Yash Dayal: നിരന്തരം പ്രണയ സന്ദേശങ്ങൾ അയയ്ക്കും; യാഷ് ദയാലിനെതിരെ വീണ്ടും ആരോപണം

Allegation Against Yash Dayal: ശാരീരികമായും, മാനസികമായും ദയാൽ ചൂഷണം ചെയ്‌തെന്നും വിവഹാം വാ​ഗ്ദാനം നൽകിയതായും യുവതി ആരോപിച്ചിരുന്നു. കേസ് മറയ്ക്കാൻ ദയാൽ പണവും, പ്രശസ്തിയും ഉപയോഗിച്ചു. ദയാൽ വഞ്ചിച്ച മറ്റൊരു സ്ത്രീയുമായി താൻ സംസാരിച്ചിരുന്നുവെന്നും നേരത്തെ യുവതി പറഞ്ഞിരുന്നു.

Yash Dayal: നിരന്തരം പ്രണയ സന്ദേശങ്ങൾ അയയ്ക്കും; യാഷ് ദയാലിനെതിരെ വീണ്ടും ആരോപണം

Yash Dayal

Updated On: 

02 Jul 2025 | 11:04 AM

ക്രിക്കറ്റ് താരം യാഷ് ദയാലിനെതിരെ വീണ്ടും പീഡന ആരോപണവുമായി യുവതി. കഴിഞ്ഞ ദിവസം സമാന ആരോപണവുമായി ​ഗാസിയാബാദിൽ നിന്നുള്ള മറ്റൊരു യുവതി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരാളും എത്തുന്നത്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലെ അംഗമായ മറ്റൊരു സ്ത്രീയാണ് ഇപ്പോൾ യാഷിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. യാഷ് തനിക്ക് സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

ശാരീരികമായും, മാനസികമായും ദയാൽ ചൂഷണം ചെയ്‌തെന്നും വിവഹാം വാ​ഗ്ദാനം നൽകിയതായും ഗാസിയാബാദിൽ നിന്നുള്ള യുവതി ആരോപിച്ചിരുന്നു. കേസ് മറയ്ക്കാൻ ദയാൽ പണവും, പ്രശസ്തിയും ഉപയോഗിച്ചു. ദയാൽ വഞ്ചിച്ച മറ്റൊരു സ്ത്രീയുമായി താൻ സംസാരിച്ചിരുന്നുവെന്നും നേരത്തെ യുവതി പറഞ്ഞിരുന്നു.

ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ യാഷിനൊപ്പം നിൽക്കുന്ന അവരുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “അന്വേഷണം പുരോഗമിക്കുകയാണ്, ശേഷം തുടർനടപടികൾ ആരംഭിക്കും,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു എഡ്-ടെക് കമ്പനിയിലെ മുൻ ജീവനക്കാരിയായ യുവതി, 2020ലാണ് സോഷ്യൽ മീഡിയയിലൂടെ യാഷ് ദയാലിനെ പരിചയപ്പെട്ടതെന്നും പറഞ്ഞു. അവരുടെ ആദ്യ കൂടിക്കാഴ്ച പ്രയാഗ്‌രാജിൽ വച്ചായിരുന്നുവെന്നും. അവർ പലതവണ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു.

നാലര വർഷം നീണ്ടുനിന്ന പ്രണയമായിരുന്നു ഇരുവരുടെയെന്നും കഴിഞ്ഞ രണ്ടര വർഷമായാണ് തങ്ങളുടെ ബന്ധം തകരാൻ തുടങ്ങിയതെന്നും അവർ ആരോപിഞ്ഞു. യാഷിനെതിരെ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം. തന്റെ ആരോപണങ്ങൾ തെളിയിക്കുന്ന ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, വീഡിയോ കോളുകൾ, ഫോട്ടോകൾ തുടങ്ങിയവ തന്റെ പക്കലുണ്ടെന്നും പരാതിക്കാരിയായ യുവതി അവകാശപ്പെട്ടു.

 

Updating…

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്