AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shubman Gill: ‘ഞങ്ങൾ വിജയത്തിനരികെ വരെയെത്തി’; ഐപിഎൽ ഫൈനലിലെ തോൽവിക്ക് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി ഗിൽ

Shubman Gill pens heartfelt note to fans after GT's IPL 2026 final defeat against RCB: ഐപിഎല്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ വികാരനിര്‍ഭരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ പങ്കുവെച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. വിജയത്തിന് തൊട്ടടുത്ത് വരെയെത്തിയെന്നും, എന്നാൽ ഫിനിഷിംഗ് ലൈൻ മറികടക്കാൻ സാധിച്ചില്ലെന്നും ഗില്‍.

Shubman Gill: ‘ഞങ്ങൾ വിജയത്തിനരികെ വരെയെത്തി’; ഐപിഎൽ ഫൈനലിലെ  തോൽവിക്ക് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി ഗിൽ
Shubman GillImage Credit source: PTI
Jayadevan AM
Jayadevan AM | Published: 03 Jun 2026 | 10:35 PM

Shubman Gill breaks silence: ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയോട് തോറ്റതിന് പിന്നാലെ വികാരനിര്‍ഭരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ പങ്കുവെച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. വിജയത്തിന് തൊട്ടടുത്ത് വരെയെത്തിയെന്നും, എന്നാൽ ഫിനിഷിംഗ് ലൈൻ മറികടക്കാൻ സാധിച്ചില്ലെന്നും ഗില്‍ പറഞ്ഞു. ഐപിഎല്‍ ഫൈനലില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം നേടിയത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റിന് 155 റണ്‍സെടുത്തു. ആര്‍സിബിയുടെ പോരാട്ടം 18 ഓവറില്‍ അഞ്ച് വിക്കറ്റിന് 161 റണ്‍സില്‍ അവസാനിച്ചു.

“ഞങ്ങൾ വിജയത്തിന് തൊട്ടടുത്ത് വരെയെത്തി. എന്നാൽ ഫിനിഷിംഗ് ലൈൻ മറികടക്കാൻ സാധിച്ചില്ല. ഇത് മനസ്സിനെ ആഴത്തിൽ വേദനിപ്പിക്കുന്നു. ഈ നിരാശ വളരെ വലുതാണ്. എങ്കിലും നമ്മളെല്ലാവരും സ്നേഹിക്കുന്ന ഈ കളി ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്. തോൽവികളിൽ ഒരിക്കലും തളരാതെ, വീണ്ടും വീണ്ടും ശക്തമായി തിരിച്ചുവരാൻ ശ്രമിക്കുന്നിടത്തോളം കാലം ഇവിടെ യഥാർത്ഥ പരാജയം എന്നൊന്നില്ല എന്നാണ് ഈ കളി എന്നെ പഠിപ്പിച്ച ഒരു കാര്യം”-ഗില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഉയർച്ചകളിലും താഴ്ചകളിലും ഒപ്പം ഉറച്ചുനിന്ന ഓരോരുത്തരോടും നന്ദി പറയുന്നുവെന്നും ഗില്‍ കുറിച്ചു. നിങ്ങളുടെ ആവേശമാണ് അവസാന നിമിഷം വരെ പോരാടാൻ കരുത്ത് നൽകിയതെന്നും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ പറഞ്ഞു.

ഗില്ലിന്റെ കുറിപ്പ്‌

 

View this post on Instagram

 

A post shared by Ꮪhubman Gill (@shubmangill)

ഗില്ലിന്റെ പ്രകടനം

ഈ ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 732 റണ്‍സെടുത്തു. 163.02 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ആവറേജ് 45.75. ഒരു സെഞ്ചുറിയും, ആറു അര്‍ധ സെഞ്ചുറിയും നേടി. 104 ആണ് ഈ സീസണിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 74 ഫോറും, 33 സിക്‌സറുകളും അടിച്ചുകൂട്ടി.

Also Read: ബെംഗളൂരുവിലേക്ക് വരണമെന്ന് രോഹിതിനോടും, ഹാര്‍ദ്ദിക്കിനോടും ബിസിസിഐ; എത്തിയത് ഒരാള്‍ മാത്രം

എന്നാല്‍ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗില്ലിന് സാധിച്ചില്ല. എട്ടു പന്തില്‍ 10 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കലാശപ്പോരാട്ടത്തില്‍ ടോസ് നേടിയ ആർസിബി ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ജിടിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടാനായത്. വാഷിംഗ്ടൺ സുന്ദര്‍ (37 പന്തിൽ പുറത്താകാതെ 50 റണ്‍സ്‌) മാത്രമാണ് ബാറ്റിങില്‍ പോരാടിയത്.

ആർസിബിക്ക് വേണ്ടി രാസിഖ് ദാർ സലാം (3/27), ഭുവനേശ്വർ കുമാർ (2/29), ജോഷ് ഹേസൽവുഡ് (2/37) എന്നിവർ ബൗളിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ചേസിങില്‍ വെങ്കിടേഷ് അയ്യരും (16 പന്തിൽ 32 റൺസ്) വിരാട് കോലിയും (പുറത്താകാതെ 42 പന്തില്‍ 75 റണ്‍സ്‌) ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. കോലിയുടെ പ്രകടനമാണ് ആര്‍സിബിയെ അനായാസം വിജയത്തിലേക്ക് എത്തിച്ചത്. ആർസിബിയുടെ രണ്ടാമത്തെ ഐപിഎൽ കിരീടനേട്ടമാണിത്. കൂടാതെ രണ്ട് വനിതാ പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ, മൊത്തത്തിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ആർസിബി നേടുന്ന നാലാമത്തെ ട്രോഫിയാണിത്.

English Summary

Royal Challengers Bengaluru defeated Gujarat Titans to win the IPL 2026 title. Following the heartbreaking loss, GT captain Shubman Gill shared an emotional message. Gill expressed deep disappointment but emphasized the importance of resilience and coming back stronger. He also thanked the fans for supporting the team throughout their campaign.

Follow Us