T20 World Cup 2026: വമ്പന്‍ ട്വിസ്റ്റുകള്‍; ഗില്ലും, ജിതേഷും ടി20 ലോകകപ്പിനില്ല; സഞ്ജു ‘ഇന്‍’
T20 World Cup 2026 India Squad: ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കി. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ജിതേഷ് ശര്‍മയും ടീമില്‍ ഇല്ല. സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍

Sanju Samson
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലിനെ ടീമില്‍ നിന്ന് ഒഴിവാക്കി. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ജിതേഷ് ശര്‍മയും ടീമില്‍ ഇല്ല. മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനാണ് ബാക്ക് അപ്പ് കീപ്പര്‍. അഭിഷേക് ശര്‍മയും, സഞ്ജു സാംസണും ടി20 ലോകകപ്പില്‍ ഓപ്പണറാകുമെന്ന് ഇതോടെ വ്യക്തമായി. റിങ്കു സിങിനെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍.
സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരാണ് ടി20 ലോകകപ്പ് സ്‌ക്വാഡിലെ ബാറ്റര്‍മാര്‍. ഹാര്‍ദ്ദിക് പാണ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍. ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ ബൗളര്‍മാരായും ഇടം നേടി.
ഇന്ത്യയുടെ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).
🚨India’s squad for ICC Men’s T20 World Cup 2026 announced 🚨
Let’s cheer for the defending champions 💪#TeamIndia | #MenInBlue | #T20WorldCup pic.twitter.com/7CpjGh60vk
— BCCI (@BCCI) December 20, 2025