Vijay Hazare Trophy: വിഷ്ണു വിനോദിന്റെ തൂക്കിയടി; സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിട്ടും പുതുച്ചേരിയെ പറപറപ്പിച്ച് കേരളം

Vijay Hazare Trophy Kerala Vs Puducherry: സഞ്ജു സാംസണ്‍ നിറംമങ്ങിയിട്ടും വിഷ്ണു വിനോദിന്റെ കരുത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളം പുതുച്ചേരിയെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. പുറത്താകാതെ 84 പന്തില്‍ 162 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്‌.

Vijay Hazare Trophy: വിഷ്ണു വിനോദിന്റെ തൂക്കിയടി; സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിട്ടും പുതുച്ചേരിയെ പറപറപ്പിച്ച് കേരളം

Vishnu Vinod

Published: 

06 Jan 2026 | 03:34 PM

അഹമ്മദാബാദ്: സഞ്ജു സാംസണ്‍ നിറംമങ്ങിയിട്ടും വിഷ്ണു വിനോദിന്റെ കരുത്തില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളം പുതുച്ചേരിയെ തകര്‍ത്ത് തരിപ്പണമാക്കി. 248 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. സ്‌കോര്‍: പുതുച്ചേരി 47.4 ഓവറില്‍ 247, കേരളം 29 ഓവറില്‍ രണ്ട് വിക്കറ്റിന് 252. പുറത്താകാതെ 84 പന്തില്‍ 162 റണ്‍സാണ് വിഷ്ണു വിനോദ് അടിച്ചുകൂട്ടിയത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ വിഷ്ണു 14 സിക്‌സറും 13 ഫോറും പായിച്ചു. 192.86 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 63 പന്തിലാണ് വിഷ്ണു സെഞ്ചുറി തികച്ചത്.

മികച്ച ഫോമിലുള്ള ബാബ അപരാജിത്ത് 69 പന്തില്‍ 63 റണ്‍സുമായി പുറത്താകാതെ നിന്നു. താരം നാല് ഫോറും രണ്ട് സിക്‌സറും നേടി. രണ്ടാം വിക്കറ്റിലെ ഇരുവരുടെയും അപരാജിത കൂട്ടുക്കെട്ടില്‍ കേരളത്തിന് ലഭിച്ചത് 222 റണ്‍സാണ്. രണ്ട് വിക്കറ്റിന് 30 എന്ന നിലയില്‍ കേരളം പതറിയപ്പോഴാണ് ഇരുവരും ഒത്തുച്ചേര്‍ന്നത്.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും, സഞ്ജുവും നിരാശപ്പെടുത്തി. 14 പന്തില്‍ 11 റണ്‍സെടുക്കാനെ സഞ്ജുവിന് സാധിച്ചുള്ളൂ. രോഹന്‍ കുന്നുമ്മല്‍ എട്ട് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായി. സഞ്ജുവിനെ പാര്‍ത്ഥ് വഘാനിയും, രോഹനെ ഭൂപേന്ദര്‍ ചൗഹാനും ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

Also Read: Sanju Samson: ഏകദിനത്തില്‍ ഉള്‍പ്പെടാത്തവരുടെ ഇലവന്‍; സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍

നാല് വിക്കറ്റെടുത്ത എംഡി നിധീഷും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഈദന്‍ ആപ്പിള്‍ ടോമും, അങ്കിത് ശര്‍മയും, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ബിജു നാരായണനും, ബാബ അപരാജിത്തും ബൗളിങില്‍ തിളങ്ങി. ബിജു നാരായണന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

57 റണ്‍സെടുത്ത ജശ്വന്ത് ശ്രീറാമാണ് പുതുച്ചേരിയുടെ ടോപ് സ്‌കോറര്‍. 53 റണ്‍സെടുത്ത അജയ് റൊഹേറയും മികച്ച പ്രകടനം പുറത്തെടുത്തു. നെയന്‍ ശ്യാം കങ്ക്യാന്‍-25, പരമീശ്വരന്‍-11, അമന്‍ ഹഖിം ഖാന്‍-27, വിഘ്‌നേശ്വരന്‍ മാരിമുത്തു-26, ജയന്ത് യാദവ്-23, സിദക് സിങ്-7, ഭുപേന്ദര്‍ ചൗഹാന്‍-4, സാഗര്‍ ഉദേശി-2, പാര്‍ത്ഥ് വഘാനി-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് പുതുച്ചേരി ബാറ്റര്‍മാരുടെ പ്രകടനം.

പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല