AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഗിൽ വരുമ്പോൾ സഞ്ജു പുറത്താവും?; ഏഷ്യാ കപ്പിൽ ഓപ്പണിങ് സഖ്യം മാറുമെന്ന് സൂചന

Shubman Gill In For Sanju Samson In Asia Cup: ഏഷ്യാ കപ്പ് ടീമിൽ സഞ്ജു സാംസണ് പകരം ശുഭ്മൻ ഗിൽ ഓപ്പണറായേക്കുമെന്ന് റിപ്പോർട്ടുകൾ. ഗിൽ വൈസ് ക്യാപ്റ്റനാവുമെന്നും സൂചനയുണ്ട്.

Sanju Samson: ഗിൽ വരുമ്പോൾ സഞ്ജു പുറത്താവും?; ഏഷ്യാ കപ്പിൽ ഓപ്പണിങ് സഖ്യം മാറുമെന്ന് സൂചന
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Published: 11 Aug 2025 19:57 PM

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ടീം എങ്ങനെയാവുമെന്നത് നിലവിലെ ബില്ല്യൺ ഡോളർ ചോദ്യമാണ്. പ്രധാന താരങ്ങൾ ടെസ്റ്റ് പരമ്പരകളിലും മറ്റും തിരക്കിലായിരുന്നപ്പോഴാണ് സൂര്യകുമാർ യാദവിന് കീഴിൽ ടീം ഇന്ത്യ പുതിയ ടീമിനെ പരീക്ഷിച്ചത്. ടീമിൽ സഞ്ജു സാംസൺ ഓപ്പണറായി. അഭിഷേക് ശർമ്മ – സഞ്ജു സാംസൺ ഓപ്പണിങ് സഖ്യം വൻ ഹിറ്റായി. എന്നാൽ, പ്രധാന താരങ്ങൾ തിരികെയെത്തുമ്പോൾ ടീമിൽ മാറ്റമുണ്ടാവുമോ എന്നതാണ് ചോദ്യം.

ശുഭ്മൻ ഗില്ലും ശ്രേയാസ് അയ്യരും ഏഷ്യാ കപ്പിനുള്ള ടീമിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ. എന്നാൽ, പകരം ആര് പുറത്തിരിക്കുമെന്നതാണ് പ്രതിസന്ധി. ശുഭ്മൻ ഗിൽ ഗുജറാത്ത് ടൈറ്റൻസിലെ ഓപ്പണറാണ്. ഇന്ത്യക്ക് ഓപ്പണിംഗിൽ ശക്തമായ ഒരു സഖ്യമുണ്ട്. അഭിഷേക് ശർമ്മ നിലയിൽ ഐസിസി റാങ്കിംഗിൽ ഒന്നാമതാണ്. സഞ്ജുവും മോശമല്ല. ഗിൽ കളിച്ചാൽ സഞ്ജു പുറത്തിരിക്കുമെന്നതാണ് സൂചനകൾ. അതേസമയം, സഞ്ജുവിന് തുടരവസരങ്ങൾ നൽകുമെന്ന് ഗംഭീറും സൂര്യകുമാർ യാദവും ഉറപ്പുനൽകുന്നു.

Also Read: Sanju Samson: ‘ഐപിഎല്ലിലെ ആ മൂന്ന് വർഷമായിരുന്നു ഏറ്റവും മികച്ചത്, ഇനി അങ്ങനെ കിട്ടുമെന്ന് തോന്നുന്നില്ല’

ശ്രേയാസ് അയ്യർ പഞ്ചാബ് കിംഗ്സിൽ മൂന്നാം നമ്പരിലാണ് കളിക്കുന്നത്. ഇന്ത്യയുടെ മൂന്നാം നമ്പരിൽ തിലക് വർമ്മയും സൂര്യകുമാർ യാദവും കളിക്കുന്നുണ്ട്. രണ്ട് പേരും തകർപ്പൻ പ്രകടനങ്ങൾ നടത്തി. അതുകൊണ്ട് തന്നെ ഇവരിൽ ആരെയെങ്കിലും മാറ്റി ശ്രേയാസിനെ പരിഗണിക്കുമെന്ന് കരുതാനും വയ്യ.

ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനാവുമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ. അക്സർ പട്ടേലാണ് നിലവിൽ വൈസ് ക്യാപ്റ്റൻ. എന്നാൽ, അക്സറിന് പകരം ഗിൽ വൈസ് ക്യാപ്റ്റനാവുമെങ്കിൽ താരം നിർബന്ധമായും പ്ലേയിങ് ഇലവനിൽ ഉൾപ്പെടേണ്ടതുണ്ട്. കോലിയെപ്പോലെ മൂന്ന് ഫോർമാറ്റ് പ്ലയറായി ഗില്ലിനെ വളർത്തിയെടുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. അങ്ങനെയെങ്കിൽ സഞ്ജു തന്നെ പുറത്തിരിക്കും. സഞ്ജുവിൻ്റെ സ്ഥാനത്ത് ഗിൽ ഓപ്പണിംഗിലെത്തുകയും ചെയ്യും.