International Masters League Final: കപ്പടിക്കാന്‍ ഇന്ത്യന്‍ മാസ്റ്റേഴ്‌സ്; കരീബിയന്‍ കരുത്തിന് മറുപടി നല്‍കാന്‍ സച്ചിനും സംഘവും; മത്സരം എങ്ങനെ കാണാം?

International Masters League Final India Masters and West Indies Masters: മാസ്റ്റേഴ്‌സ് ലീഗിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ മാസ്റ്റേഴ്‌സും, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സും ഏറ്റുമുട്ടും. ഫോമിലുള്ള യുവരാജ് സിങിന്റെയും, സച്ചിന്റെയും പ്രകടനം ഇന്ത്യ മാസ്റ്റേഴ്‌സിന്റെ ഫൈനല്‍ യാത്രയില്‍ നിര്‍ണായകമായി. വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും

International Masters League Final: കപ്പടിക്കാന്‍ ഇന്ത്യന്‍ മാസ്റ്റേഴ്‌സ്; കരീബിയന്‍ കരുത്തിന് മറുപടി നല്‍കാന്‍ സച്ചിനും സംഘവും; മത്സരം എങ്ങനെ കാണാം?

ഇന്ത്യ മാസ്റ്റേഴ്‌സ്‌

Published: 

16 Mar 2025 | 01:13 PM

ന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ മാസ്റ്റേഴ്‌സും, വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സും ഏറ്റുമുട്ടും. ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ മാസ്റ്റേഴ്‌സിനെയും, ബ്രയാന്‍ ലാറ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെയും നയിക്കും. ഉജ്ജ്വല ഫോമിലാണ് സച്ചിന്‍ നയിക്കുന്ന ഇന്ത്യന്‍ മാസ്‌റ്റേഴ്‌സ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനോട് മാത്രമാണ് തോറ്റത്. എന്നാല്‍ സെമി ഫൈനലില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ തറപറ്റിച്ച് കണക്കുതീര്‍ത്താണ് ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.

മാര്‍ച്ച് അഞ്ചിന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനോട് 95 റണ്‍സിനാണ് ഇന്ത്യ മാസ്‌റ്റേഴ്‌സ് തോറ്റത്. എന്നാല്‍ ഇരുടീമുകളും സെമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 94 റണ്‍സിനായിരുന്നു ഇന്ത്യന്‍ മാസ്‌റ്റേഴ്‌സിന്റെ വിജയം.

യുവരാജ് സിംഗ്-30 പന്തില്‍ 59 റണ്‍സ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍-30 പന്തില്‍ 42, സ്റ്റുവര്‍ട്ട് ബിന്നി-21 പന്തില്‍ 36, യൂസഫ് പത്താന്‍-10 പന്തില്‍ 23, ഇര്‍ഫാന്‍ പത്താന്‍ -7 പന്തില്‍ 19 നോട്ടൗട്ട് എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യന്‍ മാസ്റ്റേഴ്‌സ് 20 ഓവറില്‍ 220 റണ്‍സ് നേടി. എന്നാല്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിന്റെ പോരാട്ടം 18.1 ഓവറില്‍ 126 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റെടുത്ത ഷഹബാസ് നദീം ഇന്ത്യന്‍ മാസ്‌റ്റേഴ്‌സിനായി തിളങ്ങി.

ഉജ്ജ്വല ഫോമിലുള്ള യുവരാജ് സിങിന്റെയും, സച്ചിന്റെയും പ്രകടനം ഇന്ത്യ മാസ്റ്റേഴ്‌സിന്റെ ഫൈനല്‍ യാത്രയില്‍ നിര്‍ണായകമായി. യുവരാജ് സിങാണ് ഇന്ത്യ മാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 166 റണ്‍സ്. 159 റണ്‍സെടുത്ത സച്ചിന്‍ രണ്ടാമതുണ്ട്.

Read Also :  Yuvraj Singh: കണ്ടടോ ഞങ്ങളുടെ പഴയ യുവിയെ ! മാസ്‌റ്റേഴ്‌സ് ലീഗില്‍ കണ്ടത് ‘ദേജാവൂ’; മനം നിറച്ച് യുവരാജും സച്ചിനും

ശ്രീലങ്ക മാസ്റ്റേഴ്‌സിനെതിരെ നാല് റൺസിന്റെ വിജയത്തോടെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തുടങ്ങിയത്. പിന്നാലെ ഇംഗ്ലണ്ട് മാസ്റ്റേഴ്‌സിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. തുടർന്ന് ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്‌സിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. സെമി ഫൈനലില്‍ ശ്രീലങ്ക മാസ്റ്റേഴ്‌സിനെ കീഴടക്കിയാണ് വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.

ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും. കളേഴ്‌സ് സിനിപ്ലെക്‌സിലും കളേഴ്‌സ് സിനിപ്ലെക്‌സ് സൂപ്പർഹിറ്റ്‌സ് ചാനലുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സ്ട്രീം ചെയ്യും.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ