Sanju Samson: സഞ്ജുവിന് പരിക്കോ? താരത്തിന്റെ ഫിറ്റ്‌നസില്‍ ആശങ്ക
Sanju Samson Asia Cup 2025 Training: ഇന്ത്യന്‍ ടീം ദുബായില്‍ പരിശീലനത്തിലാണ്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. എന്നാല്‍, മലയാളിതാരം സഞ്ജു സാംസണിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്

Sanju Samson
ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം ദുബായില്‍ പരിശീലനത്തിലാണ്. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. എന്നാല്‍, മലയാളിതാരം സഞ്ജു സാംസണിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിശീലനത്തിനിടെ സഞ്ജുവിന് വേദന അനുഭവപ്പെട്ടതായി റേവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ത്രോഡൗൺ നേരിടുമ്പോള്‍ താരം വേദന കൊണ്ട് വലഞ്ഞതായും, 100 ശതമാനം ഫിറ്റായി തോന്നുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. നിലവില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ പോലും സാധ്യത കുറവാണെന്നാണ് വിലയിരുത്തുകള്‍. ഇതിന് പുറമെയാണ് താരത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചും ആശങ്കകള്‍ ഉയരുന്നത്. സഞ്ജുവിനെ പരിക്ക് അലട്ടുന്നുണ്ടോയെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. സഞ്ജുവിന്റെ പരിക്ക് സംബന്ധിച്ചുള്ള ഈ റിപ്പോര്‍ട്ടുകളില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.
Slight limp and Pain when he was taking throwdowns
Sanju Samson during practice didn’t look % fit pic.twitter.com/ziZ6qsLD8f— RevSportz Global (@RevSportzGlobal) September 6, 2025
എന്നാല്‍ റേവ്‌സ്‌പോര്‍ട്‌സിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ട് ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ്. ഏതാണ്ട് രണ്ട് മണിക്കൂറോളം പുറത്തിരുന്നതിന് ശേഷം സഞ്ജു ബാറ്റിങ് പുനഃരാരംഭിച്ചതായി റേവ്‌സ്‌പോര്‍ട്‌സ് ‘എക്‌സി’ല്‍ കുറിച്ചു.
Finally Sanju is batting after sitting out for almost 2 hours
— RevSportz Global (@RevSportzGlobal) September 6, 2025
സഞ്ജുവിന് പരിക്കുണ്ടെങ്കില്‍ തന്നെ, അതത്ര സാരമുള്ളതല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. എന്തായാലും, സഞ്ജുവിന്റെ കായികക്ഷമത സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
Also Read: Asia Cup 2025: ഇനി പ്രതീക്ഷിക്കേണ്ട, അല്ലേ? സഞ്ജു പുറത്തായേക്കും, ബിസിസിഐ നല്‍കിയത് വലിയ സൂചന?
അതേസമയം, ഇന്ത്യന്‍ ടീമിന്റെ പരിശീലനവുമായി ബന്ധപ്പെട്ട് ബിസിസിഐ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രങ്ങളും ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്. ആദ്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും, തുടര്‍ന്ന് ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും പരിശീലന ചിത്രങ്ങളാണ് ബിസിസിഐ പങ്കുവച്ചത്. പിന്നീട് ബാറ്റിങ് ക്രമത്തില്‍ താരങ്ങളുടെ ചിത്രവും പുറത്തുവിട്ടു. ഇതില്‍ പന്ത്രണ്ടാമതായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. പ്ലേയിങ് ഇലവനില്‍ താരത്തിന് ഇടമില്ലെന്ന സൂചനയാണോ ഇതെന്നാണ് ആരാധകരുടെ സംശയം.