Bcci Prize Money T-20 World Cup: 125-കോടിക്കും മേലെ, ബിസിസിഐയുടെ സമ്മാനം പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം 125 കോടി സമ്മാനത്തുക കളിക്കാർക്ക് തുല്യമായാണ് വീതിച്ച് നൽകുന്നത്. ഇത്തവണ അത് 130 കോടിയായി. ഇങ്ങനെ നോക്കുമ്പോൾ താരങ്ങൾക്ക് ലഭിക്കുന്ന തുക

Bcci Prize Money T-20 World Cup: 125-കോടിക്കും മേലെ, ബിസിസിഐയുടെ സമ്മാനം പ്രഖ്യാപിച്ചു

Bcci Prize Money T 20 World Cup

Published: 

10 Mar 2026 | 12:12 PM

മുംബൈ: ടി-20 ലോകകപ്പ് വിജയികളായ ഇന്ത്യൻ ടീമിനുള്ള ബിസിസിഐയുടെ സമ്മാനത്തുക പ്രഖ്യാപിച്ചു. 2024-ൽ ഇത് 125 കോടി ആയിരുന്നെങ്കിൽ ഇത്തവണ അതുക്കും മേലേയാണ് തുക. 131 കോടി രൂപയാണ് ഇത്തവണ ഇന്ത്യൻ ടീമിന് ലഭിക്കുന്നത്. ഐസിസിയുടെ 27.48 കോടി രൂപ സമ്മാനത്തിന് പുറമെയാണ് 131 കോടി നൽകുന്നത്. നിരവധി റെക്കോർഡുകളും ഇതോടോ ഇന്ത്യൻ ടീം സ്വന്തമാക്കി. തുടർച്ചയായി രണ്ടു തവണ ടി-20 ലോക കീരീടം നേടുന്ന ടീം, മൂന്നു വട്ടം ടി-20 ലോക കപ്പ് നേടുന്ന ടീം എന്നീ നേട്ടങ്ങളും ഇന്ത്യക്ക് സ്വന്തം. 2007-ലെ പ്രാരംഭ ടി-20 മത്സരത്തിലും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യൻമാർ എന്നതും മറ്റൊരു കാര്യമാണ്.

എത്ര രൂപ ലഭിക്കും

കഴിഞ്ഞ വർഷം 125 കോടി സമ്മാനത്തുക കളിക്കാർക്ക് തുല്യമായാണ് വീതിച്ച് നൽകുന്നത്. ഇത്തവണ അത് 130 കോടിയായി. ഇങ്ങനെ നോക്കുമ്പോൾ താരങ്ങൾക്ക് കുറഞ്ഞത് 6.5 കോടി വരെയെങ്കിലും ലഭിക്കാം. കോച്ച് ഗംഭീറിന് 3.5 കോടി മുതൽ ലഭിക്കാം. ബാറ്റിംഗ്, ബൗളിംഗ്‌, ഫീൽഡിംഗ് സ്റ്റാഫുകൾക്ക് കുറഞ്ഞത് 2 കോടി രൂപ മുതൽ ലഭിക്കാം. സപ്പോർട്ടിംഗ് സ്റ്റാഫിനും ഏകദേശം 1 കോടി മുതൽ 1.5 കോടി വരെയും ഇതിൽ നിന്നും ലഭിക്കാം.

Loading...
Unable to load recommendations.
Follow Us
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു