Droupadi Murmu Playing Badminton: സൈന നെഹ്‌വാളിനൊപ്പം ബാഡ്മിന്റന്‍ കളിച്ച് രാഷ്ട്രപതി; വീഡിയോ

Indian President Playing Badminton: എഎന്‍ഐ ആണ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തത്. ബാഡ്മിന്റണ്‍ കളിക്കുന്ന രാഷ്ട്രപതിയേയും സൈനയേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആള്‍ക്കൂട്ടത്തേയും വീഡിയോയില്‍ കാണാം.

Droupadi Murmu Playing Badminton: സൈന നെഹ്‌വാളിനൊപ്പം ബാഡ്മിന്റന്‍ കളിച്ച് രാഷ്ട്രപതി; വീഡിയോ

Image: President of India X Post

Updated On: 

11 Jul 2024 12:13 PM

ഇന്ത്യയുടെ രാഷ്ട്രപതി ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്. രാഷ്ട്രപതി ഭവനിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഷട്ടില്‍ താരം സൈന നെഹ്‌വാളിനൊപ്പമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഷട്ടില്‍ കളിക്കുന്നത്. ബാഡ്മിന്റണിന്റെ പവര്‍ഹൗസായ ഇന്ത്യയുടെ വളര്‍ച്ചയും അന്താരാഷ്ട്ര വേദികളിലെ വനിതാ താരങ്ങളുടെ പ്രകടനത്തെയും ഉയര്‍ത്തി കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രപതി കളത്തിലിറങ്ങിയത്.

Also Read: Copa America 2024: അര്‍ജന്റീനയെ നേരിടാന്‍ കൊളംബിയ; കോപ്പയിലെ ഫൈനല്‍ ചിത്രം തെളിഞ്ഞു

എഎന്‍എ പങ്കുവെച്ച വീഡിയോ

എഎന്‍ഐ ആണ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തത്. ബാഡ്മിന്റണ്‍ കളിക്കുന്ന രാഷ്ട്രപതിയേയും സൈനയേയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആള്‍ക്കൂട്ടത്തേയും വീഡിയോയില്‍ കാണാം.

സൈന നെഹ്‌വാളിന്റെ പോസ്റ്റ്

”എന്റെ ജീവിതത്തിലെ എത്ര അവിസ്മരണീയമായ ദിവസമായിരുന്നു ഇത്. എന്നോടൊപ്പം ബാഡ്മിന്റണ്‍ കൡച്ചതിന് പ്രസിഡന്റ് മാം, നന്ദി,’ സൈന എക്‌സില്‍ കുറിച്ചു.

Also Read: Gautam Gambhir Wife : ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിറും ഭാര്യ നടാഷ ജെയ്നും തമ്മിലുള്ള പ്രണയത്തെപ്പറ്റി അറിയേണ്ടത്

രാഷ്ട്രപതിയുടെ പോസ്റ്റ്‌

പത്മ പുരസ്‌കാര ജേതാക്കള്‍ സംസാരിക്കുന്ന ഹെര്‍ സ്റ്റോറി- മൈ സ്‌റ്റോറി എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി പത്മശ്രീ, പത്മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ഇന്ത്യന്‍ കായിക താരം സൈന നെഹ്‌വാള്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് സദസുമായി സംസാരിക്കും. ജൂലൈ 11നാണ് പരിപാടി നടക്കുന്നതെന്ന് രാഷ്ട്രപതിയുടെ എക്‌സില്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും