Kerala Blasters: ങേ, അപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നോ? കേരള ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളി മഞ്ഞപ്പട

Manjappada Kerala Blasters Fans: കേരള ബ്ലാസ്റ്റേഴ്‌സിനെ പരിഹസിച്ച് മഞ്ഞപ്പട. പുതിയ പരിശീലകനെയും, താരത്തെയും എത്തിച്ചത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. അപ്പോള്‍ ടീമില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നല്ലായിരുന്നോ നേരത്തെ പറഞ്ഞതെന്നും, പിന്നെ എങ്ങനെയാണ് രണ്ട് സൈനിങ് നടത്താനായതെന്നും മഞ്ഞപ്പട. പണമായിരുന്നില്ല പ്രശ്‌നമെന്നും, മോശം ആസൂത്രണമായിരുന്നു കുഴപ്പമെന്നും മഞ്ഞപ്പട.

Kerala Blasters: ങേ, അപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലായിരുന്നോ? കേരള ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളി മഞ്ഞപ്പട

Manjappada KBFC Fan Group

Edited By: 

Jenish Thomas | Updated On: 27 Apr 2026 | 12:55 PM

ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പരിശീലനത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഹൈദരാബാദില്‍ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഡല്‍ഹിയാണ് എതിരാളികള്‍. സീസണില്‍ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പുറത്തെടുത്തത്. ആറു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. ഒരു മത്സരത്തില്‍ പോലും വിജയിച്ചില്ല. തുടര്‍ന്ന് ഡേവിഡ് കാറ്റലയ്ക്ക് പകരം വെസ്റ്റ്‌വുഡിനെ പരിശീലകനായി നിയമിക്കുകയായിരുന്നു.

മഞ്ഞപ്പട ഇല്ല

ഇന്ന് മുതലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ പ്രഖ്യാപനം. തെറ്റായ തീരുമാനങ്ങളുടെ പരിണിത ഫലങ്ങളാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് മഞ്ഞപ്പടയുടെ വിമര്‍ശനം. ടീമിന് ചേരുന്നതാണോ അല്ലയോ എന്ന വിശകലനം ഇല്ലാതെയാണ് താരങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. സന്തുലിതമല്ലാത്ത, ഏകോപനമില്ലാത്ത ടീമായി ബ്ലാസ്റ്റേഴ്‌സ് മാറിയെന്നും മഞ്ഞപ്പട വിമര്‍ശിക്കുന്നു.

അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ല. മാനേജ്‌മെന്റും ആരാധകരും തമ്മിലുള്ള അന്തരമാണ് മറ്റൊരു ഗുരുതരമായ പ്രശ്‌നം. ആരാധകരുടെ ശബ്ദം പരിഗണിക്കാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും മഞ്ഞപ്പട വിമര്‍ശിച്ചു. ക്ലബ് മെച്ചപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് ബോയ്‌കോട്ട് ചെയ്യുന്നതെന്നും, ക്ലബിനെ വിട്ടുപോകുന്നതല്ലെന്നും മഞ്ഞപ്പട സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read: Kerala Blasters: കേരള ബ്ലാസ്‌റ്റേഴ്‌സിനെ കര കയറ്റുമോ ആഷ്‌ലി വെസ്റ്റ്‌വുഡ്? നിലവിലെ സാഹചര്യം വെല്ലുവിളിയെന്ന് പുതിയ ആശാന്‍

പരിഹാസം

അതേസമയം, ബ്ലാസ്റ്റേഴ്‌സിനെ പരിഹസിച്ച് മഞ്ഞപ്പട ഒരു പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ പരിശീലകനെയും, താരത്തെയും എത്തിച്ചത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. അപ്പോള്‍ ടീമില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നല്ലായിരുന്നോ നേരത്തെ പറഞ്ഞതെന്നും, പിന്നെ എങ്ങനെയാണ് രണ്ട് സൈനിങ് നടത്താനായതെന്നും മഞ്ഞപ്പട ചോദിക്കുന്നു. അപ്പോള്‍ പണമായിരുന്നില്ല പ്രശ്‌നമെന്നും, മോശം ആസൂത്രണമായിരുന്നു കുഴപ്പമെന്നും മഞ്ഞപ്പടയുടെ പോസ്റ്റിലുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെൻ്റിനെതിരെയുള്ള മഞ്ഞപ്പടയുടെ സോഷ്യൽ മീഡിയ പോസ്റ്റ്

പുതിയ പ്രതീക്ഷകള്‍

വെസ്റ്റ്‌വുഡ് എത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സംഘത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചെല്‍സ്റ്റണ്‍ പിന്റോ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായും, ജിഗ്നേഷ് അന്റാല ഗോള്‍കീപ്പിങ് പരിശീലകനായും ബ്ലാസ്റ്റേഴ്‌സിലെത്തി. മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരീം ബെനാരിഫിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.

Follow Us
Related Stories
ലോകകപ്പ് 2030: റൊണാൾഡോ ഇല്ലെങ്കിലും പോർചുഗൽ ഉണ്ട്, മെസിയുടെ അ‌ർജന്റീനയും ഉണ്ട്, ബ്രസീലിന് കളിച്ച് ജയിക്കണം
‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ..!’ പകരം വീട്ടാൻ മെസി; വീണ്ടും അ‌ർജന്റീന- സ്പെയിൻ പോരാട്ടം
ഹോക്കി ലോകകപ്പ് 2026: ഹർമൻപ്രീത് സിംഗ് ക്യാപ്റ്റൻ; ഇന്ത്യയുടെ 20 അംഗ ടീം സജ്ജം
പ്രീമിയർ ലീഗിൽ ഇനി കളിക്കാനാവില്ലേ? അർജന്റീനയുടെ മൂന്ന് ലോകകപ്പ് താരങ്ങൾ കുരുക്കിൽ!
‘ഇത്രേയുള്ളൂ അ‌ർജന്റീന, പക്ഷേ ഇത്രേയുള്ളോ മെസി’! കളങ്കമായി ​മൈതാനത്തെ മര്യാദയില്ലാക്കാഴ്ചകൾ
മെസി ഇല്ലാതെ അ‌ർജന്റീന നാട്ടിലെത്തി; ‘ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയമാണ് യഥാർത്ഥ വിജയം’ എന്ന് ആരാധകർ
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി