AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ‘ഐപിഎല്ലിലെ ആ മൂന്ന് വര്‍ഷമായിരുന്നു ഏറ്റവും മികച്ചത്, ഇനി അങ്ങനെ കിട്ടുമെന്ന് തോന്നുന്നില്ല’

Sanju Samson reveals his best years in IPL: രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള യാത്ര മികച്ചതായിരുന്നു. അങ്ങനെയൊരു ഫ്രാഞ്ചെസിയെ കിട്ടിയതില്‍ നന്ദിയുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് വന്ന ചെറിയൊരു കുട്ടിക്ക് രാഹുല്‍ ദ്രാവിഡ് സാറും, മനോജ് ബദാലെ സാറും കഴിവുകള്‍ പുറത്തെടുക്കാന്‍ ഒരു സ്റ്റേജ് തന്നെന്നും താരം

Sanju Samson: ‘ഐപിഎല്ലിലെ ആ മൂന്ന് വര്‍ഷമായിരുന്നു ഏറ്റവും മികച്ചത്, ഇനി അങ്ങനെ കിട്ടുമെന്ന് തോന്നുന്നില്ല’
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 11 Aug 2025 | 10:07 AM

ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍ തുടങ്ങിയവരോടൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച സീസണുകളാണ് തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളെന്ന് സഞ്ജു സാംസണ്‍. അതുപോലെ ഒരു ബന്ധം ഇനി കിട്ടുമെന്ന് തോന്നുന്നില്ലെന്നും സഞ്ജു പറഞ്ഞു. ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ തുറന്നുപറച്ചില്‍. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള യാത്ര മികച്ചതായിരുന്നു. അങ്ങനെയൊരു ഫ്രാഞ്ചെസിയെ കിട്ടിയതില്‍ നന്ദിയുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് വന്ന ചെറിയൊരു കുട്ടിക്ക് രാഹുല്‍ ദ്രാവിഡ് സാറും, മനോജ് ബദാലെ സാറും കഴിവുകള്‍ പുറത്തെടുക്കാന്‍ ഒരു സ്റ്റേജ് തന്നു. അവര്‍ തന്നെ വിശ്വസിച്ചുവെന്നും താരം വ്യക്തമാക്കി.

അശ്വിനെയും, ചഹലിനെയും എങ്ങനെയാണ് ടീമിലെത്തിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി. ലേലത്തില്‍ വന്‍തോതില്‍ പണം ചെലവഴിക്കാറുണ്ടായിരുന്നെങ്കിലും മികച്ച ഇന്ത്യന്‍ താരങ്ങള്‍ ടീമിലില്ലായിരുന്നു. മികച്ച ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കണമെന്ന് പിന്നീട് ചിന്തിച്ചു. മനോഭാവത്തില്‍ വന്ന ആ മാറ്റം മികച്ച റിസള്‍ട്ടുകളിലേക്കും വഴിവച്ചുവെന്നും താരം പറഞ്ഞു.

Also Read: Sanju Samson: ‘രാജസ്ഥാൻ റോയൽസ് എൻ്റെ ലോകം’; സഞ്ജുവിൻ്റെ ഒറ്റ വരിയിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങളൊക്കെ തകർത്ത് ക്ലബ്

”മനോജ് സാറും, സുബിന്‍ സാറുമായി ഒരു മീറ്റിങുണ്ടായിരുന്നു. മികച്ച ഇന്ത്യന്‍ താരങ്ങള്‍ ടീമിലില്ലാത്തതാണ് പ്രശ്‌നമെന്ന് ചര്‍ച്ച ചെയ്തു. അപ്പോഴാണ് താങ്കളെയും, യുസ്‌വേന്ദ്ര ചഹലിനെയും പോലുള്ള മികച്ച താരങ്ങളെ ലഭിച്ചത്. എല്ലാവരും നന്നായി ഒത്തുപോയി. അവസാനം അത് ഒരു കുടുംബം പോലെയായി. ആ മൂന്ന് വര്‍ഷങ്ങള്‍ (2022, 2023, 2024) ആയിരുന്ന തന്റെ ഐപിഎല്‍ കരിയറില്ലെ മികച്ച ദിനങ്ങള്‍. ചില കളികളില്‍ നമ്മള്‍ തോറ്റു, മറ്റ് ചിലത് ജയിച്ചു, ഫൈനലും പരാജയപ്പെട്ടു. പക്ഷേ, ആ ബന്ധം, ബോണ്ടിങ് അത് ഇനി കിട്ടുമെന്ന് തോന്നുന്നില്ല. അത് എപ്പോഴും ഓര്‍മയിലുണ്ട്. അതില്‍ നന്ദിയുമുണ്ട്”-സഞ്ജു പറഞ്ഞു.