ഇതോടെ താരം രണ്ടാം ടെസ്റ്റിലും കളിച്ചേക്കുമെന്ന അഭിപ്രായങ്ങളും ശക്തമായി. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചിന്റെ വെളിപ്പെടുത്തല്‍. മറ്റു താരങ്ങളുടെ ജോലിഭാരവും നോക്കേണ്ടതുണ്ട്. സാങ്കേതികമായി ബുംറ ടീമിനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: KL Rahul: സ്ഥിരത വേണം, ‘വണ്‍ ടൈം വണ്ടറാ’കരുത്; കെഎല്‍ രാഹുലിനോട് സഞ്ജയ് മഞ്ജരേക്കര്‍

ഹെഡിംഗ്ലിയിൽ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 43.4 ഓവറുകളാണ് ബുംറ എറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ താരം അഞ്ച് വിക്കറ്റുകള്‍ പിഴുതു. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റുകള്‍ ലഭിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ താരം പന്തെറിഞ്ഞില്ല. ജൂലൈ രണ്ടിനാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമാണ്.