AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ‘ഞങ്ങൾ ഒരു പ്രശ്നവുമില്ലെന്ന് നടിക്കുകയാണ്’; താരങ്ങൾ മാനസിക വിഷമത്തിലാണെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ

Najmul Hossain Shanto About T20 WC Controversy: ടി20 ലോകകപ്പ് വിവാദങ്ങളുമായി ബന്ധപ്പെട്ട് താരങ്ങൾ അഭിനയിക്കുകയാണെന്ന് ടെസ്റ്റ് ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോ. ഒരു പ്രശ്നവുമില്ലെന്ന് നടിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

T20 World Cup 2026: ‘ഞങ്ങൾ ഒരു പ്രശ്നവുമില്ലെന്ന് നടിക്കുകയാണ്’; താരങ്ങൾ മാനസിക വിഷമത്തിലാണെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ
നസ്മുൽ ഹുസൈൻ ഷാൻ്റോImage Credit source: PTI
Abdul Basith
Abdul Basith | Published: 10 Jan 2026 | 02:15 PM

ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോ. ഒരു പ്രശ്നവുമില്ലെന്ന് തങ്ങൾ നടിക്കുകയാണെന്നും താരങ്ങൾ മാനസികവിഷമത്തിലാണെന്നും നസ്മുൽ ഹുസൈൻ പറഞ്ഞു. ലോകകപ്പിനായി താരങ്ങൾ രാപകൽ തയ്യാറെടുക്കുകയാണെന്നും അനിശ്ചിതാവസ്ഥയിൽ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

“ലോകകപ്പ് ഫലങ്ങൾ നോക്കിയാൽ, ഒരിക്കലും ഞങ്ങൾനല്ല ക്രിക്കറ്റ് സ്ഥിരതയോടെ കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം നന്നായി കളിച്ചു. പക്ഷേ, അതിലും നല്ല അവസരങ്ങളുണ്ടായിരുന്നു. അത് ഉപയോഗപ്പെടുത്താനായില്ല. എല്ലാ ലോകകപ്പിന് മുൻപും എന്തെങ്കിലും സംഭവിക്കുന്നതായി നിങ്ങൾക്ക് കാണാം. മൂന്ന് ലോകകപ്പിൻ്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഒന്നും നമ്മളെ ബാധിക്കില്ലെന്ന് വെറുതെ അഭിനയിക്കുകയാണ്. കാരണം, നമ്മൾ പ്രൊഫഷണൽ ക്രിക്കറ്റർമാരാണ്. നിങ്ങൾക്കും അറിയാം, ഞങ്ങൾ അഭിനയിക്കുകയാണെന്ന്. അത് എളുപ്പമല്ല.”- നസ്മുൽ ഹുസൈൻ പറഞ്ഞു.

Also Read: Mustafizur Rahman: മുസ്തഫിസുർ റഹ്‌മാൻ ഐപിഎല്ലിലേക്ക് തിരിച്ചെത്തുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിബി

“എനിക്ക് തോന്നുന്നത് ഇപ്പോഴും താരങ്ങൾ ഇത്തരം വ്യതിചലനങ്ങൾ മാറ്റിവച്ച് ടീമിനായി കളിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ്. ഇതൊന്നും നടന്നില്ലെങ്കിൽ വളരെ നല്ലതായിരുന്നു. പക്ഷേ, ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. ഇതൊക്കെ എങ്ങനെ നടക്കുന്നെന്നോ എങ്ങനെ നിയന്ത്രിക്കാമെന്നോ എനിക്കറിയില്ല. ഇത്തരം അവസരങ്ങളിൽ അഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയുകയാണ്. ശരിയായ മാനസികനിലയിൽ എവിടേക്കും ചെന്ന് ലോകകപ്പ് കളിക്കാം.”- നസ്മുൽ ഹുസൈൻ കൂട്ടിച്ചേർത്തു.

മുൻ ക്യാപ്റ്റനായ തമീം ഇഖ്ബാലിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ എം നസ്മുൽ ഇസ്ലാം നടത്തിയ പ്രസ്താവനയെ താരം വിമർശിച്ചു. അത് അനാദരവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. ഒരു ക്രിക്കറ്ററെപ്പറ്റി ഇത്തരം കാര്യങ്ങൾ പറയുന്നതിൽ വളരെ വളരെ വിഷമമുണ്ട്. മുൻ ക്യാപ്റ്റനാണ്. താൻ വളർന്നുവരുമ്പോൾ കണ്ടുകൊണ്ടിരുന്ന, ബംഗ്ലാദേശിൻ്റെ ഏറ്റവും നല്ല താരങ്ങളിൽ ഒരാളാണ്. കളിക്കാരെന്ന നിലയിൽ തങ്ങൾക്ക് ബഹുമാനം വേണം. ക്രിക്കറ്റ് ബോർഡ് നമ്മളെ സംരക്ഷിക്കേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.