England Cricket Board: വിദേശ ലീഗുകൾ കളിക്കുന്നതിന് ഇംഗ്ലണ്ട് താരങ്ങൾക്ക് വിലക്ക്; ഐപിഎല്ലിന് പ്രത്യേക പരി​ഗണന നൽകി ഇ.സി.ബി

England Players Banned From Participating Pakistan Super League: ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായ കൗണ്ടി ചാമ്പ്യൻഷിപ്പ്, വൈറ്റാലിറ്റി ബ്ലാസ്റ്റ്, ദ് ഹണ്ട്രഡ് എന്നിവയിൽ ഇം​ഗ്ലീഷ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ലീ​ഗ് ജനകീയമാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം കെെക്കൊണ്ടിരിക്കുന്നത്.

England Cricket Board: വിദേശ ലീഗുകൾ കളിക്കുന്നതിന് ഇംഗ്ലണ്ട് താരങ്ങൾക്ക് വിലക്ക്; ഐപിഎല്ലിന് പ്രത്യേക പരി​ഗണന നൽകി ഇ.സി.ബി

England Cricket Board( Image Credits: Social Media)

Published: 

30 Nov 2024 12:45 PM

ലണ്ടൻ: രാജ്യത്തെ ആഭ്യന്തര ലീ​ഗുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി താരങ്ങളെ വിദേശ ലീ​ഗുകളിൽ നിന്ന് വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ആഭ്യന്തര സീസണിനിടെ ഇംഗ്ലീഷ് താരങ്ങൾ വിദേശ ക്രിക്കറ്റ് ലീഗുകൾ കളിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇം​ഗ്ലണ്ട് താരങ്ങൾക്ക് പാകിസ്താൻ ക്രിക്കറ്റ് ലീ​ഗിന്റെ ഭാ​ഗമാകാൻ സാധിക്കില്ല. എന്നാൽ, ഇന്ത്യൻ പ്രീമിയർ ലീ​ഗ് (ഐപിഎൽ) കളിക്കുന്നതിൽ നിന്ന് ഇം​ഗ്ലണ്ട് താരങ്ങളെ വിലക്കിയിട്ടില്ലെന്നും ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു.

പാക് ലീ​ഗ്, ശ്രീലങ്ക പ്രീമിയർ ലീഗ് തുടങ്ങിയ വിദേശ ലീഗുകളിൽ കളിക്കാൻ ഇം​ഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ സമയത്ത് താരങ്ങൾ പോകരുതെന്നാണ് പുതിയ കരട് നയത്തിലുള്ളത്. ആഭ്യന്തര സീസണിന് സമാന്തരമായി പ്രവർത്തിക്കുന്ന ഫ്രാഞ്ചൈസി ലീഗുക‌ളിൽ പങ്കെടുക്കുന്നതിനായി താരങ്ങൾക്ക് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായ കൗണ്ടി ചാമ്പ്യൻഷിപ്പ്, വൈറ്റാലിറ്റി ബ്ലാസ്റ്റ്, ദ് ഹണ്ട്രഡ് എന്നിവയിൽ ഇം​ഗ്ലീഷ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ലീ​ഗ് ജനകീയമാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം കെെക്കൊണ്ടിരിക്കുന്നത്. ഓരേ സമയത്ത് താരങ്ങൾ രണ്ട് ടീമുകളുടെ ഭാ​ഗമാകുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും. ഉദാഹരണത്തിന് ഒരേ സമയം നടക്കുന്ന രണ്ടു ലീഗുകളുടെ ഭാ​ഗമായ ടീമുകളിൽ താരങ്ങൾക്ക് ഭാ​ഗമാകാം. ലീ​ഗിലെ ടീം ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായാൽ മറ്റൊരു ലീ​ഗിലെത്തി താരത്തിന് ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ അവസരമുണ്ടായിരുന്നു. 74 ഇംഗ്ലണ്ട് താരങ്ങളാണ് കഴിഞ്ഞ വർഷമാത്രം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഉള്ള ​ലീ​ഗുകളിൽ കളിച്ചിട്ടുണ്ടെന്നാണ് വിവരം.

എല്ലാ വർഷവും ഏപ്രിൽ– മെയ് മാസങ്ങളിൽ നിയമങ്ങളിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് ഇളവു നൽകാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത് ഈ കാലയളവിൽ ആയതിനാലാണ് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരങ്ങൾക്ക് പ്രത്യേക അനുമതി നൽകുന്നത്. അതുകൊണ്ടുതന്നെ ഇം​ഗ്ലീഷ് താരങ്ങൾക്ക് ഐപിഎൽ കളിക്കാം. ഐപിഎൽ 18-ാം പതിപ്പിൽ 12 ഇം​ഗ്ലണ്ട് താരങ്ങളാണ് കളിക്കുന്നത്.

ഐപിഎൽ 2025 സീസൺ കളിക്കുന്ന ഇം​ഗ്ലണ്ട് താരങ്ങളും ടീമുകളും

ജോസ് ബട്ട്‌ലർ – ഗുജറാത്ത് ടൈറ്റൻസ്
ലിയാം ലിവിംഗ്സ്റ്റൺ – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ഫിൽ സാൾട്ട് – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ജേക്കബ് ബെഥേൽ – റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ഹാരി ബ്രൂക്ക് – ഡൽഹി ക്യാപിറ്റൽസ്
സാം കറൻ – ചെന്നൈ സൂപ്പർ കിംഗ്സ്
ജാമി ഓവർട്ടൺ – ചെന്നൈ സൂപ്പർ കിംഗ്സ്
മൊയിൻ അലി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വിൽ ജാക്സ് – മുംബൈ ഇന്ത്യൻസ്
റീസ് ടോപ്ലി – മുംബൈ ഇന്ത്യൻസ്
ബ്രൈഡൻ കാർസെ – സൺറൈസേഴ്സ് ഹൈദരാബാദ്
ജോഫ്ര ആർച്ചർ – രാജസ്ഥാൻ റോയൽസ് എന്നിവരാണ് ഐപിഎൽ 2025 സീസണിന്റെ ഭാ​ഗമാകുന്നത്.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ