KCL 2025: സല്‍മാന്‍ നിസാറിന്റെ തൂക്കിയടിയില്‍ ട്രിവാന്‍ഡ്രം റോയല്‍സ് തകര്‍ന്നു, കാലിക്കറ്റിന് 13 റണ്‍സ് ജയം
Calicut Globstars beat Adani Trivandrum Royals: അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് 13 റണ്‍സ് ജയം. കാലിക്കറ്റ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രിവാന്‍ഡ്രം റോയല്‍സ് 19.3 ഓവറില്‍ 173 റണ്‍സിന് പുറത്തായി
തിരുവനന്തപുരം: സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പ്രകടനത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് 13 റണ്‍സ് ജയം. കാലിക്കറ്റ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രിവാന്‍ഡ്രം റോയല്‍സ് 19.3 ഓവറില്‍ 173 റണ്‍സിന് പുറത്തായി. 23 പന്തില്‍ 34 റണ്‍സെടുത്ത സഞ്ജീവ് സതീശനാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. 17 പന്തില്‍ 25 റണ്‍സെടുത്ത റിയ ബഷീര്‍, ഒമ്പത് പന്തില്‍ 23 റണ്‍സെടുത്ത ബേസില്‍ തമ്പി, 11 പന്തില്‍ 22 റണ്‍സെടുത്ത അബ്ദുല്‍ ബാസിത്ത് എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറംമങ്ങി.
ആശാവഹമായിരുന്നില്ല റോയല്‍സിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡ് 15 റണ്‍സില്‍ എത്തിയപ്പോഴേക്കും. ഓപ്പണര്‍ വിഷ്ണുരാജിനെ നഷ്ടമായി. അഞ്ച് പന്തില്‍ 12 റണ്‍സാണ് വിഷ്ണു നേടിയത്. സഹ ഓപ്പണറായ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ മെല്ലെപ്പോക്കും റോയല്‍സിന് തിരിച്ചടിയായി. 25 പന്തുകള്‍ നേരിട്ട കൃഷ്ണ പ്രസാദ് 18 റണ്‍സ് മാത്രമാണെടുത്തത്.
അനന്ത കൃഷ്ണന്‍ (12 പന്തില്‍ 11), അഭിജിത്ത് പ്രവീണ്‍ (രണ്ട് പന്തില്‍ പൂജ്യം), ആസിഫ് സലാം (രണ്ട് പന്തില്‍ ഒന്ന്), ടിഎസ് വിനില്‍ (രണ്ട് പന്തില്‍ പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. എം നിഖില്‍ ഒമ്പത് പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു.




പുറത്താകാതെ 26 പന്തില്‍ 86 റണ്‍സെടുത്ത സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട് ബാറ്റിങാണ് കാലിക്കറ്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബേസില്‍ തമ്പി എറിഞ്ഞ 19-ാം ഓവറില്‍ അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെടെ 31 റണ്‍സും, അഭിജിത്ത് പ്രവീണ്‍ എറിഞ്ഞ 20-ാം ഓവറില്‍ ആറു സിക്‌സറുകള്‍ ഉള്‍പ്പെടെ 40 റണ്‍സുമാണ് സല്‍മാന്‍ കാലിക്കറ്റിന് സമ്മാനിച്ചത്. 20-ാം ഓവറില്‍ ഓരോ വൈഡും, നോബോളും കാലിക്കറ്റിന് ലഭിച്ചിരുന്നു. എം അജ്‌നാസ് 50 പന്തില്‍ 51 റണ്‍സെടുത്തു. കാലിക്കറ്റിനായി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റും, ഇബ്‌നുള്‍ അഫ്ത്താബും, ഹരികൃഷ്ണനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.