AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: ലേലത്തിലെ കളി കളമറിഞ്ഞ്; മാറിയ ക്യാപ്റ്റന് കീഴിൽ കരുത്തുറ്റ സ്ക്വാഡുമായി ട്രിവാൻഡ്രം റോയൽസ്

KCL Trivandrum Royals Analysis: കരുത്തുറ്റ ടീമുമായാണ് ഇത്തവണ ട്രിവാൻഡ്രം റോയൽസ് എത്തുന്നത്. പുതിയ ക്യാപ്റ്റനൊപ്പം മികച്ച താരങ്ങളും ഇക്കുറി ടീമിലുണ്ട്.

KCL 2025: ലേലത്തിലെ കളി കളമറിഞ്ഞ്; മാറിയ ക്യാപ്റ്റന് കീഴിൽ കരുത്തുറ്റ സ്ക്വാഡുമായി ട്രിവാൻഡ്രം റോയൽസ്
ട്രിവാൻഡ്രം റോയൽസ്Image Credit source: KCA Website
Abdul Basith
Abdul Basith | Published: 14 Aug 2025 | 05:37 PM

കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയിട്ടും ഫൈനൽ കളിക്കാൻ സാധിക്കാതെ പോയ ടീമാണ് അദാനി ട്രിവാൻഡ്രം റോയൽസ്. ഓൾറൗണ്ടർ അബ്ദുൽ ബാസിത്തിന് കീഴിൽ ഇറങ്ങിയ റോയൽസ് ഇത്തവണ കരുത്ത് കൂടിയാണ് ഇറങ്ങുക. ലേലത്തിൽ സമർത്ഥമായി ഇടപെട്ട റോയൽസ് ചില മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്.

ഗോവിന്ദ് ഡി പൈ, സുബിൻ എസ്, വിനിൽ ടിഎസ് എന്നിവരെയാണ് ഇക്കുറി ട്രിവാൻഡ്രം ടീമിൽ നിലനിർത്തിയത്. എന്നാൽ, ബാറ്റ് കൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ക്യാപ്റ്റൻ അബ്ദുൽ ബാസിത്തിനെ ഫ്രാഞ്ചൈസി വിട്ടുകളഞ്ഞു. പോയ സീസണിൽ റോയൽസിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബാസിത്തിനെ ലേലത്തിൽ തിരികെയെത്തിക്കുകയായിരുന്നു.

Also Read: KCL 2025: ചാമ്പ്യൻ പ്രകടനം തുടരാൻ സച്ചിൻ ബേബിയും സംഘവും; ഏരീസ് കൊല്ലം സെയിലേഴ്സ് ഇക്കുറി അതിശക്തം

ബേസിൽ തമ്പിയാണ് ടീമിലെത്തിയ താരങ്ങളിൽ പ്രധാനി. ഐപിഎലിൽ അടക്കം അനുഭവസമ്പത്തുള്ള ബേസിൽ കഴിഞ്ഞ സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതായിരുന്നു. ബേസിലിനൊപ്പം കൃഷ്ണപ്രസാദ്, അഭിജിത് പ്രവീണ്‍, റിയ ബഷീര്‍, തുടങ്ങി മികച്ച യുവതാരങ്ങളുടെ വരവാണ് ഇത്തവണ റോയൽസിൻ്റെ കരുത്ത്. മൂന്ന് പേരും മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരങ്ങളാണ്. കൃഷ്ണപ്രസാദ് കേരള ടീമിലും ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. താരമാണ് ഇത്തവണ ടീം ക്യാപ്റ്റൻ.

ബേസിൽ തമ്പിക്ക് കൂട്ടായി ഫാനൂസ് ഫൈസ് എത്തിയത് റോയൽസിൻ്റെ ബൗളിംഗ് നിരയുടെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ആലപ്പി റിപ്പിള്‍സിനായി കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഫാനൂസ്. എന്‍എസ്‌കെ ട്രോഫിയില്‍ ഏറ്റവും മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ട വി അജിത്തും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനായി കഴിഞ്ഞ സീസണിൽ തിളങ്ങിയ എം നിഖിലും ബൗളിംഗ് കരുത്ത് വീണ്ടും വർധിപ്പിക്കുന്നു. അഭിജിത് പ്രവീൺ, അനന്തകൃഷ്ണൻ, സഞ്ജീവ് സതീശൻ, വിനിൽ ടിഎസ്, ആസിഫ് സലാം, സുബിൻ എസ് തുടങ്ങി ശ്രദ്ധേയരായ താരങ്ങളും റോയൽസിലുണ്ട്.