Hardik Pandya Divorce: ഹാർദിക് പാണ്ഡ്യ വിവാഹ മോചിതനാകുന്നു, കമൻ്റ് ഒഴിവാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

Hardik Pandya Natasa Stankovic Divorce : ചൊവ്വാഴ്ചയാണ് നടാഷ സെർബിയയിലെ തൻ്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. നടാഷയ്ക്കൊപ്പം മകൻ അഗസ്ത്യയും ഉണ്ടായിരുന്നു. കുറച്ച് നാളുകളായി നിലനിന്നിരുന്ന അഭ്യൂഹങ്ങളാണ് അവസാനിച്ചത്

Hardik Pandya Divorce: ഹാർദിക് പാണ്ഡ്യ വിവാഹ മോചിതനാകുന്നു, കമൻ്റ് ഒഴിവാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്

Hardik Pandya Natasa Stankovic Divorce | Credits

Published: 

18 Jul 2024 22:58 PM

ഇന്ത്യൻക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് താരവും സെർബിയൻ മോഡലുമായ നടാഷ സ്റ്റാന്കോവിച്ചും വിവാഹമോചിതരാകുന്നു. ഹാർദിക് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരം തന്നെ വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുൻപ് നടാഷ തൻ്റെ വീട്ടിലേക്ക് പോയതായും വാർത്തകൾ വന്നിരുന്നു. അംബാനിയുടെ വിവാഹ ചടങ്ങിൽ ഹാർദിക് തനിയെയാണ് എത്തിയത്.

വിവാഹമോചനം എന്ന തീരുമാനം ഇരുവർക്കും എത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്ന് ഹാർദിക് പോസ്റ്റിൽ പറയുന്നു. നതാഷയും ഹാർദിക്കും ഇരുവരുടെയും ഇൻസ്റ്റാഗ്രാം പേജുകളിൽ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്, കമന്റ് ഓഫ് ചെയ്തെന്നതും ശ്രദ്ധേയമാണ്.

ഹാർദിക് പങ്കുവെച്ച പോസ്റ്റ്


ഒരുമിച്ചുണ്ടായിരുന്ന നാലുവർഷത്തിന് ശേഷം ഞാനും നതാഷയും പരസ്പര സമ്മതത്തോടെ തന്നെ പിരിയാൻ തീരുമാനിച്ചിക്കുന്നു. ഈ ബന്ധം തുടരാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തിരുന്നു എങ്കിലും ഇതാണ് ശരിയായ തീരുമാനമെന്ന് ഞങ്ങൾക്ക് തോന്നുന്നു. പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്തിക്കൊണ്ടാണ് ഇത്താരമൊരു തീരുമാനമെന്നും മകൻ അഗസ്ത്യയെ ആരു പരിപാലിക്കുമെന്നും ഹാർദിക് പോസ്റ്റിൽ പറയുന്നു.

ALSO READ: ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമിനെ രോഹിത് തന്നെ നയിക്കും; കോലിക്കും ബുംറയ്ക്കും വിശ്രമം

അഗസ്ത്യനെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ഞങ്ങൾ ഒരുമിച്ച് അവനെ പരിപാലിക്കും. ലോകത്തിലെ എല്ലാ സന്തോഷവും അവന് ലഭിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും, അവന്റെ സന്തോഷത്തിനായി കഴിയുന്നതെല്ലാം ചെയ്യും, ആരാധകരുടെ പിന്തുണ ഉണ്ടാവണമെന്നും ഈ സമയത്ത് തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും പോസ്റ്റിൽ പറയുന്നു.

ചൊവ്വാഴ്ചയാണ് നടാഷ സെർബിയയിലെ തൻ്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. നടാഷയ്ക്കൊപ്പം മകൻ അഗസ്ത്യയും ഉണ്ടായിരുന്നു.സെർബിയൻ മോഡലായ നടാഷ 2012 ൽ പ്രകാശ് ഝാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന ചിത്രത്തിൽ ഐറ്റം സോംഗ് ചെയ്താണ് താരം ബോളിവുഡിലെത്തുന്നത്. അതിനുശേഷം ബിഗ് ബോസ് 8, നാച്ച് ബാലിയേ തുടങ്ങിയ റിയാലിറ്റി ഷോകളുടെയും ഭാഗമായിരുന്നു.

2020 ജനുവരി ഒന്നിനായിരുന്നു നടാഷയുടെയും ഹാർദിക്കിന്റെയും വിവാഹ നിശ്ചയം. തുടർന്ന് 2020 ജൂലൈ 30-നാണ് ദമ്പതികൾക്ക് മകൻ അഗസ്ത്യ ജനിച്ചത്. 2023 ഫെബ്രുവരി 14 നാണ് ഔദ്യോഗികമായി ഇരുവരും വിവാഹിതരായത്.

 

 

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്