AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026 : ഫിഫ ലോകകപ്പ് ടിവിയിൽ എവിടെ കാണാം? ഇതാ ചാനൽ നമ്പറുകൾ

FIFA World Cup 2026 TV Channel Numbers : സീ ഗ്രൂപ്പാണ് ഇത്തവണത്തെ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. സീ ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ സ്പോർട്സ് ചാനലായ യുണൈറ്റ്8 സ്പോർട്സ് ചാനൽ വഴിയാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുക.

FIFA World Cup 2026 : ഫിഫ ലോകകപ്പ് ടിവിയിൽ എവിടെ കാണാം? ഇതാ ചാനൽ നമ്പറുകൾ
FIFA World Cup 2026Image Credit source: Michael Regan - FIFA/FIFA via Getty Images
Jenish Thomas
Jenish Thomas | Published: 09 Jun 2026 | 10:04 PM

ഇനി ഒരു രാവും പകലും മാത്രം, കേരളത്തിനെ ആവേശത്തിലാഴ്ത്താൻ അങ്ങ് വടക്കെ അമേരിക്കയിൽ ഫുട്ബോൾ മാമാങ്കമായ ഫിഫ ലോകകപ്പിന് തിരി തെളിയും. യുഎസ്എയും മെക്സിക്കോയും കാനഡയും ഒരമിച്ച് ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പ് ജൂൺ 11-ാം തീയതി അർധരാത്രിയിൽ തുടക്കം കുറിക്കും. ലോകം ഒന്നടങ്കം അമേരിക്കൻ നാടുകളിലേക്ക് ശ്രദ്ധ പതിക്കുമ്പോൾ, ഇന്ത്യക്കാർക്ക് മത്സരങ്ങൾ കാണാൻ വലിയ വെല്ലുവിളിയാണ്. സമയം തന്നെ പ്രധാന പ്രതിസന്ധി, പുലർച്ചെയും അതിരാവിലെയുമായിട്ടാണ് മിക്ക മത്സരങ്ങളും നടക്കുന്നത്.

ഏത് നേരത്താണെങ്കിലും തങ്ങളുടെ പ്രിയ ടീമിൻ്റെ ഒരു മത്സരം പോലും ആരാധകർ കൈവിടില്ല. നേരത്തെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുമോ ആശങ്ക നിലനിന്നിരുന്നു. എന്നാൽ അതെല്ലാം ഒഴിവാക്കി സീ ഗ്രൂപ്പ് 2026 ലോകകപ്പിൻ്റെ സംപ്രേഷണവകാശം സ്വന്തമാക്കി.ഇതോടെ റിലയൻസ്, സോണി ഗ്രൂപ്പുകളുടെ കുത്തുകയായിരുന്നു കായിക സംപ്രേഷണ മേഖലയിലേക്ക് സീ ഗ്രൂപ്പുമെത്തി. യുണൈറ്റ്8 സോപ്ർട്സ് ചാനൽ വഴിയാണ് സീ ഗ്രൂപ്പ് ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്. ഇവയ്ക്ക് പുറമെ സീ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5ലും ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

യുണൈറ്റ്8 സ്പോർട്സ് ചാനൽ നമ്പർ

പുതിയ ചാനലായിട്ടാണ് യുണൈറ്റ്8 സ്പോട്സ് ടിവി ബ്രോഡ്കാസ്റ്റ് മേഖലയിലേക്കെത്തുന്നത്. കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിൻ്റെ അനുമതി നേടിയ യുണൈറ്റ്8 സ്പോർട്സ് ചാനൽ ഇതിനോടുകം പല സർവീസ് പ്രൊവൈഡർമാരുടെ ചാനൽ പട്ടികയിൽ ഇടം നേടി കഴിഞ്ഞു. ആ ചനലുകളുടെ നമ്പരുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

  1. കേരള വിഷൻ – യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 769, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 862, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-770, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 864
  2. ഏഷ്യനെറ്റ് കേബിൾ- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 306, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 812, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-305, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 816
  3. ഡിഷ് ടിവി- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 632, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി- 631, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-634, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി- 633
  4. എയർടെൽ- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 256, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-169
  5. സൺ ഡയറക്ട്- യുണൈറ്റ്8 സ്പോർട്സ് 1 (ഹിന്ദി)- 506, യുണൈറ്റ്8 സ്പോർട്സ് 2 (ഇംഗ്ലീഷ്)-509

ALSO READ : FIFA World Cup 2026 : സ്വന്തം നാട്ടിൽ മി​സൈൽ ‘കാലവർഷം’ പെയ്യുന്നു: ഫിഫ ലോകകപ്പിൽ സ്വസ്ഥതയില്ലാതെ ഇറാൻ ടീം

യുണൈറ്റ്8 സ്പോർട്സിന് പുറമെ സീയുടെ മലയാളം എൻ്റർടെയ്മെൻ്റ് ചാനലായ സീ കേരളത്തിലും ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തിലുള്ള കമൻ്ററികൾ സീ കേരളത്തിൽ ലഭിക്കുന്നതാണ്.

സീ കേരളം ചാനൽ നമ്പറുകൾ

  1. കേരള വിഷൻ – 04
  2. എയർടെൽ- 832
  3. ഡെൻ- 11
  4. സൺ ഡയറക്ട്- 209
  5. ഏഷ്യനെറ്റ് കേബിൾ – 107
  6. ടാറ്റ പ്ലേ- 1812
  7. ഡിഷ് ടിവി- 3111
  8. ഡി2എച്ച്- 3111
  9. ഭൂമിക- 13
  10. എസ്ഐടിഐ- 103

സീ5ലും കാണാം

ഡിജിറ്റൽ അവകാശം സീ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5ൽ ആണ്. ഫിഫ ലോകകപ്പിന് വേണ്ടി പ്രത്യേകം പ്ലാനാണ് സീ അവതരിപ്പിച്ചിട്ടുള്ളത്. 799 രൂപയുടെ മൂന്ന് മാസത്തെ പ്ലാൻ. നേരത്തെ 999 രൂപയായിരുന്നു ഈ പ്ലാനിൻ്റെ വില. ഇപ്പോഴിതാ 799 രൂപയാക്കി കുറിച്ചിരിക്കുകയാണ്. ഇത് കൂടാതെ 1699 രൂപയുടെ വാർഷിക പ്ലാനും ലഭിക്കുന്നതാണ്. രണ്ട് പ്ലാനിലും മൂന്ന് ഡിവൈസുകൾ ഉപോയഗിക്കാവുന്നതാണ്. സീ5ൻ്റെ ഒരു മാസത്തേക്കുള്ള 299 രൂപയുടെ പ്ലാനിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കുന്നതല്ല.

English Summary

FIFA World Cup 2026 India Broadcasting And Live Streaming Updates. Zee Owned Unite8 Sports Channel Listed in these numbers by different Service Providers In India. Also Zee Keralam will Telecast FIFA World Cup Matches With Malayalam Commentary.

 

Follow Us