BCCI: ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് റോജർ ബിന്നി പുറത്ത്; രാജീവ് ശുക്ല ഇടക്കാല തലവനാകും
Roger Binny BCCI President: റോജർ ബിന്നി ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് പുറത്ത്. അടുത്ത തിരഞ്ഞെടുപ്പ് വരെ രാജീവ് ശുക്ല താത്കാലിക പ്രസിഡൻ്റാവും.

റോജർ ബിന്നി
ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് റോജർ ബിന്നി പുറത്ത്. കാലാവധി കഴിഞ്ഞതോടെയാണ് ബിന്നി പുറത്തായത്. വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല താത്കാലിക പ്രസിഡൻ്റായി ചുമതലയേൽക്കും അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ ബിന്നിയ്ക്ക് വീണ്ടും ബിസിസിഐ പ്രസിഡൻ്റാവാം. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വരുന്ന സെപ്തംബറിലാണ് ബിസിസിഐ തിരഞ്ഞെടുപ്പ് നടക്കുക. അത് വരെ രാജീവ് ശുക്ല ആക്ടിങ് പ്രസിഡൻ്റായിരിക്കും. ബിസിസിഐയുടെ പല താക്കോൽ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളും വഹിക്കുന്നയാളുമാണ് രാജീവ് ശുക്ല. 2015ൽ അദ്ദേഹം ഐപിഎൽ ചെയർമാനായി ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ ബിസിസിഐ വൈസ് പ്രസിഡൻ്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ബിന്നിയുടെ കാലാവധി അവസാനിച്ചതോടെ ഈ മാസം 27ന് നടന്ന ബിസിസിഐ അപക്സ് കൗൺസിൽ യോഗത്തിൽ വച്ച് ശുക്ല ആക്ടിങ് പ്രസിഡൻ്റ് സ്ഥാനവും ഏറ്റെടുത്തു എന്നാണ് റിപ്പോർട്ട്. അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുന്നയാളാവും പുതിയ പ്രസിഡൻ്റ്.
Also Read: Asia Cup 2025: ഏഷ്യാ കപ്പിനുള്ള യുഎഇ പര്യടനം; ഇന്ത്യൻ താരങ്ങളുടെ യാത്ര ഒരുമിച്ചല്ല
അതേേമയം, ഡ്രീം ഇലവൻ്റെ നിരോധനത്തോടെ സ്പോൺസർമാരെ നഷ്ടമായ ഇന്ത്യൻ ടീം ഏഷ്യാ കപ്പിൽ സ്പോൺസർമാരില്ലാതെ കളിക്കാൻ നിർബന്ധിതരായേക്കും. ഏഷ്യാ കപ്പിന് മുൻപ് പുതിയ സ്പോൺസർമാരെ കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ബിസിസിഐ പ്രതിനിധികൾ അറിയിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2027 ഏകദിന ലോകകപ്പ് വരെ, അടുത്ത രണ്ടര വർഷത്തേക്കുള്ള സ്പോൺസർക്കായാണ് ശ്രമമെന്നും ബിസിസിഐ പറഞ്ഞു.