ICC Champions Trophy 2025 : കളിക്കുന്നത് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും, നെഞ്ചിടിപ്പ് മുഴുവന്‍ അഫ്ഗാനിസ്ഥാന്‌

ICC Champions Trophy England vs South Africa: ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ അഫ്ഗാന്റെ സെമി മോഹങ്ങള്‍ ശക്തമായി. ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചത് തിരിച്ചടിയുമായി. ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായ അവസ്ഥയിലാണ് അഫ്ഗാന്‍. നേരിയ സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിന് അഫ്ഗാന്‍ നാണംകെടുത്തി വിട്ട ഇംഗ്ലണ്ട് കനിയണമെന്ന് മാത്രം

ICC Champions Trophy 2025 : കളിക്കുന്നത് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും, നെഞ്ചിടിപ്പ് മുഴുവന്‍ അഫ്ഗാനിസ്ഥാന്‌

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം

Published: 

01 Mar 2025 13:37 PM

ന്ത്യ കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും മികച്ച ടീമെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനെയാണ്. ഐസിസിയുടെ ഏത് ടൂര്‍ണമെന്റിലും എന്തെങ്കിലുമൊരു അടയാളപ്പെടുത്തല്‍ അവശേഷിപ്പിച്ചാകും അഫ്ഗാനിസ്ഥാന്‍ മടങ്ങുന്നത്. ഇംഗ്ലണ്ടിനെ തകര്‍ത്ത് തരിപ്പണമാക്കിയതാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ അഫ്ഗാന്റെ അടയാളപ്പെടുത്തല്‍. ദക്ഷിണാഫ്രിക്കയോട് 107 റണ്‍സിന് തോറ്റുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് അടിപതറിയ അഫ്ഗാന്‍ ടീമിനെയല്ല ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കണ്ടത്. സെമി മോഹവുമായെത്തിയ ജോസ് ബട്ട്‌ലറെയും സംഘത്തെയും എട്ട് വിക്കറ്റിന് തോല്‍പിച്ച് നാണം കെടുത്തി വിടുകയായിരുന്നു അഫ്ഗാന്‍.

ഇബ്രാഹിം സദ്രാന്റെ സെഞ്ചുറിയുടെയും (146 പന്തില്‍ 177), അസ്മത്തുല്ല ഒമര്‍സായിയുടെയും (31 പന്തില്‍ 41 റണ്‍സ്, അഞ്ച് വിക്കറ്റ്), മുഹമ്മദ് നബിയുടെയും (24 പന്തില്‍ 40 റണ്‍സ്, രണ്ട് വിക്കറ്റ്) ഓള്‍റൗണ്ട് കരുത്തിലുമാണ് അഫ്ഗാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം ഭേദിക്കാനാകാതെ ഇംഗ്ലണ്ട് പതറുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ വിജയത്തോടെ അഫ്ഗാന്റെ സെമി മോഹങ്ങള്‍ കൂടുതല്‍ ശക്തമായി. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചത് തിരിച്ചടിയുമായി. ഇപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തായ അവസ്ഥയിലാണ് അഫ്ഗാന്‍. നേരിയ സാധ്യതകള്‍ മാത്രമാണ് മുന്നില്‍ അവശേഷിക്കുന്നത്. പക്ഷേ, അതിന് അഫ്ഗാന്‍ നാണംകെടുത്തി വിട്ട ഇംഗ്ലണ്ട് കനിയണമെന്ന് മാത്രം.

Read Also : Ranji Trophy: കരുണയില്ലാതെ കരുണും ഡാനിഷും; കേരളത്തിന്‌ ശുഭസൂചകമല്ല കാര്യങ്ങള്‍

ടൂര്‍ണമെന്റില്‍ നിന്ന് ഇതിനകം പുറത്തായ ഇംഗ്ലണ്ടിന് ഇന്നത്തെ മത്സരഫലം പ്രസക്തമല്ല. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ മാത്രമാണ് സെമി ഉറപ്പിച്ച ഏക ടീം. ദക്ഷിണാഫ്രിക്കയും സെമിക്ക് തൊട്ടടുത്താണ്. ഇംഗ്ലണ്ടിനോട് വന്‍ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുക. അത്തരമൊരു സാഹചര്യത്തിന് നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. ആ നേരിയ സാധ്യതയിലാണ് അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും.

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 207 റണ്‍സിന് തോല്‍പിക്കുകയോ, അല്ലെങ്കില്‍ 11.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയോ (ആദ്യം ബാറ്റു ചെയ്യുന്ന ടീം നേടിയ സ്‌കോര്‍ 300 ആണെങ്കില്‍) ചെയ്താല്‍ അഫ്ഗാനിസ്ഥാന്‍ യോഗ്യത നേടും. ഇനി മത്സരം മഴ മൂലം ഉപേക്ഷിച്ചാലും ദക്ഷിണാഫ്രിക്ക സെമിയിലെത്തും.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
പട്ടിക്കുട്ടനെ പുതപ്പിച്ച് ഉറക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: ആന എന്താണ് ലോറിയിൽ തിരയുന്നത്?
Viral Video : കാർ ഒരു കഷ്ണം, വീഡിയോ
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി