AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Womens ODI World Cup 2025: വനിതാ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു; മലയാളി താരങ്ങൾ ടീമിലില്ല, ഷഫാലിക്കും ഇടം നഷ്ടമായി

Womens ODI World Cup Indian Team: വനിതാ ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് സെലക്ടർമാർ. മലയാളി താരങ്ങൾക്കും ഷഫാലി വർമ്മയ്ക്കും ഇടം ലഭിച്ചില്ല.

Womens ODI World Cup 2025: വനിതാ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു; മലയാളി താരങ്ങൾ ടീമിലില്ല, ഷഫാലിക്കും ഇടം നഷ്ടമായി
വനിതാ ലോകകപ്പ് ടീംImage Credit source: Social Media
abdul-basith
Abdul Basith | Published: 19 Aug 2025 16:31 PM

വനിതാ ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ ആണ് ക്യാപ്റ്റൻ. സ്മൃതി മന്ദന വൈസ് ക്യാപ്റ്റനാണ്. ഓസ്ട്രേലിയ എയ്ക്കെതിരെ തിളങ്ങിയ മലയാളി താരം മിന്നു മണി ഉൾപ്പെടെ ഒരു മലയാളിയും ടീമിൽ ഇടം നേടിയില്ല. ഷഫാലി വർമ്മയെയും തഴഞ്ഞു. രേണുക സിങ് താക്കൂർ തിരികെയെത്തിയപ്പോൾ സായാലി സത്ഘരെ, ക്രാന്തി ഗൗഡ്, ശ്രീ ചരളി തുടങ്ങിയ യുവതാരങ്ങൾ ടീമിൽ ഇടം നേടി.

ഷഫാലി വർമ്മയ്ക്ക് പകരം ഓപ്പണിംഗിലെത്തി തകർപ്പൻ പ്രകടനങ്ങൾ നടത്തിയ പ്രതിക റാവൽ ടീമിൽ തുടർന്നു. ഹർലീൻ ഡിയോളിലും ഇടം ലഭിച്ചിട്ടുണ്ട്. ജെമീമ റോഡ്രിഗസ് ആണ് മറ്റൊരു ബാറ്റർ. റിച്ച ഘോഷ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാണ്. യസ്തിക ഭാട്ടിയ ബാക്കപ്പ് കീപ്പറായി ടീമിലുണ്ട്. പേസ് ബൗളിംഗ് ഓൾറൗണ്ടർ അരുന്ധതി റെഡ്ഡി ടീമിൽ തുടരും. സ്പിൻ ഓൾറൗണ്ടർമാരായി ദീപ്തി ശർമ്മ, സ്നേഹ് റാണ എന്നിവർ കളിക്കും. രാധ യാദവ് ആണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ.

Also Read: Asia Cup 2025: ഏഷ്യാ കപ്പ് ടീമിൽ സഞ്ജുവിന് ഇടം; വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ

ഏകദിനത്തിലെ മോശം പ്രകടനങ്ങളെ തുടർന്നാണ് ഷഫാലി വർമ്മയ്ക്ക് ടീമിൽ ഇടം നഷ്ടമായത്. ആഭ്യന്തര മത്സരങ്ങളിലൂടെ ഫോമിലേക്ക് തിരികെ എത്തിയെങ്കിലും താരത്തെ പരിഗണിക്കാൻ സെലക്ടർമാർ തയ്യാറായില്ല. ഷഫാലിക്ക് പകരം ടീമിലെത്തിയ പ്രതിക തുടരെ വൻ സ്കോറുകൾ കണ്ടെത്തിയതാണ് താരത്തിൻ്റെ വഴിയടച്ചത്. മിന്നു മണി, സജന എസ് എന്നിവരാണ് പരിഗണനയിലുണ്ടായിരുന്ന മലയാളികൾ. ഇവർ രണ്ട് പേർക്കും ഇടം ലഭിച്ചില്ല.

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, പ്രതിക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ്, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, സയാലി സത്ഘരെ, രാധ യാദവ്, ശ്രീ ചരണി, യസ്തിക ഭാട്ടിയ, സ്നേഹ് റാണ.