Indian Team Jungle Safari: എന്ത് വൈബ്, ജംഗിള്‍ വൈബ്! ടെന്‍ഷനില്ലാതെ സഞ്ജുവും, സംഘവും; ആര്‍ത്തുല്ലസിച്ച് വിനോദയാത്ര
Sanju Samson shares jungle safari video: സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രവി ബിഷ്‌ണോയ്, റിങ്കു സിങ് എന്നിവര്‍ പെഞ്ച് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തില്‍ ജംഗിള്‍ സഫാരി നടത്തുന്ന വീഡിയോ വൈറല്‍. സഞ്ജുവാണ് വീഡിയോ പങ്കുവച്ചത്.
നാഗ്പുര്‍: ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ശക്തമായി പുരോഗമിക്കുന്നതിനിടയിലും, വിനോദയാത്രയ്ക്ക് സമയം കണ്ടെത്തി ഇന്ത്യന്‍ താരങ്ങള്‍. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രവി ബിഷ്‌ണോയ്, റിങ്കു സിങ് എന്നിവര്‍ പെഞ്ച് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തില്‍ ജംഗിള്‍ സഫാരി നടത്തിയാണ് ഒഴിവുസമയം ചെലവഴിച്ചത്. സഫാരിയുടെ ദൃശ്യങ്ങള്‍ സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.
ബുധനാഴ്ച ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് വേണ്ടി പരിശീലിക്കുന്നതിനിടെയാണ് ഇടവേളയെടുത്ത് താരങ്ങള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പെഞ്ച് ടൈഗര്‍ റിസര്‍വ് പ്രശസ്തമാണ്. തുറന്ന വാഹനത്തിലാണ് താരങ്ങള്‍ ‘സഫാരി’ നടത്തിയത്.
മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായാണ് ഈ ടൈഗര്‍ റിസര്‍വ് വ്യാപിച്ചുകിടക്കുന്നത്. ശനിയാഴ്ച രാത്രി താരങ്ങള്‍ സിയോണിയിൽ എത്തി ഒരു റിസോർട്ടിൽ താമസിച്ചതായി പെഞ്ച് ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ ജെ ദേവ പ്രസാദ് പിടിഐയോട് പറഞ്ഞു.
Also Read: Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ നാഗ്പൂരില്‍; ടി20 പരമ്പരയ്‌ക്കൊരുങ്ങി ഇന്ത്യ
തിങ്കളാഴ്ച രാവിലെ ജംഗിൾ സഫാരിക്ക് ശേഷം, താരങ്ങൾ ഉച്ചയോടെ നാഗ്പൂരിലേക്ക് പുറപ്പെട്ടു. എന്നാല്‍ ടൈഗര്‍ റിസര്‍വില്‍ എത്തിയിട്ടും താരങ്ങള്‍ക്ക് കടുവയെ കാണാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ പുള്ളിപ്പുലികളെയും മറ്റ് വന്യജീവികളെയും കണ്ടെങ്കിലും കടുവയെ കണ്ടില്ലെന്ന് ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആരാധകരോടൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്ത ശേഷമാണ് താരങ്ങള്‍ മടങ്ങിയത്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര നാളെ നാഗ്പൂരില്‍ ആരംഭിക്കും. റായ്പൂർ, ഗുവാഹത്തി, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. ഏകദിന പരമ്പര കൈവിട്ട ഇന്ത്യയ്ക്ക് നാണക്കേട് ഒഴിവാക്കാന്‍ ടി20 പരമ്പരയിലെ കിരീടനേട്ടം അനിവാര്യമാണ്. ലോകകപ്പിന് മുമ്പ് ഇന്ത്യ തയ്യാറെടുപ്പ് നടത്താന്‍ കിട്ടുന്ന ഏക അവസരമാണ് കീവിസിനെതിരായ പരമ്പര.
സഞ്ജു പങ്കുവച്ച വീഡിയോ കാണാം
View this post on Instagram