Sanju Samson: ക്ലാസെടുത്ത് യുവരാജ്, തന്ത്രങ്ങള്‍ പഠിച്ചെടുത്ത് സഞ്ജു സാംസണ്‍; ഇനി കളി മാറും

Sanju Samson training session with Yuvraj Singh: ടി20 ലോകകപ്പിനുമുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. മുന്‍ താരം യുവരാജ് സിങില്‍ നിന്ന് സഞ്ജു ബാറ്റിങ് ടിപ്പുകള്‍ സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Sanju Samson: ക്ലാസെടുത്ത് യുവരാജ്, തന്ത്രങ്ങള്‍ പഠിച്ചെടുത്ത് സഞ്ജു സാംസണ്‍; ഇനി കളി മാറും

Sanju Samson, Yuvraj Singh

Updated On: 

10 Jan 2026 | 04:35 PM

ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കും, ടി20 ലോകകപ്പിനുമുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. തയ്യാറെടുപ്പുകളുടെ ഭാഗമായി വിജയ് ഹസാരെ ട്രോഫിയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് താരം കളിച്ചത്. ടി20 ലോകകപ്പിനു വേണ്ടി മികച്ച പരിശീലനമാണ് താരം നടത്തുന്നത്. ഇപ്പോഴിതാ, മുന്‍ താരം യുവരാജ് സിങില്‍ നിന്ന് സഞ്ജു ബാറ്റിങ് ടിപ്പുകള്‍ സ്വീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

യുവതാരങ്ങള്‍ക്ക് വഴികാട്ടിയായ യുവരാജ് അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളുടെ മെന്റര്‍ കൂടിയാണ്. ഇതില്‍ ഗില്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ്. അഭിഷേക് ടി20യില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായും മാറി. ഇപ്പോള്‍ സഞ്ജുവിന്റെയും മെന്ററായി യുവരാജ് മാറുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

യുവരാജിന്റെ ഉപദേശം സഞ്ജുവിന് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. സഞ്ജുവും അഭിഷേകുമാണ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറും സഞ്ജുവാണ്. അനായാസം സിക്‌സുകളടിക്കുന്നതില്‍ അഗ്രഗണ്യനായ യുവരാജ് അത്തരത്തില്‍ കൂടുതല്‍ തന്ത്രങ്ങള്‍ സഞ്ജുവിന് കൈമാറിയിട്ടുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: Sanju Samson: അവരുടെ വേദന സഞ്ജു സാംസണ്‍ അറിഞ്ഞു; ബേബിക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയും, ലോകകപ്പും സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. പ്രകടനം മോശമായാല്‍ പിന്നീട് ടീമില്‍ സ്ഥാനം നിലനിര്‍ത്തുക അത്ര എളുപ്പമല്ല. ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനമാണ് സഞ്ജു ടി20യില്‍ പുറത്തെടുത്തിട്ടുള്ളത്.

എന്നാല്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തിയതോടെ, ഏഷ്യാ കപ്പ് മുതല്‍ മധ്യനിരയിലേക്ക് സഞ്ജു പിന്തള്ളപ്പെട്ടു. ഏഷ്യാ കപ്പില്‍ എല്ലാ മത്സരങ്ങളിലും അവസരം ലഭിച്ചെങ്കിലും സഞ്ജുവിന് പിന്നീട് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കളിച്ചത് ഒരെണ്ണത്തില്‍ മാത്രം.

ആ മത്സരത്തില്‍ താരം 22 പന്തില്‍ 37 റണ്‍സെടുത്തു. ഈ മത്സരത്തിലെ പ്രകടനവും, ഗില്ലിന്റെ ഫോം ഔട്ടും കണക്കിലെടുത്ത് സഞ്ജുവിനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഗില്ലിനെ ഒഴിവാക്കുകയും ചെയ്തു. സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മയുടെ ഓപ്പണിങ് കൂട്ടുക്കെട്ടിലാണ് ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷ.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ആസ്തിയെത്ര?
പൊറോട്ടയും ബീഫും അധികം കഴിക്കണ്ട, പ്രശ്നമാണ്
ഭക്ഷണക്രമത്തിൽ ക്യാരറ്റ് ഉൾപ്പെടുത്തിയാൽ ഗുണങ്ങൾ നിരവധി
ആപ്പിൾ ക‍ഴിച്ചാൽ പല്ലിന് പണി കിട്ടും
വാനരൻ്റെ കുസൃതി, മാനിൻ്റെ മുകളിൽ ഇരുന്ന് ഒരു യാത്ര
ജയിലിൽ പോയാലും മാപ്പ് പറയില്ലെന്ന് എ കെ ബാലൻ
തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു
ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു; എത്ര വലിയ അപകടമാണ് ഒഴിവായത്? ബെംഗളൂരുവില്‍ സംഭവിച്ചത്‌